/indian-express-malayalam/media/media_files/2025/09/28/aniyathipraavu-sankaradi-2025-09-28-18-18-23.jpg)
എഐ നിർമ്മിത ചിത്രം: ഇൻസ്റ്റഗ്രാം
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് പ്രണയ സിനിമകളിലൊന്നാണ് 'അനിയത്തിപ്രാവ്'. ഫാസിൽ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ശാലിനി, ഹരിശ്രീ അശോകൻ, സുധീഷ് തുടങ്ങി വൻ താരനിരയാണ് അണിനിരന്നത്. രണ്ടു വ്യത്യസ്ത മതങ്ങളിൽ നിന്നുള്ള സുധിയുടെയും (കുഞ്ചാക്കോ ബോബൻ) മിനിയുടെയും (ശാലിനി) പ്രണയകഥ പറഞ്ഞ ചിത്രത്തിലെ കോമഡി രംഗങ്ങളും വലിയ കൈയ്യടി നേടിയിരുന്നു.
ചിരിപ്പിച്ചും കരയിപ്പിച്ചുമെല്ലാം പ്രേക്ഷകരെ രസിപ്പിച്ച ചിത്രത്തിലെ ഒരു രംഗം അടുത്തിടെ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. മാനസിക രേഗമുള്ള ശങ്കരാടിയുടെ കഥാപാത്രം തന്റെ ഭാര്യയുടെ വിയോഗവും തുടർന്നുണ്ടായ സംഭവങ്ങളും വിവരിക്കുന്ന രംഗമായിരുന്നു ഇത്. സിനിമയിൽ കോമഡിയായി ചിത്രീകരിച്ച രംഗം ഇന്ന് പ്രേക്ഷകർ വൈകാരികമായാണ് ഏറ്റെടുക്കുന്നത്.
Also Read: ഇതിൽ ആരുടെ ജോലിയാണ് ഏറ്റവും ഇണങ്ങുന്നത്? കേരളത്തിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ
എഐ ഉപയോഗിച്ച് പുനർസൃഷ്ടിച്ച് ഈ രംഗങ്ങളാണ് സൈബറിടങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. നടി സുകുമാരിയെയാണ് ശങ്കരാടിയുടെ കഥാപാത്രത്തിന്റെ ഭാര്യയായി വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. "xenaimedia" എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വീഡിയോ മൂന്നു ലക്ഷത്തോളം കാഴ്ചകളാണ് ഇതിനകം നേടിയത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.
Also Read: തൊണ്ണൂറുകളിലെ 'ലോക'; ആരാവും ചാത്തൻ? ചന്ദ്രയുടെ റോളിൽ ആര്? കത്തനാരായി സുരേഷ് ഗോപി?
"ആദ്യം കണ്ടപ്പോൾ കോമഡി ആയിതോന്നിയെങ്കിലും പിന്നീട് ഈ സീൻ ഒരു സങ്കടം ആയി" എന്നാണ് വീഡിയോയിൽ ഒരാൾ കുറിച്ചത്. "അനിയത്തിപ്രാവിൽ ഈ സീൻ കണ്ടപ്പോൾ, ശങ്കരാടി എന്തൊക്കെയോ പറഞ്ഞതായി തോന്നിയിരുന്നു. എന്നാൽ, ആ മനസ്സിലെ ഭാര്യയോടുള്ള സ്നേഹമാണ് പായുന്നെത്തെന്ന് കണ്ട പ്രേക്ഷകർ ചിന്തിച്ചില്ല എന്നതാണ് സത്യം", "അന്നൊക്കെ ഇതൊക്കെ തമാശകൾ ആയി കണ്ടു... ഇപ്പൊ ഇങ്ങനെയുള്ള ഒരു സ്നേഹം എത്ര പ്രധനം ആണ് നമ്മുടെ ജീവിതത്തിൽ എന്നു മനസ്സിലാക്കുന്നു... കൂടെ സങ്കടവും" എന്നിങ്ങനെയാണ് മറ്റു കമന്റുകൾ.
Read More: മിന്നൽ മുരളി വേണോ മണിയൻ വേണോ? ചന്ദ്രയ്ക്ക് കൂട്ട്; ഇത് പൊളിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.