/indian-express-malayalam/media/media_files/2025/10/12/imbam-ott-2025-10-12-19-07-37.jpg)
Imbam OTT Release
Imbam OTT Release Date and Platform: ലാലു അലക്സ്, ദീപക് പറമ്പോൽ, ദർശന സുദർശൻ, മീര വാസുദേവൻ, ഇർഷാദ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് 'ഇമ്പം'. ശ്രീജിത്ത് ചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം, റിലീസായി രണ്ടു വർഷങ്ങൾക്കു ശേഷം ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്.
മാമ്പ്ര സിനിമാസിന്‍റെ ബാനറിൽ ഡോ.മാത്യു മാമ്പ്രയാണ് ചിത്രത്തിന്റെ നിർമാണം. ഒരു പബ്ലിഷിംഗ് ഹൗസ് നടത്തിപ്പുകാരന്‍റേയും അവിടെ ജോലിക്കായെത്തുന്ന കാർട്ടൂണിസ്റ്റിന്‍റേയും എഴുത്തുകാരിയുടേയും ജീവിതത്തിൽ നടക്കുന്ന രസകരമായ സന്ദർഭങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. മുഴുനീള ഫാമിലി എന്റര്‍ടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
Also Read: ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി കാന്താര ചാപ്റ്റർ-1
കലേഷ് രാമാനന്ദ്, ദിവ്യ എം. നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ എന്നിവരും സുപ്രധാന വേഷങ്ങളിൽ ചിത്രത്തിലെത്തുന്നു. പി.എസ് ജയഹരി സംഗീതം, ഛായാഗ്രഹണം- നിജയ് ജയൻ, എഡിറ്റിംഗ്- കുര്യാക്കോസ് ഫ്രാൻസിസ് കുടശ്ശേരിൽ എന്നിവർ നിർവഹിക്കുന്നു.
Also Read: നാഷണൽ ക്രഷിനെ സ്വന്തമാക്കിയ ദേവരകൊണ്ട; ഇവരുടെ ആകെ ആസ്തി എത്രയെന്നറിയാമോ?
Imbam OTT: ഇമ്പം ഒടിടി
'SunNXT' ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ചിത്രം SunNXTൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്.
Read More: ബാത്ത് ടൗവ്വലിലെ ഗ്ലാമർ ചിത്രങ്ങൾക്കെതിരെ പ്രിയങ്ക രംഗത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us