scorecardresearch

ശസ്ത്രക്രിയ സാധ്യമല്ല, കീമോതെറാപ്പിയിലേക്ക് മടങ്ങുന്നു: കാൻസർ പോരാട്ടത്തെ കുറിച്ച് നഫീസ അലി

Nafisa Ali: "ഒരു ദിവസം എന്റെ മക്കൾ ചോദിച്ചു. നിങ്ങൾ പോയാൽ ഞങ്ങൾ ആരിലേക്കാണ് തിരികെയെത്തുക? ഞാനവരോട് പറഞ്ഞു:  നിങ്ങൾ പരസ്പരം കൂടെയുണ്ടാകണം"

Nafisa Ali: "ഒരു ദിവസം എന്റെ മക്കൾ ചോദിച്ചു. നിങ്ങൾ പോയാൽ ഞങ്ങൾ ആരിലേക്കാണ് തിരികെയെത്തുക? ഞാനവരോട് പറഞ്ഞു:  നിങ്ങൾ പരസ്പരം കൂടെയുണ്ടാകണം"

author-image
Entertainment Desk
New Update
Nafisa Ali Cancer

നഫീസ അലി

കാൻസറുമായുള്ള പോരാട്ടം തുടരുകയാണ് പ്രശസ്ത നടി നഫീസ അലി. 2018-ലാണ് നഫീസയ്ക്ക് ആദ്യം സ്റ്റേജ് 3 ഒവേറിയൻ കാൻസർ സ്ഥിരീകരിച്ചത്. തന്റെ കാൻസർ പോരാട്ടത്തെയും അതിജീവനത്തെയും കുറിച്ച് നടി സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് സംസാരിച്ചിരുന്നു.  മമ്മൂട്ടി നായകനായ ബിഗ് ബിയിലെ മേരി ജോൺ കുരിശിങ്കൽ എന്ന കഥാപാത്രമായെത്തി മലയാളി പ്രേക്ഷകര്‍ക്കും ഏറെ  പ്രിയങ്കരിയായി മാറിയ നടിയാണ് നഫീസ അലി. 

Advertisment

Also Read: മൊതലാളിയുടെ മുഖവും മാസ്റ്റർ പീസ് ചിരിയും മിന്നൽ അടിച്ച മുടിയും; ഭൂമിമലയാളത്തിൽ ഇങ്ങനെയൊരു ബ്രാൻഡിംഗ് ലോഗോ വേറെ കാണില്ല!

വർഷങ്ങൾക്കിപ്പുറം വീണ്ടും കാൻസറുമായി മുഖാമുഖം നിൽക്കുന്നു എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ പോസ്റ്റിൽ നഫീസ അലി കുറിക്കുന്നത്. കഴിഞ്ഞദിവസം പെറ്റ് സ്കാൻ ചെയ്തെന്നും ഇനി ഈ ഘട്ടത്തിൽ സർജറി സാധ്യമല്ലെന്നും കീമോതെറാപ്പിയിലേക്ക് മടങ്ങുകയാണെന്നും അവർ കുറിക്കുന്നു. 

Also Read: ഞാന്‍ എന്റെ വീട്ടില്‍ കയറ്റുമല്ലോ അവരെ: എന്തുകൊണ്ട് മോഹൻലാലിന്റെ ആ വാക്കുകൾ പ്രസക്തമാവുന്നു? Bigg Bossmalayalam Season 7

Advertisment

"എന്റെ യാത്രയിൽ ഇന്ന് മുതൽ ഒരു പുതിയ അധ്യായം തുടങ്ങുന്നു. ഇന്നലെ എനിക്ക് PET സ്കാൻ ഉണ്ടായിരുന്നു. ശസ്ത്രക്രിയ സാധ്യമല്ലാത്തതിനാൽ കീമോതെറാപ്പിയിലേക്ക് പോവുന്നു. എന്നെ വിശ്വസിക്കൂ, എനിക്ക് ജീവിതം വളരെ ഇഷ്ടമാണ്," നഫീസ അലിയുടെ കുറിപ്പിങ്ങനെ.

"ഒരു ദിവസം എന്റെ മക്കൾ ചോദിച്ചു. നിങ്ങൾ പോയാൽ ഞങ്ങൾ ആരിലേക്കാണ് തിരികെയെത്തുക? ഞാനവരോട് പറഞ്ഞു:  'നിങ്ങൾ പരസ്പരം കൂടെയുണ്ടാകണം, ഒരേ ഓർമകളും സ്നേഹവും പങ്കുവെക്കുന്ന സഹോദരങ്ങൾ- അതാണ് എന്റെ ഏറ്റവും വലിയ സമ്മാനം. പരസ്പരം സംരക്ഷിക്കൂ, ഓർക്കുക: നിങ്ങളുടെ ബന്ധം ജീവിതത്തിന് കൊണ്ടുവരാൻ കഴിയുന്ന എന്തിനേക്കാളും ശക്തമാണ്," എന്ന വാക്യമടങ്ങിയ ഒരു ചിത്രവും നഫീസ പങ്കുവച്ചിട്ടുണ്ട്. 

Also Read: മകളുടെ പടം 250 കോടി ക്ലബ്ബിൽ, ആഘോഷിക്കാതെങ്ങനെ: ചിത്രങ്ങളുമായി ലിസ്സി

ഒവേറിയൻ ക്യാൻസറിന്റെ മൂന്നാമത്തെ സ്റ്റേജിലാണ് നഫീസ അലിയ്ക്ക് രോഗം നിർണയിക്കപ്പെടുന്നത്. എന്റെ കുട്ടികളാണ് ക്യാൻസറിനെ അതിജീവിക്കാൻ എനിക്കു പ്രേരണയാവുന്നത് എന്നായിരുന്നു അന്ന് നഫീസ അലി പറഞ്ഞത്. തനിക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ 75 കാരനായ​ ഭർത്താവ് കേണൽ ആർ എസ് സോധി തകർന്നു പോയെന്നും, കുടുംബം ഇപ്പോൾ തനിക്കു ചുറ്റുമാണ് ചലിക്കുന്നതെന്നും മുംബൈ മിററിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞിരുന്നു.

Also Read:  ഡബിൾ റ്റൂ, ഡബിൾ ഫൈവ്, ആ നമ്പർ ഞാനിങ്ങെടുത്തു: വാശിയോടെ ലേലം ജയിച്ച് ആന്റണി പെരുമ്പാവൂർ

Cancer Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: