/indian-express-malayalam/media/media_files/2025/09/17/unni-mukundan-pm-narendra-modi-biopic-maa-vande-2025-09-17-12-47-28.jpg)
ഉണ്ണി മുകുന്ദൻ
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു. മാ വന്ദേ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് ഉണ്ണി മുകുന്ദൻ. നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് നിർമാതാക്കൾ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
കുട്ടിക്കാലം മുതൽ ഇന്ത്യൻ പ്രധാനമന്ത്രി ആയി തീരുന്നതുവരെയുള്ള നരേന്ദ്ര മോദിയുടെ ജീവിതമാണ് ചിത്രം പറയുന്നതെന്നാണ് സൂചന. അമ്മ ഹീരാബെന്നുമായി മോദിയ്ക്കുള്ള ആഴമേറിയ ബന്ധവും ചിത്രം പറയും.
Also Read: New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
"ക്രാന്തി കുമാർ സംവിധാനം ചെയ്യുന്ന മാ വന്ദേ എന്ന സിനിമയിൽ ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര ദാമോദർദാസ് മോദിജിയുടെ വേഷം ഞാൻ അവതരിപ്പിക്കുന്നു എന്ന വാർത്ത പങ്കുവെക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.
അഹമ്മദാബാദിൽ വളർന്ന ഞാൻ എന്റെ കുട്ടിക്കാലത്ത് അദ്ദേഹത്തെ ആദ്യമറിയുന്നത് മുഖ്യമന്ത്രിയെന്ന രീതിയിലാണ്. വർഷങ്ങൾക്ക് ശേഷം, 2023 ഏപ്രിലിൽ, അദ്ദേഹത്തെ നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു, ഒരിക്കലും മായാത്തൊരു ഓർമയാണത്.
ഒരു നടൻ എന്ന നിലയിൽ, ഈ വേഷം ചെയ്യുന്നത് സന്തോഷകരവും ആഴത്തിൽ പ്രചോദനം നൽകുന്നതുമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്ര അസാധാരണമായിരുന്നു, എന്നാൽ ഈ സിനിമയിൽ, രാഷ്ട്രതന്ത്രജ്ഞന് അപ്പുറമുള്ള മനുഷ്യനെ, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ സ്വഭാവത്തെയും ആത്മാവിനെയും രൂപപ്പെടുത്തിയ അമ്മയുമായുള്ള അദ്ദേഹത്തിന്റെ അഗാധമായ ബന്ധത്തെ പര്യവേക്ഷണം ചെയ്യാൻ ഞങ്ങൾ ലക്ഷ്യമിടുന്നു.
Also Read: ശസ്ത്രക്രിയ സാധ്യമല്ല, കീമോതെറാപ്പിയിലേക്ക് മടങ്ങുന്നു: കാൻസർ പോരാട്ടത്തെ കുറിച്ച് നഫീസ അലി
അദ്ദേഹവുമായുള്ള എന്റെ ഇടപെടലിനിടെ അദ്ദേഹം പറഞ്ഞ രണ്ടു വാക്കുകൾ, ജീവിതപരീക്ഷണങ്ങളിലെല്ലാം എന്റെ കൂടെയുണ്ടായിരുന്നു. ഗുജറാത്തിയിൽ, അദ്ദേഹം പറഞ്ഞു: "ജൂക്വാനു നഹി", "ഒരിക്കലും തലകുനിക്കരുത്" എന്ന്. ആ വാക്കുകൾ അന്നുമുതൽ എനിക്ക് ശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും ഉറവിടമാണ്.
Also Read: മകളുടെ പടം 250 കോടി ക്ലബ്ബിൽ, ആഘോഷിക്കാതെങ്ങനെ: ചിത്രങ്ങളുമായി ലിസ്സി
മാ വന്ദേ എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലുമായി ലോകമെമ്പാടും റിലീസ് ചെയ്യും.
ഈ പ്രത്യേക അവസരത്തിൽ, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര ദാമോദർദാസ് മോദിജിക്ക് 75-ാം ജന്മദിനാശംസകൾ നേരുന്നതിൽ ഞാനും രാജ്യത്തോടൊപ്പം പങ്കുചേരുന്നു," ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് ഉണ്ണി മുകുന്ദൻ കുറിച്ചു.
സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്ഡി. എം ആണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് ക്രാന്തി കുമാർ സി.എച്ച്. ഛായാഗ്രഹണം കെ.കെ. സെന്തിൽ കുമാർ ഐഎസ് സി, സംഗീതം രവി ബസ്രൂർ, എഡിറ്റിംഗ് ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈൻ സാബു സിറിൾ, ആക്ഷൻ കിംഗ് സോളമൻ എന്നിവർ നിർവ്വഹിക്കും.
അത്യാധുനിക വിഎഫ്എക്സ്, രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ധരുടെ വൈദഗ്ദ്ധ്യം എന്നിവ ഉപയോഗിച്ചാണ് ഈ ചിത്രം ഒരുക്കുന്നത് എന്നാണ് നിർമാതാക്കൾ പറയുന്നത്. ചിത്രത്തിന്റെ ഇംഗ്ലീഷ് റീമേക്കും ഉണ്ടാവും.
Also Read: മൊതലാളിയുടെ മുഖവും മാസ്റ്റർ പീസ് ചിരിയും മിന്നൽ അടിച്ച മുടിയും; ഭൂമിമലയാളത്തിൽ ഇങ്ങനെയൊരു ബ്രാൻഡിംഗ് ലോഗോ വേറെ കാണില്ല!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.