scorecardresearch

അല്ല മോനെ! ഇത് ഞാൻ അല്ലേ? വൈറലായി 'ലാൽ പാറ'

Mohanlal Viral Photo: ഈ പാറ കണുമ്പോൾ ലാലേട്ടൻ എന്തായിരിക്കും പറയുക? 'അല്ല മോനെ ഇത് ഞാൻ അല്ലേ?' ഇങ്ങനെ ആയിരിക്കില്ലെ മോഹൻലാൽ പറയുക? ആരാധകർ ഇത് ഏറ്റെടുത്ത് കഴിഞ്ഞു.

Mohanlal Viral Photo: ഈ പാറ കണുമ്പോൾ ലാലേട്ടൻ എന്തായിരിക്കും പറയുക? 'അല്ല മോനെ ഇത് ഞാൻ അല്ലേ?' ഇങ്ങനെ ആയിരിക്കില്ലെ മോഹൻലാൽ പറയുക? ആരാധകർ ഇത് ഏറ്റെടുത്ത് കഴിഞ്ഞു.

author-image
Trends Desk
New Update
Mohanlal Rock Viral Photo

Source: Instagram

തൂണിലുണ്ട് തുരുമ്പിൽ നീയുണ്ട് മഹേശാ... ഈ പാട്ട് ഓർമയില്ലേ? മോഹൻലാലിന്റെ നരസിംഹത്തിലെ പ്രശസ്തമായ പാട്ടിലെ വരികളാണ് ഇത്. എന്നാൽ നമ്മുടെ ലാലേട്ടൻ തൂണിലും തുരുമ്പിലും മാത്രമല്ല, പാറയിലുമുണ്ട്! ഈ പാറ കണ്ടാൽ മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാൽ തിരിഞ്ഞ് നിൽക്കുന്നത് പോലെ തോന്നും. ആളുകൾ ഈ പാറയ്ക്ക് പേരും ഇട്ട് കഴിഞ്ഞു, ലാൽ പാറ!

Advertisment

'ഇടുക്കിയിലെ പാറയിൽ മോഹൻലാൽ' എന്ന് പറഞ്ഞാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. മോഹൻലാൽ 2012ൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു എന്ന നിലയിലാണ് ഇപ്പോൾ ഇത് വൈറലാവുന്നത്. ഈ പാറയും മോഹൻലാൽ അത് ഷെയർ ചെയ്തു എന്നതും ഉള്ളതാണോ എന്ന് വ്യക്തമല്ല. പക്ഷേ ആരാധകർ ഇത് ഏറ്റെടുത്ത് കഴിഞ്ഞു.

Also Read: ഇത് എന്ത് വൈബ്? ആദ്യം കാണുമ്പോൾ സങ്കടം തോന്നും; പക്ഷേ...

ഈ പാറ കണുമ്പോൾ ലാലേട്ടൻ എന്തായിരിക്കും പറയുക? 'അല്ല മോനെ ഇത് ഞാൻ അല്ലേ?' ഇങ്ങനെ ആയിരിക്കില്ലെ പറയുക? ലാലേട്ടൻ പാറയുടെ രൂപത്തിലായാലും സമൂഹമാധ്യമങ്ങളിൽ ലൈക്കുകൾ വാരിക്കൂട്ടും എന്ന് ഉറപ്പല്ലേ...നിരവധി രസകരമായ കമന്റുകളുമാണ് ഫോട്ടോയ്ക്ക് വരുന്നത്.

Also Read: 'എന്റെ മോളെ പൊന്നുപോലെ നോക്കണേടാ...' കണ്ണുനിറയിച്ച് അച്ഛന്റെ ആ വാക്ക്; വീഡിയോ

Advertisment

തൊടുപുഴ ധ്യാനത്തിനു പോയെന്നും പറഞ്ഞ് ഇവിടെ വന്നിരിക്കവാണല്ലേ എന്നാണ് ഒരാൾ കുറിച്ചത്. കല്ലുമ്മേൽ കല്ല്..ചെലച്ചുവട് ഇടുക്കി എന്ന് പറഞ്ഞ് ഈ പാറ കാണാൻ പോകുന്നവർക്ക് സ്ഥലം പറഞ്ഞുകൊടുക്കുന്നവരും കമന്റ് ബോക്സിലുണ്ട്. പ്രകൃതി പോലും അനുകരിക്കും ആ വിസ്മയത്തെ എന്നാണ് ചില കട്ട ലാലേട്ടൻ ഫാൻസ് പറയുന്നത്.

Read More: "ഓട്ടോ വരുന്നതു കണ്ട് കാലു മാറ്റികൊടുത്ത ആനയാണ് എന്റെ ഹീറോ"; വൈറലായി വീഡിയോ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: