scorecardresearch

സ്റ്റൈലിഷ് ലുക്കിൽ അച്ഛനും മീനൂട്ടിയും; ഇത് കലക്കിയെന്ന് ആരാധകർ

മീനാക്ഷിയ്ക്ക് ഒപ്പം സ്റ്റൈലിഷ് ലുക്കിൽ ദിലീപ്. വിദേശ യാത്രയ്ക്കിടയിൽ പകർത്തിയ ഈ ചിത്രം പങ്കിട്ടു കൊണ്ടാണ്​ അച്ഛന് മീനാക്ഷി പിറന്നാൾ ആശംസകൾ നേർന്നത്

മീനാക്ഷിയ്ക്ക് ഒപ്പം സ്റ്റൈലിഷ് ലുക്കിൽ ദിലീപ്. വിദേശ യാത്രയ്ക്കിടയിൽ പകർത്തിയ ഈ ചിത്രം പങ്കിട്ടു കൊണ്ടാണ്​ അച്ഛന് മീനാക്ഷി പിറന്നാൾ ആശംസകൾ നേർന്നത്

author-image
Entertainment Desk
New Update
Dileep Birthday Meenakshi

ദിലീപ് മീനാക്ഷി

നടൻ ദിലീപിന്റെ 58-ാം ജന്മദിനമാണ് ഇന്ന്. ഈ പ്രത്യേക ദിനത്തിൽ അച്ഛന് പിറന്നാൾ ആശംസകൾ നേർന്ന് മകൾ മീനാക്ഷി പങ്കുവച്ച ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

Advertisment

 ‘ഹാപ്പി ബർത്ത് ഡേ അച്ഛാ’ എന്ന ഹൃദയസ്പർശിയായ അടിക്കുറിപ്പോടെയാണ് മീനാക്ഷി സ്റ്റൈലിഷ് ലുക്കിലുള്ള ഈ ചിത്രം പങ്കുവച്ചത്. അച്ഛനും മകളും ഒരുമിച്ചുള്ള ഈ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു, "ഇത് കലക്കി" എന്നാണ് ഭൂരിപക്ഷം പേരുടെയും കമന്റ്.

Also Read: "അച്ഛനും മോനും കൂടെ തിയേറ്റർ കത്തിക്കാൻ തീരുമാനിച്ചല്ലേ;" മോഹൻലാലിന്റെ ചിത്രത്തിൽ കമന്റുമായി ആരാധകർ

Advertisment

ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ് പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ആസ്റ്ററിൽ ജോലി ചെയ്യുകയാണ്.

മിമിക്രി വേദികളില്‍ നിന്ന് തൊണ്ണൂറുകളുടെ തുടക്കത്തിൽ, ഗോഡ് ഫാദർമാരുടെ പിന്തുണയൊന്നുമില്ലാതെ മലയാള സിനിമയിലേക്ക് കയറിവരികയായിരുന്നു ദിലീപ് എന്ന ഗോപാലകൃഷണൻ. നടനാവുക എന്ന സ്വപ്‌നം ഉള്ളിൽ പേറി സിനിമാ ലോകത്തെത്തിയ ദിലീപിനെ കാത്തിരുന്നത് ആദ്യം സഹസംവിധായകന്റെ വേഷമായിരുന്നു.

Also Read: പുരുഷൻ ഗ്യാസ് കുറ്റിയെടുത്തു പൊക്കുന്നതുപോലെ സ്ത്രീ ചെയ്യുന്നതല്ല തുല്യത: മീനാക്ഷി അനൂപ്

എന്നാൽ, കലാഭവന്റെ മിമിക്രി വേദികളിൽ നിന്നെത്തിയ ദിലീപ് കണ്ണടച്ചു തുറക്കും മുമ്പായിരുന്നു മലയാളത്തിന്റെ സൂപ്പർതാരം ദിലീപായി വളർന്നത്. സഹസംവിധായകനിൽ നിന്ന്, സഹനടൻ, നായകൻ, നിർമ്മാതാവ്, പിന്നീട് സിനിമകളുടെ റിലീസിങ് വരെ തീരുമാനിക്കുന്ന ഉയരങ്ങളിലേക്കും ദിലീപ് പറന്നു. കമലിന്റെ സംവിധാന സഹായിയായി സിനിമയിലെത്തിയ ദിലീപ്, 1992ൽ കമൽ തന്നെ സംവിധാനം ചെയ്ത 'എന്നോടിഷ്ടം കൂടാമോ' എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തു. സുന്ദർദാസ് സംവിധാനം ചെയ്ത 'സല്ലാപം' ആണ് ദിലീപിന്റെ കരിയറിലെ വഴിത്തിരിവായത്. 'സല്ലാപ'ത്തിൽ നായികയായി വന്ന മഞ്ജുവാര്യർ പിന്നീട് ദിലീപിന്റെ ജീവിതത്തിലെയും നായികയായി മാറി.

തുടരെത്തുടരെ സൂപ്പർഹിറ്റുകളുമായി വെള്ളിത്തിരയിൽ കുതിച്ചുയർന്ന ദിലീപിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. കോമഡിയിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ ജനപ്രിയ നടൻ എന്ന സ്ഥാനവും അവിടെ നിന്നും സൂപ്പർതാര സിംഹാസനവും അദ്ദേഹം കൈയ്യടക്കി. 

Also Read: 'അവള്‍ ഇപ്പോഴും ആ തമാശക്കാരി പൊടി തന്നെ'; ഉർവശിയെ ചുംബിക്കുന്ന ചിത്രവുമായി ശോഭന

ദിലീപ് നിർമ്മിച്ച 'ട്വന്റി20' എന്ന മൾട്ടി സ്റ്റാർ ചിത്രം താരസംഘടനയായ അമ്മയ്ക്ക് വലിയ മുതൽക്കൂട്ടായി. ഏഴു കോടി മുതൽ മുടക്കി 33 കോടിയോളം ബോക്‌സ് ഓഫീസ് കളക്ഷൻ വാരിയ ഈ ചിത്രം 'അമ്മ'യുടെ ഖജനാവ് നിറയ്ക്കുന്നതിൽ ചെറുതല്ലാത്ത പങ്കുവഹിച്ചു. കൂടാതെ സിഐഡി മൂസ, കഥാവശേഷൻ, പാണ്ടിപ്പട, മലർവാടി ആർട്‌സ് ക്ലബ്, ദി മെട്രോ, ലവ് 24*7, കട്ടപ്പനയിലെ ഋത്വിക് റോഷൻ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം നിർമ്മാതാവായി.

ഇതിനിടയിൽ കുടുംബ ജീവിതത്തിൽ തിരിച്ചടികളുമുണ്ടായി. 2014ൽ മഞ്ജുവാര്യരുമായുള്ള വിവാഹ മോചനം, ശേഷം കാവ്യാ മാധവനുമായുള്ള വിവാഹം എന്നിവ ദിലീപിനെ വിവാദ നായകനാക്കി. തുടർന്ന് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പേര് ഉയർന്നുവന്നത് അദ്ദേഹത്തിൻ്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയായി മാറി.

Also Read: Imbam OTT: ഇമ്പം ഒടിടിയിൽ; എവിടെ കാണാം?

Dileep

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: