scorecardresearch

ഇപ്പോഴും വേട്ടയാടുന്നു! നീതി വേണമെന്ന് ലോക ശുചീകരണ തൊഴിലാളി!

AI funny viral video: പഴയൊരു നെയ്യപ്പ കേസിനെ കുറിച്ച് പറയാൻ വന്നതാണ്. അത് എല്ലാവരും കൂടി എന്റെ തലയിലാക്കിയതാണ്. എനിക്ക് നിങ്ങളുടെ നെയ്യപ്പവും ഉണ്ണിയപ്പവും ഒന്നും വേണ്ട.

AI funny viral video: പഴയൊരു നെയ്യപ്പ കേസിനെ കുറിച്ച് പറയാൻ വന്നതാണ്. അത് എല്ലാവരും കൂടി എന്റെ തലയിലാക്കിയതാണ്. എനിക്ക് നിങ്ങളുടെ നെയ്യപ്പവും ഉണ്ണിയപ്പവും ഒന്നും വേണ്ട.

author-image
Trends Desk
New Update
AI Viral Video Crow

Source: Screengrab

നാട്ടിൽ ക്ലീനിങ് സർവീസ് നടത്തുന്നൊരാൾ നീതി തേടി സംസാരിക്കുന്ന വിഡിയോയാണ് ഇപ്പോൾ വൈറൽ. പണ്ടെങ്ങോ നടന്നൊരു സംഭവത്തിന്റെ പേരിൽ ഇപ്പോഴും തന്നെ വേട്ടയാടുന്നു എന്നാണ് കക്ഷിയുടെ ആരോപണം. ഗൂളിങ് ഗ്ലാസും വെച്ച് കാക്കയാണ് ഇതിനൊരു അവസാനം വേണമെന്നും പറഞ്ഞ് വരുന്നത്. 20 ലക്ഷത്തിന് മുകളിൽ ആളുകളാണ് ഈ എഐ വിഡിയോ കണ്ടുകഴിഞ്ഞത്. 

Advertisment

ഞാൻ കാക്ക. നാട്ടിലൊരു ക്ലീനിങ് സർവീസ് നടത്തുന്നു. പഴയൊരു നെയ്യപ്പ കേസിനെ കുറിച്ച് പറയാൻ വന്നതാണ്. അത് എല്ലാവരും കൂടി എന്റെ തലയിലാക്കിയതാണ്. എനിക്ക് നിങ്ങളുടെ നെയ്യപ്പവും ഉണ്ണിയപ്പവും ഒന്നും വേണ്ട. ഞാൻ ഷുഗർ കട്ട് ഡയറ്റിൽ ആണ്,ഇങ്ങനെയായിരുന്നു കാക്കയുടെ വാക്കുകൾ.

Also Read: "ഓട്ടോ വരുന്നതു കണ്ട് കാലു മാറ്റികൊടുത്ത ആനയാണ് എന്റെ ഹീറോ"; വൈറലായി വീഡിയോ

നിങ്ങളുടെ വീട്ടിലെ തലതെറിച്ച കുട്ടികൾ എടുത്തുകൊണ്ട് പോകാതിരിക്കാൻ നിങ്ങൾ തന്നെ ഒളിപ്പിച്ച് വയ്ക്കും. എന്നിട്ട് അത് ഞാൻ കൊത്തിക്കൊണ്ട് പോയി എന്നല്ലേ നിങ്ങൾ പറഞ്ഞു നടക്കുന്നത്. ഒരു മര്യാദ ഇല്ലേ എന്നും എഐ വിഡിയോയിൽ കാക്ക ചോദിക്കുന്നു. ന്യായമായ ചോദ്യം അല്ലേ? എന്നാൽ അപ്പോൾ നെയ്യപ്പം കടലിൽ ഇട്ടത് ആരാണ്? 

Advertisment

Also Read: ദാസനിത് കൊണ്ടുപോകുന്നു; ധൈര്യം ഉള്ളവർക്ക് തടയാം; ജീവൻ പണയം വെച്ചുള്ള ഓട്ടം!

തലമുറകളായി പറഞ്ഞുപോകുന്ന ഈ നെയ്യപ്പ കഥയിലെ കാക്കയുടെ വാദം വ്യക്തമാക്കുന്ന എഐ വിഡിയോയ്ക്കടിയിൽ നിരവധി കമന്റുകളും വരുന്നുണ്ട്. എന്നാൽ ഇപ്പോൾ കാക്ക ചേട്ടന്റെ കുടുംബം നെയ്യപ്പം ഒക്കെ കൊത്തിക്കൊണ്ടുപോകുന്ന രീതി വിട്ട് സ്വർണ വളയൊക്കെയാണ് കൊത്തിക്കൊണ്ടുപോകുന്നത് എന്ന് പറഞ്ഞാണ് ഒരു കമന്റ്.

Also Read: 'നമ്മൾ അനാഥരാണ്; ഗുണ്ടകൾ അല്ല'; മാധവ് സുരേഷ് എഫക്ട് മഹാഭാരതത്തിൽ!

ആരു നീ... ആരാണു നീ...ആരോടും പ്രതിഫലം ചോദിക്കാതെ പ്രകൃതിയിലെ മാലിന്യങ്ങൾ വൃത്തയാക്കുന്ന ലോക ശുചീകരണ തൊഴിലാളി. നിന്റെ വംശത്തെ അംഗീകരിച്ചു ബഹുമാനിക്കേണ്ടതാണ് മാലോകർ ചെയ്യേണ്ടത് എന്നാണ് മറ്റൊരു കമന്റ്.

Read More: 'ബാംഗ്ലൂരിലെ അലിഞ്ഞോസ് ആണെന്ന് തോന്നുന്നു'; 'കാന്താര'ണ്ണൻ എന്ന് മറ്റു ചിലർ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: