/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/2025/09/18/mirage-release-review-2025-09-18-19-46-40.jpg)
Mirage Movie Review & Rating
Asif Ali and Aparna Balamurali starrer Mirage Movie Review & Rating: മിറാഷ് (മരീചിക) എന്നത് കൺകെട്ടുവിദ്യ പോലെ തോന്നിപ്പിക്കുന്ന ഒരു പ്രതിഭാസമാണ്. ഉണ്ടെന്നു തോന്നുകയും അടുത്തെത്തുമ്പോൾ ഇനിയും അകലെ എവിടെയോ എന്ന് കുഴക്കുകയും ചെയ്യുന്ന പ്രതിഭാസം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം, പേരിന്റെ അർത്ഥം പൂർണ്ണമായും ഉൾക്കൊള്ളുന്നു. "Fades as it gets closer" (അരികിലെത്തും തോറും മാഞ്ഞുപോകുന്നു) എന്ന ടാഗ്‌ലൈനിനോട് ചിത്രം നീതി പുലർത്തുന്നുണ്ട്.
കോയമ്പത്തൂർ പശ്ചാത്തലമാക്കിയാണ് മിറാഷിന്റെ കഥ വികസിക്കുന്നത്. ഒരു ഫിനാൻസ് കമ്പനിയിലെ ജീവനക്കാരായ കിരണും അഭിരാമിയും വിവാഹിതരാകാൻ ഒരുങ്ങുന്നതിനിടെ, ഒരു ദിവസം കിരണിനെ കാണാതാകുന്നു. ഇത് അഭിരാമിയിൽ സംശയങ്ങൾ ഉണ്ടാക്കുകയും, കിരണിനെക്കുറിച്ചുള്ള രഹസ്യങ്ങൾ തേടിയുള്ള യാത്രയിൽ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായ അശ്വിനെ കണ്ടുമുട്ടുകയും ചെയ്യുന്നു. സത്യങ്ങൾ കണ്ടെത്താനുള്ള അഭിരാമിയുടെയും അശ്വിന്റെയും യാത്രയാണ് 'മിറാഷ്'.
അശ്വിൻ എന്ന കഥാപാത്രത്തെ ആസിഫ് അലി വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാൽ, വിവിധ ഭാവങ്ങളിലൂടെ കടന്നുപോകുന്ന അപർണ ബാലമുരളിയുടെ അഭിരാമി എന്ന കഥാപാത്രത്തിനാണ് കൂടുതൽ പെർഫോമൻസ് സാധ്യതകളുള്ളത്. ആ ക്യാരക്റ്റർ ആർക്കും ശ്രദ്ധേയമാണ്. യഥാർത്ഥത്തിൽ, ഈ സിനിമ അപർണയുടെ പ്രകടനത്തെ ചുറ്റിപ്പറ്റിയാണ് നിൽക്കുന്നത്. കൂടുതൽ വിവരങ്ങൾ സ്പോയിലറുകളാകുമെന്നതിനാൽ, കഥാപാത്രങ്ങളെക്കുറിച്ച് ഇവിടെ കൂടുതലായി പറയുന്നില്ല.
ഹക്കീം ഷാജഹാൻ, ഹന്ന റെജി കോശി, സമ്പത്ത് രാജ്, ദീപക് പറമ്പോൽ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി. ബിഗ് ബോസിലൂടെ ശ്രദ്ധ നേടിയ അർജുൻ ശ്യാം ഗോപനും തനിക്ക് ലഭിച്ച വേഷം മികച്ച രീതിയിൽ അവതരിപ്പിച്ചു.
Read More: House Mates OTT: ഹൗസ്മേറ്റ്സ് ഒടിടിയിൽ, എവിടെ കാണാം?
ക്രൈം ത്രില്ലർ ചിത്രങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ജീത്തു ജോസഫിനുള്ള കഴിവ് അദ്ദേഹത്തിന്റെ മുൻകാല സിനിമകൾ തെളിയിച്ചിട്ടുള്ളതാണ്. ട്വിസ്റ്റുകളും പ്ലോട്ട് ഷിഫ്റ്റുകളുമെല്ലാം അദ്ദേഹത്തിന്റെ കഥ പറച്ചിലിന്റെ പ്രത്യേകതകളാണ്. മിറാഷിലും ഇത് ധാരാളമായി കാണാം.
സിനിമയുടെ തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകരെ ആകാംക്ഷയുടെ മുനയിൽ നിർത്താൻ ജീത്തു ജോസഫിന് കഴിഞ്ഞിട്ടുണ്ട്. പതിയെ തുടങ്ങി വേഗത കൈവരിക്കുന്ന ചിത്രം, ചില ട്വിസ്റ്റുകൾ നന്നായി ഉപയോഗിച്ചിട്ടുണ്ട്. എന്നിരുന്നാലും, ട്വിസ്റ്റുകളുടെ അതിപ്രസരം ആസ്വാദനത്തെ സങ്കീർണ്ണമാക്കിയതായി തോന്നി. അനാവശ്യമായി തിരുകിക്കയറ്റിയതുപോലുള്ള ചില ഫ്ലാഷ്ബാക്കുകൾ ചിത്രത്തിന്റെ ഒഴുക്കിനെ ബാധിച്ചു.
Also Read: എന്തിന് മുള്ളൻകൊല്ലിയിൽ പോയി തല വെച്ചു? മറുപടിയുമായി അഖിൽ മാരാർ
Also Read: വീട്ടിൽ എന്നോട് പിണങ്ങുന്ന ഒരേ ഒരാൾ ഹയ ആണ്, ഹാഫ് ഡേ ഒക്കെ മിണ്ടാതിരിക്കും: ആസിഫ് അലി
അപർണ ആർ. തറക്കാട് എഴുതിയ കഥയ്ക്ക് ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. മുകേഷ് ആർ. മേത്ത, ജതിൻ എം. സേഥി, സി.വി. സാരഥി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും വിനായകിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ സാങ്കേതിക നിലവാരം ഉയർത്തുന്നു. വിഷ്ണു ശ്യാമിന്റെ സംഗീതവും എടുത്തുപറയേണ്ടതാണ്.
മികച്ച പ്രകടനങ്ങളും സസ്പെൻസ് നിലനിർത്തുന്ന കഥ പറച്ചിലുംകൊണ്ട് 'മിറാഷ്' ഒരു ശരാശരി കാഴ്ചാനുഭവം നൽകുന്നു.
Also Read: ഇത് സിനിമ നടനൊന്നുമല്ല മീന്‍ വിക്കാന്‍ വരുന്ന യൂസഫിക്കാ; നീയിങ്ങ് കേരളത്തിലോട്ട് വാ മോളേ എന്ന് ബേസിൽ ജോസഫ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.