/indian-express-malayalam/media/media_files/2025/10/05/cat-viral-funny-video-2025-10-05-20-06-08.jpeg)
Screengrab
ഇത് എന്തൊരു ജന്മം ആണ്? പേടിയെന്നൊന്ന് ഇതിനില്ലേ? പൂച്ച സാറിന്റെ വീരസാഹസിക വീഡിയോകൾ കണ്ടാൽ ആരും ഇങ്ങനെ ചോദിച്ച് പോകും. നമ്മുടെ വീടുകളിൽ അമ്മയോ മറ്റാരെങ്കിലുമോ മീൻ വൃത്തിയാക്കുന്നതിന് ഇടയിൽ ഒരെണ്ണം തട്ടിയെടുക്കാൻ തക്കം പാർത്ത് അവസരത്തിനായി കാത്തിരിക്കാറുണ്ട് പൂച്ച സാറുമാർ. എന്നാൽ നമ്മുടെ അമ്മമാരുടെ കയ്യിൽ നിന്നെല്ലാം ഒരു കഷ്ണവുമെടുത്ത് ഓടുന്നത് പൂ പറിക്കും പോലെ എളുപ്പമായതിനാൽ ഇപ്പോൾ വേറെ ലെവൽ കളികളാണ് പൂച്ച സാറുമാരിൽ നിന്ന് വരുന്നത്.
ഒരു വലിയ ഷോപ്പിൽ കയറി തന്നോളം വലിപ്പമുള്ളൊരു മീനേയും കടിച്ചെടുത്ത് പായുകയാണ് പൂച്ച. ഇത്രയും വലിയ ഷോപ്പിൽ കയറി ഇങ്ങനെ ചെയ്യണം എങ്കിൽ അവന്റെ ധൈര്യം അപാരം തന്നെ എന്ന് പറഞ്ഞാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. പൂച്ചയ്ക്ക് പിന്നാലെ ഓടുന്നുണ്ടെങ്കിലും ആളെ നമ്മുടെ കയ്യിൽ കിട്ടില്ല എന്നുറപ്പല്ലേ.
Also Read: മിന്നൽ മുരളി വേണോ മണിയൻ വേണോ? ചന്ദ്രയ്ക്ക് കൂട്ട്; ഇത് പൊളിക്കും
ആ മീൻ പൂച്ച സാറിന് കൊടുത്തു എന്ന് സമാധാനിക്ക്. അതായിരിക്കും നല്ലത് എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇവിടെ പൂച്ചസാറിനെ ധൈര്യത്തെ അഭിനന്ദിച്ചും ഈ സാധനത്തെ കൊണ്ട് മടുത്തു എന്ന് പറഞ്ഞും കമന്റുകൾ വരുന്നുണ്ട്.
Also Read: ടിക്കറ്റെടുക്കാൻ 500ന്റെ നോട്ട്; ബാക്കി പിന്നെ തരാം എന്ന് കണ്ടക്ടർ; ഹോ ഡാർക്ക്!
എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ എടുക്കുന്നു.... ഗോപാലൻ, എന്നിങ്ങനെ സിനിമാ ഡയലോഗെല്ലാം വെച്ചാണ് കമന്റുകൾ നിറയുന്നത്. "ചത്താലും തിരിച്ച് തരൂലടാ," "ദാസനിത് കൊണ്ടുപോകുന്നു എതിര്‍ക്കാന്‍ ധൈര്യമുളളവര്‍ക്ക് മുന്‍പോട്ട് വരാം." "അവന്റെ ഓട്ടം കാണാൻ നല്ല രസമുണ്ട്. ധൈര്യം അല്ല പിള്ളേച്ചാ വിശപ്പാണ്," ഇങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്.
Read More: 'ജയിച്ചവർ തോറ്റവരെ കളിയാക്കരുത്'; മൂന്നാം ക്ലാസ്സുകാരന്റെ ഉത്തരക്കടലാസ്സ് പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.