/indian-express-malayalam/media/media_files/2025/09/18/dolly-jain-saree-draping-artist-2025-09-18-15-11-44.jpg)
സാരി ഉടുപ്പിക്കൽ കലയാക്കി മാറ്റിയ സ്ത്രീയാണ് ഡോളി ജെയിൻ. ബോളിവുഡ് താരവിവാഹങ്ങളിലും ഫാഷൻ ഇവന്റുകളിലുമെല്ലാം നിറസാന്നിധ്യമാണ് ഡോളി. 325 രീതിയിൽ സാരി ഉടുക്കാനും ഉടുപ്പിക്കാനും അറിയുന്ന ഡോളി ഇന്ന് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സാരി ഡ്രേപ്പിംഗ് ആർട്ടിസ്റ്റുകളിൽ ഒരാളാണ്.
Also Read: വീട്ടിൽ എന്നോട് പിണങ്ങുന്ന ഒരേ ഒരാൾ ഹയ ആണ്, ഹാഫ് ഡേ ഒക്കെ മിണ്ടാതിരിക്കും: ആസിഫ് അലി
ബോളിവുഡ് സെലിബ്രിറ്റികൾ മുതൽ നിത അംബാനിവരെ ഡോളിയുടെ ക്ലൈന്റുകളാണ്. ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, സോനം കപൂർ, കത്രീന കൈഫ്, നടാഷ പൂനവാല, ശ്രീദേവി തുടങ്ങിയ സെലിബ്രിറ്റികളുടെ ഇഷ്ട സാരി ഡ്രേപ്പർ കൂടിയാണ് ഡോളി.
Also Read:
രസകരമായൊരു കഥയാണ് ഡോളിയ്ക്ക് പറയാനുള്ളത്. തുടക്കത്തിൽ സാരിയോട് ഇഷ്ടമില്ലാതിരുന്ന ഒരാളായിരുന്നു ഡോളി. എന്നാൽ, വിവാഹശേഷം എല്ലാ ദിവസവും സാരി ധരിക്കേണ്ടിവന്നപ്പോൾ, എന്തുകൊണ്ട് വ്യത്യസ്തമായി സ്റ്റൈൽ ചെയ്തുകൂടാ എന്ന് ഡോളി ചിന്തിച്ചു തുടങ്ങുകയായിരുന്നു. സ്വയം പലതരം ഡ്രേപ്പുകൾ പഠിച്ച് പരീക്ഷിക്കാൻ തുടങ്ങി. ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയതോടെ സുഹൃത്തുക്കളിൽ പലരും സാരി ഉടുപ്പിക്കാൻ ഡോളിയെ ക്ഷണിച്ചു തുടങ്ങി.
Also Read: New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന മലയാള ചിത്രങ്ങൾ
പിന്നീട് ഡോളി വ്യത്യസ്ത രീതിയിൽ സാരി ഉടുപ്പിക്കാൻ സഹായിക്കുന്ന വർക്ക് ഷോപ്പുകൾ നടത്തി തുടങ്ങി. 18 സെക്കന്റ് കൊണ്ട് സാരി ഉടുപ്പിച്ച് റെക്കോർഡ് ഇടുകയും ചെയ്തിട്ടുണ്ട് ഡോളി. പഴയ സാരികൾ എങ്ങനെ പുനരുപയോഗിക്കാമെന്നും ഡോളി ജെയിൻ വർക്ക്‌ഷോപ്പുകളിൽ പഠിപ്പിക്കാറുണ്ട്.
Also Read: 365 ദിവസവും പുത്തൻ സാരി, അത് സൂക്ഷിക്കാനായി മാത്രം ഒരു വീട്; നളിനിയുടെ വിശേഷങ്ങൾ
ലോകമെമ്പാടും യാത്ര ചെയ്ത് സാരി ഡ്രേപ്പ് ചെയ്തു നൽകുന്ന ഡോളി 2 മുതൽ 3 ലക്ഷം രൂപ വരെയാണ് സാരി ഉടുപ്പിക്കാനായി ഫീസ് ഈക്കുന്നത്. ദി ടൈംസിന്റെ (യുകെ) റിപ്പോർട്ട് അനുസരിച്ച്, മാസത്തിൽ ഏകദേശം 25 ദിവസം അവർ യാത്ര ചെയ്യും. ബിസിനസ് ക്ലാസ് വിമാന ടിക്കറ്റും താമസസൗകര്യങ്ങളും ക്ലൈന്റ് തന്നെ ഒരുക്കും.
Also Read: 365 ദിവസവും പുതിയ ഡ്രസ്സോ? എന്നെ കൊണ്ട് പറ്റില്ല: ആലിയ പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.