/indian-express-malayalam/media/media_files/2025/10/22/param-sundari-dialogue-troll-video-2025-10-22-19-13-33.jpeg)
Screengrab
പരംസുന്ദരി എന്ന സിനിമയുടെ ട്രെയിലർ ഇറങ്ങിയത് മുതൽ ട്രോളർമാർക്ക് തിരക്കിട്ട പണിയാണ്. ജാൻവി കപൂറിന്റെ മലയാളം ഡയലോഗുകൾക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്. ജാൻവിയുട ഡയലോഗുകൾ രഞ്ജി പണിക്കർ റിപ്പീറ്റ് ചെയ്ത് മലയാളത്തിൽ വ്യക്തമായി പറയുന്ന സീനുകൾ എടുത്ത് ട്രോളർമാർ ആഘോഷിക്കുകയാണ്.
അക്കരെ നിന്നൊരു മാരൻ എന്ന സിനിമയിലെ മുകേഷിന്റെ അറബി ട്രാൻസ്ലേഷൻ രംഗവും കൂട്ടിച്ചേർത്താണ് ട്രോൾ വിഡിയോ വരുന്നത്. ഇത് പത്ത് ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ട് വൈറലായി കഴിഞ്ഞു. ഇവിടെ അറബി വേഷത്തിൽ എത്തുന്ന ശ്രീനിവാസൻ പറയുന്ന ഡയലോഗുകൾ മുകേഷ് മലയാളത്തിലാക്കി പറയുന്ന രംഗം മലയാളികൾ എന്നും ഓർത്തോർത്ത് ചിരിക്കുന്നതാണ്.
Also Read: ഇത് എന്ത് വൈബ്? ആദ്യം കാണുമ്പോൾ സങ്കടം തോന്നും; പക്ഷേ...
പരം സുന്ദരി സിനിമയിൽ ജാൻവി കപൂർ പറയുന്ന മലയാളം കേട്ട് ഇത് ഏത് ഭാഷ എന്നാണ് എല്ലാവരും ചോദിച്ചത്. എന്തുകൊണ്ട് മലയാളിയെ കൊണ്ട് ഡബ്ബ് ചെയ്യിച്ചില്ല എന്ന് ചോദിക്കുന്നവരും ഉണ്ട്. പ്രേക്ഷകർക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കാനുള്ള രഞ്ജി പണിക്കരുടെ മനസ് സമ്മതിക്കണം എന്നെല്ലാമാണ് കമന്റുകൾ വരുന്നത്.
Also Read: 'എന്റെ മോളെ പൊന്നുപോലെ നോക്കണേടാ...' കണ്ണുനിറയിച്ച് അച്ഛന്റെ ആ വാക്ക്; വീഡിയോ
"ചീത്ത പറയാതെ എന്നായിരുന്നോ? എത്ര തവണ കേട്ട് കഴിഞ്ഞാ മനസ്സിലായത്," കൂടെ നിൽക്കുന്നയാൾ എന്തറിഞ്ഞാണ് എക്സ്പ്രഷൻ ഇടുന്നത് എന്നാണ് മറ്റ് ചിലരുടെ ചോദ്യം. മലയാളി ജീവിതത്തിൽ ആദ്യമായി മലയാളം സബ്ടൈറ്റിൽ വേണം എന്ന് ആഗ്രഹിച്ച സിനിമ, കടിച്ചാൽ പൊട്ടാത്ത മലയാളത്തിൽ ഇംഗ്ലീഷ് കൂടി കൂട്ടികലക്കി സുരേഷ് ഗോപിക്ക് ഡയലോഗ് കൊടുത്തിട്ട് ഇപ്പോൾ ഇതാണ് ഗതി, എന്നിങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്.
ജാൻവി കപൂറിനൊപ്പം സിദ്ധാർഥ് മൽഹോത്രയും പ്രധാന വേഷത്തിലെത്തിയ റൊമാന്റിക് കോമഡി സിനിമയാണ് പരം സുന്ദരി. എഐ ആപ്പിലൂടെ തന്റെ പങ്കാളിയെ കണ്ടെത്താൻ ഇറങ്ങിത്തിരിച്ച ഉത്തരേന്ത്യൻ യുവാവിന്റേയും കേരളത്തിൽ നിന്നുള്ള പെൺകുട്ടിയുടേയും കഥയാണ് സിനിമ പറയുന്നത്.
Read More: "ഓട്ടോ വരുന്നതു കണ്ട് കാലു മാറ്റികൊടുത്ത ആനയാണ് എന്റെ ഹീറോ"; വൈറലായി വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us