/indian-express-malayalam/media/media_files/2025/09/16/basil-joseph-production-company-1-2025-09-16-16-27-26.jpg)
/indian-express-malayalam/media/media_files/2025/09/16/basil-joseph-entertainment-brand-logo-7-2025-09-16-16-27-26.jpg)
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനുമാണ് ബേസിൽ ജോസഫ്. ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ് എന്ന സിനിമാ നിർമാണ കമ്പനി അനൗൺസ് ചെയ്തുകൊണ്ട് ഫിലിം പ്രൊഡക്ഷനിലേക്കും കാലെടുത്തുവയ്ക്കുകയാണ് ബേസിൽ. തന്റെ നിർമാണ കമ്പനിയുടെ ലോഗോയും ആനിമേറ്റഡ് വീഡിയോയുമെല്ലാം കഴിഞ്ഞ ദിവസം ബേസിൽ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു.
/indian-express-malayalam/media/media_files/2025/09/16/basil-joseph-production-company-2-2025-09-16-16-31-27.jpg)
കൺസെപ്റ്റ് കൊണ്ടും അവതരണം കൊണ്ടുമൊക്കെ വളരെ യൂണീക് ആണ് ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റിന്റെ അനിമേഷൻ വീഡിയോ. ചെരിഞ്ഞ പിസാ ഗോപുരം നേരെയാക്കാന്‍ ശ്രമിക്കുന്ന ഒരു കുഞ്ഞു സൂപ്പർഹീറോയെ ആണ് വീഡിയോയിൽ കാണുക. തലയിൽ മിന്നൽ അടിച്ച പോലുള്ള മുടിയും കൂളിങ് ഗ്ലാസും കൈയില്‍ കോലുമിഠായിയും കാണാം. ഒരു വിധത്തിൽ പിസാ ഗോപുരം നേരെ നിർത്തിയ സൂപ്പർ ഹീറോ തന്നെ അത് തള്ളി താഴെയിട്ട് പൊട്ടിച്ചിരിക്കുകയാണ്.
/indian-express-malayalam/media/media_files/2025/09/16/basil-joseph-entertainment-brand-logo-1-2025-09-16-16-21-06.jpg)
ബേസിലിന്റെ പ്രൊഡക്ഷൻ ഹൗസിന്റെ ലോഗോയും ക്യാരക്ടർ ഡിസൈനും ഒരുക്കിയത് കൺസെപ്റ്റ് & സ്റ്റോറിബോർഡ് ആർട്ടിസ്റ്റായ പവിശങ്കർ (@sarcasanam) ആണ്. മിന്നൽ മുരളി, മഞ്ഞുമ്മൽ ബോയ്സ്, ടിക്കി ടാക്ക തുടങ്ങിയ സിനിമകളിലും മുൻപ് പവിശങ്കർ പ്രവർത്തിച്ചിട്ടുണ്ട്. അനിമേറ്റഡ് വീഡിയോ നിർമ്മിച്ചത് Eunoians ആണ്. നിക്സോൺ ജോർജ് സൗണ്ട് ഡിസൈനും മ്യൂസിക് വിഷ്ണു വിജയും ആണ് നിർവ്വഹിച്ചത്.
/indian-express-malayalam/media/media_files/2025/09/16/basil-joseph-entertainment-brand-logo-6-2025-09-16-16-21-07.jpg)
ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റിന്റെ ലോഗോയ്ക്കും ക്യാരക്ടർ ഡിസൈനും പിന്നിലെ കൺസെപ്റ്റ് എന്തായിരുന്നുവെന്ന് പറയുകയാണ് പവിശങ്കർ. വളരെ സന്തോഷത്തോടെ ചെയ്തൊരു ലോഗോ ഡിസൈൻ ആയിരുന്നു അതെന്നാണ് പവിശങ്കർ പറയുന്നത്. ഞാൻ ശരിക്കും ആരാധിക്കുന്ന ഫിലിമേക്കറും സുഹൃത്തുമായ ഒരാളുടെ വിചിത്രമായ ടേക്ക്. ഇതിൽ എന്നെ വിശ്വസിച്ചതിന് വളരെയധികം നന്ദി ബേസിൽ. അന്തിമഫലം പോലെ തന്നെ രസകരമായിരുന്നു ഈ പ്രക്രിയയും! നമുക്ക് കൂടുതൽ സിനിമകൾ നിർമ്മിക്കാം," എന്നാണ് പവിശങ്കർ കുറിച്ചത്.
/indian-express-malayalam/media/media_files/2025/09/16/basil-joseph-entertainment-brand-logo-2-2025-09-16-16-21-07.jpg)
ലോഗോയിലെയും ക്യാരക്ടർ ഡിസൈനിലെയും ഓരോ സൂക്ഷ്മമായ ഘടകങ്ങളും വിശദീകരിക്കുന്ന ചിത്രങ്ങളും പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്. കണ്ണടയിലും പല്ലിന്റെ ഡിസൈനിലും തെളിഞ്ഞു നിൽക്കുന്ന B എന്ന ലെറ്റർ ബേസിൽ എന്നതിന്റെ ചുരുക്കെഴുത്താണ്.
/indian-express-malayalam/media/media_files/2025/09/16/basil-joseph-entertainment-brand-logo-5-2025-09-16-16-21-07.jpg)
സൂപ്പർ ഹീറോയുടെ മുഖത്തിന്റെ റഫറൻസ് ബേസിലിന്റെ കുട്ടിക്കാല മുഖമാണ്. മിന്നലടിച്ച പോലെ എഴുന്നേറ്റു നിൽക്കുന്ന മുടിയിൽ കാണാനാവുക മിന്നൽ മുരളി റഫറൻസ് ആണ്. കയ്യിലെ ലോലിപോപ്പും കൂടി ചേരുമ്പോൾ ആ സൂപ്പർ ഹീറോ കുറേക്കൂടി ക്യൂട്ട് ഫിഗറായി മാറുകയാണ്. ബേസിലിന്റെ സ്വതസിദ്ധമായ ആ ചിരി കൂടി അവസാനം കേൾക്കുമ്പോൾ കാഴ്ചക്കാരുടെ മുഖത്തും പുഞ്ചിരി വിടരും. എന്തായാലും ഡിസൈനിലെ ഈ പുതുമകൾ കാരണം തന്നെ, ഏവരുടെയും ശ്രദ്ധ നേടി കഴിഞ്ഞു ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റിന്റെ ബ്രാൻഡ് ലോഗോ. ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റിന്റെ ഔദ്യോഗികമായി ലോഞ്ച് ചെയ്യപ്പെട്ടതിനൊപ്പം തന്നെ ആദ്യ പ്രൊഡക്ഷനും പ്രഖ്യാപിച്ചു കഴിഞ്ഞു. സൈലം ഫൗണ്ടറായ ഡോ. അനന്തുവിനൊപ്പം ചേർന്നാണ് ബേസിൽ ആദ്യചിത്രം നിർമിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.