scorecardresearch

ഇത് സിനിമ നടനൊന്നുമല്ല മീന്‍ വിക്കാന്‍ വരുന്ന യൂസഫിക്കാ; നീയിങ്ങ് കേരളത്തിലോട്ട് വാ മോളേ എന്ന് ബേസിൽ ജോസഫ്

ഇതിന്‍റെ പിറകില്‍ മറ്റൊരു പ്രമുഖ നടനാണ്. ടൊവി മാമൻ എത്ര തന്നെന്നു ചോയിക്ക്‌ ബേസീ, സത്യം പറ ടോവിനോ ചേട്ടാ ഇത് നിങ്ങൾടെ കൊട്ടേഷൻ അല്ലേ എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ

ഇതിന്‍റെ പിറകില്‍ മറ്റൊരു പ്രമുഖ നടനാണ്. ടൊവി മാമൻ എത്ര തന്നെന്നു ചോയിക്ക്‌ ബേസീ, സത്യം പറ ടോവിനോ ചേട്ടാ ഇത് നിങ്ങൾടെ കൊട്ടേഷൻ അല്ലേ എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Basil Joseph little kid viral video

മലയാളത്തിന്റെ പ്രിയപ്പെട്ട നടനും സംവിധായകനുമൊക്കെയാണ് ബേസിൽ ജോസഫ്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ കാണും ബേസിലിന്റെ ആരാധകരായി. കട്ട ഫാൻസ് ഒന്നുമല്ല, ഇപ്പോൾ ഒരു വായാടി പെൺകുട്ടി ബേസിലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. 

Advertisment

ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ ആരാണെന്ന അച്ഛന്റെ ചോദ്യത്തിനു മറുപടി നൽകുകയാണ് കൊച്ചുമിടുക്കി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ബേസിൽ ജോസഫ് ഇവരിൽ ആരെയാണ് ഏറ്റവും കൂടുതൽ ഇഷ്ടമെന്നാണ് അച്ഛൻ ചോദിക്കുന്നത്. 

Read More: സാരി ഉടുപ്പിച്ചു കൊടുക്കാൻ വാങ്ങുന്നത് 3 ലക്ഷം രൂപ: ഇന്ന് കോടിപതി

ബേസിലോ അതേതാ നടൻ എന്നായിരുന്നു കുട്ടിയുടെ മറുചോദ്യം. ടാബിൽ ബേസിലിന്റെ പടം കാണിച്ചുകൊടുക്കുമ്പോൾ ഇത് വീട്ടില്‍ മീന്‍ വിൽക്കാന്‍ വരുന്ന യൂസഫിക്കാ അല്ലേയെന്നാണ് കുട്ടി ചോദിക്കുന്നത്. അച്ഛൻ തിരുത്താൻ ശ്രമിക്കുമ്പോൾ, അല്ല താന്‍ കണ്ടിട്ടുണ്ടെന്നും സ്കൂട്ടറിന്‍റെ പുറകില്‍ വലിയ പെട്ടി മീന്‍ വച്ചോണ്ടാണ് വരുന്നതെന്നും ഇതാണ് യൂസഫിക്കായെന്നും  തറപ്പിച്ചു പറയുകയാണ് കുട്ടി. 

Advertisment

Read More: വീട്ടിൽ എന്നോട് പിണങ്ങുന്ന ഒരേ ഒരാൾ ഹയ ആണ്, ഹാഫ് ഡേ ഒക്കെ മിണ്ടാതിരിക്കും: ആസിഫ് അലി

എന്തായാലും കുട്ടിയുടെ വീഡിയോ വൈറലായിരിക്കുകയാണ്. സാക്ഷാൽ ബേസിൽ ജോസഫും വീഡിയോയ്ക്ക് താഴെ മറുപടി നൽകിയിട്ടുണ്ട്. "മോളേ നീ കേരളത്തിലോട്ട് വാ...കാണിച്ചു തരാം...രണ്ട് കിലോ മത്തിയും കൊണ്ടുവരാം," എന്നാണ് ബേസിലിന്റെ രസകരമായ മറുപടി. 

Basil comments

Read More: മൊതലാളിയുടെ മുഖവും മാസ്റ്റർ പീസ് ചിരിയും മിന്നൽ അടിച്ച മുടിയും; ഭൂമിമലയാളത്തിൽ ഇങ്ങനെയൊരു ബ്രാൻഡിംഗ് ലോഗോ വേറെ കാണില്ല!

അതേസമയം, ടൊവിനോ- ബേസിൽ സൗഹൃദവും ട്രോളുകളുമായും ബന്ധപ്പെടുത്തിയും കമന്റുകൾ കാണാം. ഇതിന്‍റെ പിറകില്‍ മറ്റൊരു പ്രമുഖ നടനാണ്, ഇതിന് കാശ് മുടക്കിയത് ടോവിനോ ചേട്ടൻ തന്നെ, സത്യം പറ ടോവിനോ ചേട്ടാ നിങ്ങൾടെ കൊട്ടേഷൻ അല്ലേ, ടൊവി മാമൻ എത്ര തന്നെന്നു ചോയിക്ക്‌ ബേസി എന്നിങ്ങനെ പോവുന്നു കമന്റുകൾ. 

Read More: New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന മലയാള ചിത്രങ്ങൾ

Basil Joseph

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: