/indian-express-malayalam/media/media_files/2025/10/20/dog-funny-viral-video-2025-10-20-18-41-00.jpg)
Photograph: (Screengrab)
നാട്ടിൽ ആര് എന്ത് കുരുത്തക്കേട് ചെയ്താലും പഴി കേൾക്കേണ്ടി വരുന്നത് പൂച്ച സാറിനാണ്. എന്താ സംഭവം എന്നല്ലേ? ഒരു നായ പുൽമേടിന് മുകളിൽ നിന്ന് ഉരുണ്ട് താഴേക്ക് വീഴുന്നതാണ് വിഡിയോ. ആദ്യത്തെ ആ വീഴ്ച കാണുമ്പോൾ നമുക്കൊരു സങ്കടം തോന്നും. പക്ഷേ ഇവിടെ ഒരു ട്വിസ്റ്റ് ഉണ്ട്.
പാവം ഉരുണ്ട് താഴേക്ക് വീണല്ലോ എന്നോർത്ത് നമ്മൾ സങ്കടപ്പെടുന്ന സമയം അവൻ വീണ്ടും മുകളിലേക്ക് ഓടി കയറുകയാണ്. എന്നിട്ട് ഉരുണ്ട് താഴേക്ക് ഇറങ്ങുന്നു. കുട്ടിക്കാലത്ത് നമ്മൾ കേട്ടിട്ടുള്ള നാറാണത്ത് ഭ്രാന്തന്റെ കഥയില്ലേ? അതുപോലെ തന്നെ. രസകരമാണ് വിഡിയോ.
Also Read: 'എന്റെ മോളെ പൊന്നുപോലെ നോക്കണേടാ...' കണ്ണുനിറയിച്ച് അച്ഛന്റെ ആ വാക്ക്; വീഡിയോ
ഈ വിഡിയോ ഇന്റർനെറ്റിൽ വൈറലായിരുന്നു. പക്ഷേ ഇവന്റെ തലകുത്തി മറയലിന് പൂച്ചസാറിനെയാണ് എല്ലാവരും കുറ്റം പറയുന്നത്. ഇവന്റെ വീടിന്റെ അടുത്ത് പൂച്ചസാർ ഉണ്ടെന്ന് തോന്നുന്നു. അത് കണ്ട് പഠിച്ചതാവാനേ വഴിയുള്ളു എന്നാണ് കമന്റ് ബോക്സിൽ പലരും പറയുന്നത്. 10 ലക്ഷത്തിന് മുകളിൽ ആളുകൾ ഈ വിഡിയോ കണ്ടുകഴിഞ്ഞു.
Also Read: ഇപ്പോഴും വേട്ടയാടുന്നു! നീതി വേണമെന്ന് ലോക ശുചീകരണ തൊഴിലാളി!
പൂച്ച സാറിൻ്റെ ഫ്രണ്ട് ആണെന്ന് തോന്നുന്നു...അല്ലെങ്കിൽ ഇത്ര വരില്ല എന്നാണ് ഒരു കമന്റ്. നാരായണത്ത് പിറ്റ്ബുൾ...പൂച്ച സാറിൻ്റെ സോഫ്റ്റ്വെയർആണെന്ന് തോന്നുന്നു, അല്ലാതെ ഇങ്ങനെയാവാൻ ചാൻസ്ഇല്ല. ആദ്യം ശരിക്കും വീണതാ പിന്നീട് അതൊരു ഹരമാക്കി മാറ്റി കുരിപ്പ്....എന്നിങ്ങനെയാണ് കമന്റുകൾ വരുന്നത്.
Read More: "ഓട്ടോ വരുന്നതു കണ്ട് കാലു മാറ്റികൊടുത്ത ആനയാണ് എന്റെ ഹീറോ"; വൈറലായി വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us