/indian-express-malayalam/media/media_files/2025/09/19/aryan-khan-shah-rukh-khan-amritha-suressh-the-bads-of-bollywood-2025-09-19-18-28-13.jpg)
ഷാരൂഖ് ഖാനിന്റെ മകൻ ആര്യൻ ഖാന്റെ ആദ്യ സംവിധാന സംരംഭമായ ദി ബാഡാസ് ഓഫ് ബോളിവുഡ് നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ഗൗരി ഖാൻ നിർമ്മിച്ച ഈ സീരീസിൽ ബോളിവുഡിന്റെ ബാദുഷ ഷാരൂഖ് ഖാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
ബാഡാസ് ഓഫ് ബോളിവുഡുമായി മലയാളത്തിന്റെ പ്രിയപ്പെട്ട ഗായിക അമൃത സുരേഷിനും ഒരു ബന്ധമുണ്ട്. ആ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് അമൃത ഇപ്പോൾ. ഗായികയായിട്ടല്ല, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന നിലയിൽ അമൃതയും ഈ സീരീസിന്റെ ഭാഗമായിരിക്കുകയാണ്.
Also Read: Mirage Review: ആദ്യാവസാനം സസ്പെൻസ് നിലനിർത്തി, ത്രില്ലടിപ്പിച്ച് മിറാഷ്; റിവ്യൂ
"ഷാരൂഖ് ഖാനിന്റെ മകൻ ആര്യൻ ഖാന്റെ ആദ്യ സംവിധാന സംരംഭമായ ദി ബാഡാസ് ഓഫ് ബോളിവുഡ് നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ഇതിൽ നായികയ്ക്ക് ഡബ്ബ് ചെയ്തത് ഞാനാണ്. ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാണ് ഡബ്ബ് ചെയ്യുന്നത്. അതും ഇത്രയും വലിയ പ്രൊജക്റ്റിന്റെ ഭാഗമാവാൻ കഴിഞ്ഞത് വലിയ സന്തോഷം," ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ അമൃത പറഞ്ഞു.
"എൻ്റെ സന്തോഷം എങ്ങനെ പ്രകടിപ്പിക്കണം എന്നെനിക്കറിയില്ല!
ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന നിലയിൽ എൻ്റെ ആദ്യ ചുവടുവെപ്പ് - അതും ആര്യൻ ഖാൻ സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ലിക്സിൻ്റെ പുതിയ വെബ് സീരീസായ ബാഡാസ് ഓഫ് ബോളിവുഡിലെ നായികക്ക് വേണ്ടി!. ഇത് എൻ്റെ സ്വപ്നസാക്ഷാത്കാരമാണ്, ഞാൻ ആത്മാർത്ഥമായി ഇതിനായി കഠിനാധ്വാനം ചെയ്തു. എല്ലാവരും ഇത് കാണുകയും എൻ്റെ പ്രകടനം എങ്ങനെ ഉണ്ടായിരുന്നുവെന്ന് അറിയിക്കുകയും ചെയ്യണം. നിങ്ങളുടെ സ്നേഹവും അഭിപ്രായങ്ങളും എനിക്ക് വളരെ വലുതാണ്, " വീഡിയോ പങ്കിട്ട് അമൃത കുറിച്ചു.
Also Read: New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തിയ ചിത്രങ്ങൾ
ബോളിവുഡ് ഇൻഡസ്ട്രിയെ പശ്ചാത്തലമാക്കി, പാപ്പരാസി കൾച്ചർ, നെപോട്ടിസം, രാഷ്ട്രീയം എന്നിവയെ ചുറ്റിപ്പറ്റിയാണ് സീരീസിന്റെ കഥ പറയുന്നത്. കിൽ എന്ന സിനിമയിലൂടെ ശ്രദ്ധ ആകർഷിച്ച ലക്ഷ്യ ആണ് ഈ സീരീസിലെ നായകൻ. സഹേർ ബംബ ആണ് സീരീസിൽ നായികയായി എത്തുന്നത്. ഇവർക്കൊപ്പം ബോളിവുഡിലെ പ്രശസ്തരായ നിരവധി താരങ്ങൾ അണിനിരക്കുന്ന സീരീസ് ആണ് ദി ബാഡാസ് ഓഫ് ബോളിവുഡ്.
Also Read: വീട്ടിൽ എന്നോട് പിണങ്ങുന്ന ഒരേ ഒരാൾ ഹയ ആണ്, ഹാഫ് ഡേ ഒക്കെ മിണ്ടാതിരിക്കും: ആസിഫ് അലി
അതിഥി താരങ്ങളായി രാജ്കുമാർ റാവു, സിദ്ധാന്ത് ചതുര്‍വേദി, അർജുൻ കപൂർ, ദിഷ പടാനി, ആമിർ ഖാൻ, ബാദ്ഷാ, എസ്.എസ്. രാജമൗലി, കരൺ ജോഹർ എന്നിവരും സീരീസിലുണ്ട്. ബോബി ഡിയോൾ, മനോജ് പഹ്വ, മോന സിംഗ്, മനീഷ് ചൗധരി, രാഘവ് ജുയൽ, അന്യ സിംഗ്, വിജയന്ത് കോലി, ഗൗതമി കപൂർ എന്നിവരും സീരീസിലുണ്ട്.
Also Read: എല്ലാവരെയും ഒരുപോലെ വെറുപ്പിച്ചു, സിനിമ കണ്ടവർ കുറ്റപ്പെടുത്തിയത് അയാളെ മാത്രം; അഖിൽ മാരാർക്കെതിരെ സംവിധായകൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.