scorecardresearch

House Mates OTT: ഹൗസ്മേറ്റ്സ് ഒടിടിയിൽ, എവിടെ കാണാം?

House Mates OTT Release Date & Platform: ആർഷ ബൈജു, ദർശൻ, കാളി വെങ്കട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളായ 'ഹൗസ് മേറ്റ്സ്'  ഒടിടിയിലേക്ക്. ഇന്ന് അർദ്ധരാത്രിയോടെ ചിത്രം ഒടിടിയിൽ എത്തും

House Mates OTT Release Date & Platform: ആർഷ ബൈജു, ദർശൻ, കാളി വെങ്കട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളായ 'ഹൗസ് മേറ്റ്സ്'  ഒടിടിയിലേക്ക്. ഇന്ന് അർദ്ധരാത്രിയോടെ ചിത്രം ഒടിടിയിൽ എത്തും

author-image
Entertainment Desk
New Update
House Mates OTT Release Date ZEE5

House Mates OTT Release Date & Platform

House Mates OTT Release Date & Platform: മലയാള നടി ആർഷ ബൈജു  നായികയായ 'ഹൗസ് മേറ്റ്സ്'  ഒടിടിയിലേക്ക്. ഇന്ന് അർദ്ധരാത്രിയോടെ ചിത്രം ഒടിടിയിൽ എത്തും. ദർശനും കാളി വെങ്കട്ടുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. വിനോദിനി വൈദ്യനാഥൻ, ധീന, അബ്ദൂൽ ലീ, മാസ്റ്റർ ഹെൻറിക് എന്നിവരും ഈ തമിഴ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Advertisment

House Mates OTT Release Date Platform

Also Read:  എന്തിന് മുള്ളൻകൊല്ലിയിൽ പോയി തല വെച്ചു? മറുപടിയുമായി അഖിൽ മാരാർ

നവദമ്പതികളായ കാർത്തിക്കിന്റെയും (ദർശൻ) അനുവിന്റെയും (ആർഷാ ബൈജു) കഥയാണ് ചിത്രം പറയുന്നത്. പുതിയ ഫ്ലാറ്റിലേക്ക് താമസം മാറിയ ഇവർ വിചിത്രമായ ചില കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങുന്നു. അത് മറ്റൊരു കാലഘട്ടത്തിലെ ഒരു കുടുംബവുമായി ബന്ധമുള്ളതായി തോന്നുന്നു. ഒരു സാധാരണ കുടുംബകഥയായി തുടങ്ങുന്ന സിനിമ പിന്നീട് നിഗൂഢതകളിലൂടെയും  അമാനുഷികമായ കാര്യങ്ങളിലൂടെയുമാണ് സഞ്ചരിക്കുന്നത്. ഫാന്റസിയും കോമഡിയുമെല്ലാം ചേർന്ന് പ്രേക്ഷകരെ രസിപ്പിക്കുന്നതാണ് ടി രാജ വെൽ സംവിധാനം ചെയ്ത 'ഹൗസ് മേറ്റ്സ്'. 

Also Read: ഇത് സിനിമ നടനൊന്നുമല്ല മീന്‍ വിക്കാന്‍ വരുന്ന യൂസഫിക്കാ; നീയിങ്ങ് കേരളത്തിലോട്ട് വാ മോളേ എന്ന് ബേസിൽ ജോസഫ്


എസ് കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശിവകാർത്തികേയനും എസ്. വിജയപ്രകാശും ചേർന്നാണ് ചിത്രം നിർമിച്ചത്. എം.എസ്. സതീഷ് ഛായാഗ്രഹണവും, നിഷാർ ഷെരീഫ് എഡിറ്റിംഗും, ദിനേഷ് സംഘട്ടനസംവിധാനവും നിർവഹിച്ചു. എസ്.പി. ശക്തിവേൽ ക്രിയേറ്റീവ് പ്രൊഡ്യൂസറായും, കളൈ അരശു കോ-പ്രൊഡ്യൂസറായും പ്രവർത്തിച്ചു. 

Also Read:  വീട്ടിൽ എന്നോട് പിണങ്ങുന്ന ഒരേ ഒരാൾ ഹയ ആണ്, ഹാഫ് ഡേ ഒക്കെ മിണ്ടാതിരിക്കും: ആസിഫ് അലി

ZEE5 ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ഇന്ന് അർദ്ധരാത്രിയോടെ ചിത്രം ZEE5ൽ സ്ട്രീമിംഗ് ആരംഭിക്കും.

Also Read: New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന മലയാള ചിത്രങ്ങൾ

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: