scorecardresearch

ഇത് ഹൈബ്രിഡ് വിത്തുകളുടെ കാലമാണ്ഹേ; ചൊറിയാൻ വന്ന ആൾക്ക് ചുട്ട മറുപടി നൽകി മീനാക്ഷി

"കൂടുതൽ വിളഞ്ഞാൽ വിത്തിന് കൊള്ളില്ലാതെ വരും എന്നൊരു ചൊല്ലുണ്ട് മലയാളത്തിൽ, ഓർത്താൽ നല്ലത്,"  എന്ന് കമന്റ്, ചുട്ട മറുപടി നൽകി മീനാക്ഷി, കയ്യടിച്ച് സോഷ്യൽ മീഡിയ

"കൂടുതൽ വിളഞ്ഞാൽ വിത്തിന് കൊള്ളില്ലാതെ വരും എന്നൊരു ചൊല്ലുണ്ട് മലയാളത്തിൽ, ഓർത്താൽ നല്ലത്,"  എന്ന് കമന്റ്, ചുട്ട മറുപടി നൽകി മീനാക്ഷി, കയ്യടിച്ച് സോഷ്യൽ മീഡിയ

author-image
Entertainment Desk
New Update
Meenakshi

ബാലതാരമായി വെള്ളിത്തിരയിലെത്തി നടിയായും അവതാരകയായും മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് മീനാക്ഷി.  സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് മീനാക്ഷി.

Advertisment

മീനാക്ഷി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളുടെ അടിക്കുറിപ്പുകളും പലപ്പോഴും ശ്രദ്ധ കവരാറുണ്ട്. ക്യാപ്ഷൻ നൽകുന്ന കാര്യത്തിൽ രമേഷ് പിഷാരടിയുടെ അനിയത്തിയായി വരും മീനൂട്ടി എന്നാണ് സോഷ്യൽ മീഡിയയുടെ വിശേഷണം.

Also Read: ബിഗ്ഗ് ബോസ്സിൽ നിന്നും മസ്താനി പുറത്തേക്ക്? Bigg Bossmalayalam Season 7

എന്തായാലും മീനാക്ഷിയുടെ പുതിയ ചിത്രവും അതിന്റെ അടിക്കുറിപ്പുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

Advertisment

ഒരു റെഡ് താറിന് അരികിൽ നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് "'THAR'മ്മികത ... ഞാൻ ശ്രദ്ധിക്കാറുണ്ട്...." എന്നാണ് മീനാക്ഷി കുറിച്ചത്. പലരും ക്യാപ്ഷനിലെ തമാശ ആ സെൻസിൽ എടുത്തപ്പോൾ കൂട്ടത്തിൽ ചൊറിയാൻ വന്നവരെയും കമന്റിൽ കാണാം.

Also Read: ആദിലയും നൂറയും എനിക്കെന്റെ അക്ബറിനെ പോലെയാണ്; വീഡിയോയുമായി അക്ബറിന്റെ ഉമ്മ: Bigg Boss Malayalam 7

"കൂടുതൽ വിളഞ്ഞാൽ വിത്തിന് കൊള്ളില്ലാതെ വരും എന്നൊരു ചൊല്ലുണ്ട് മലയാളത്തിൽ, ഓർത്താൽ നല്ലത്,"  എന്നായിരുന്നു ഒരാളുടെ കമന്റ്.

"കാലം മാറിയെന്നും ഇപ്പോൾ ഹൈബ്രിഡ് വിത്തുകളുടെ കാലമാണെന്നും കൂടി അറിയണം," എന്നാണ് ആ കമന്റിന് മീനാക്ഷി നൽകിയ മറുപടി. 

12

അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്. 'വൺ ബൈ ടു' എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി ചലച്ചിത്ര ലോകത്തെത്തുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നവർ അഭിനയിച്ച 'അമർ അക്ബർ അന്തോണി' എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി ശ്രദ്ധനേടുന്നത്. വലിയ സ്വീകാര്യതയാണ് ഈ ചിത്രത്തിലെ ഫാത്തിമ എന്ന കഥാപാത്രത്തിലൂടെ മീനാക്ഷിക്ക് ലഭിച്ചത്.

Also Read: എന്റെ മെയ്യഴകൻ, അവന്റെ വിവാഹത്തിന് അച്ഛനും അമ്മയുമായി ഞാനും ലക്ഷ്മിയും: ചിത്രങ്ങളുമായി അഖിൽ മാരാർ

ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന 'ടോപ്പ് സിംഗർ' എന്ന റിയാലിറ്റി ഷോയിൽ അവതാരകയാണ് മീനാക്ഷി. ടോപ്പ് സിംഗറിലൂടെ മിനീ സ്ക്രീൻ പ്രേക്ഷകരുടെയും ഇഷ്ട താരമാകാൻ മീനാക്ഷിക്കായി. ഒപ്പം, ഒരു മുത്തശ്ശി ഗദ, അലമാര, ക്വീൻ, മോഹൻലാൽ തുടങ്ങി നിരവധി ചിത്രങ്ങളിലും മീനാക്ഷി അഭിനയിച്ചിട്ടുണ്ട്.

Also Read: ഞാന്‍ എന്റെ വീട്ടില്‍ കയറ്റുമല്ലോ അവരെ: എന്തുകൊണ്ട് മോഹൻലാലിന്റെ ആ വാക്കുകൾ പ്രസക്തമാവുന്നു?
 

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: