scorecardresearch

ഡബിൾ റ്റൂ, ഡബിൾ ഫൈവ്, ആ നമ്പർ ഞാനിങ്ങെടുത്തു: വാശിയോടെ ലേലം ജയിച്ച് ആന്റണി പെരുമ്പാവൂർ

വാശിയേറിയ ലേലത്തിനൊടുവിൽ ആ ഫാൻസി നമ്പർ സ്വന്തമാക്കിയത് മോഹൻലാലിന്റെ സ്വന്തം ആന്റണി പെരുമ്പാവൂർ. 2255 എന്ന നമ്പറിനായി ആന്റണി പെരുമ്പാവൂർ മുടക്കിയ തുക എത്രയെന്നറിയാമോ?

വാശിയേറിയ ലേലത്തിനൊടുവിൽ ആ ഫാൻസി നമ്പർ സ്വന്തമാക്കിയത് മോഹൻലാലിന്റെ സ്വന്തം ആന്റണി പെരുമ്പാവൂർ. 2255 എന്ന നമ്പറിനായി ആന്റണി പെരുമ്പാവൂർ മുടക്കിയ തുക എത്രയെന്നറിയാമോ?

author-image
Entertainment Desk
New Update
Mohanlal Antony Perumbavoor 2255

രാജാവിന്റെ മകന്‍ എന്ന സിനിമയിലെ മോഹന്‍ലാലിന്റെ ആ ഡയലോഗ് മലയാളികൾക്ക് മറക്കാനാവില്ല.  'മൈ ഫോണ്‍ നമ്പര്‍ ഈസ് 2255'. ന്യൂ ജെൻ പിള്ളേർക്ക് വരെ ആ ഹിറ്റ് ഡയലോഗും 2255 എന്ന നമ്പറും പരിചിതമാണ്. മോഹൻലാലിന്റെ ആരാധകരിൽ പലരും 2255 എന്ന ഫാൻസി നമ്പർ സ്വന്തമാക്കാൻ മത്സരിക്കുന്ന കാഴ്ച മുൻപും നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ, അതേ ഹിറ്റ് ഫാൻസി നമ്പറിനായി കഴിഞ്ഞ ദിവസം എറണാകുളം ആര്‍ടി ഓഫീസിൽ വാശിയേറിയൊരു ലേലം നടന്നു.

Advertisment

Also Read: മൊതലാളിയുടെ മുഖവും മാസ്റ്റർ പീസ് ചിരിയും മിന്നൽ അടിച്ച മുടിയും; ഭൂമിമലയാളത്തിൽ ഇങ്ങനെയൊരു ബ്രാൻഡിംഗ് ലോഗോ വേറെ കാണില്ല!

വാശിയേറിയ ലേലത്തിനൊടുവിൽ ആ നമ്പർ സ്വന്തമാക്കിയതാവട്ടെ, മോഹൻലാലിന്റെ സ്വന്തം ആന്റണി പെരുമ്പാവൂരും. KL 07 DH 2255 എന്ന നമ്പർ ആണ് നിർമാതാവും മോഹന്‍ലാലിന്റെ സുഹൃത്തുമായ ആന്റണി പെരുമ്പാവൂർ സ്വന്തമാക്കിയത്. ലേലത്തിൽ നാലു പേരാണ് പങ്കെടുത്തത്.

Also Read: മകളുടെ പടം 250 കോടി ക്ലബ്ബിൽ, ആഘോഷിക്കാതെങ്ങനെ: ചിത്രങ്ങളുമായി ലിസ്സി

Advertisment

വാശിയോടെ മുന്നോട്ടു പോയ ലേലത്തിനൊടുവിൽ 3,20,000 രൂപയ്ക്കാണ് ആന്റണി പെരുമ്പാവൂർ ഈ ഫാൻസി നമ്പര്‍ സ്വന്തമാക്കിയത്. തന്റെ പുതിയ  വോള്‍വോ എക്‌സ്.സി.60 എന്ന ലക്ഷ്വറി എസ് യുവിയ്ക്ക് വേണ്ടിയാണ്​ ആന്റണി പെരുമ്പാവൂർ ഈ നമ്പർ നേടിയത്. ഏതാണ്ട് 72 ലക്ഷം രൂപയാണ്  വോള്‍വോ XC60-യുടെ പുതിയ പതിപ്പിന്റെ വില. 

Also Read: ഞാന്‍ എന്റെ വീട്ടില്‍ കയറ്റുമല്ലോ അവരെ: എന്തുകൊണ്ട് മോഹൻലാലിന്റെ ആ വാക്കുകൾ പ്രസക്തമാവുന്നു? Bigg Bossmalayalam Season 7

മോഹന്‍ലാലിന്റെ കാരവാനിന്റെ നമ്പറും 2255 ആണ്.  KL 07 CZ 2 സീരീസിലാണ് മോഹൻലാൽ നമ്പർ സ്വന്തമാക്കിയത്. 

Also Read:  ഇത് ഹൈബ്രിഡ് വിത്തുകളുടെ കാലമാണ്ഹേ; ചൊറിയാൻ വന്ന ആൾക്ക് ചുട്ട മറുപടി നൽകി മീനാക്ഷി

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: