scorecardresearch

ബാത്ത് ടവ്വലിലെ ഗ്ലാമർ ചിത്രങ്ങൾക്കെതിരെ പ്രിയങ്ക രംഗത്ത്

പവൻ കല്യാണിനൊപ്പം പ്രിയങ്ക അഭിനയിച്ച 'ഒജി' എന്ന സിനിമയിലെ  രംഗത്തിൽനിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിച്ചാണ് എ.ഐ. സഹായത്തോടെ ഈ ചിത്രങ്ങൾ പുനഃസൃഷ്ടിച്ചിരിക്കുന്നത്

പവൻ കല്യാണിനൊപ്പം പ്രിയങ്ക അഭിനയിച്ച 'ഒജി' എന്ന സിനിമയിലെ  രംഗത്തിൽനിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിച്ചാണ് എ.ഐ. സഹായത്തോടെ ഈ ചിത്രങ്ങൾ പുനഃസൃഷ്ടിച്ചിരിക്കുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Priyanka Mohan

എഐ ഉപയോഗിച്ച് നിർമിച്ച തന്റെ വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്നതിനെതിരെ നടി പ്രിയങ്കാ മോഹൻ രംഗത്ത്. പ്രചരിക്കുന്നത് വ്യാജ ദൃശ്യങ്ങളാണെന്നും അവ പങ്കുവെക്കുന്നത് ഉടനടി നിർത്തണമെന്നും താരം അഭ്യർഥിച്ചു. 

Advertisment

അഭിനേതാക്കളുടെ എ.ഐ. നിർമിത വ്യാജചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നത് മലയാളത്തിലും അന്യഭാഷാ സിനിമാരംഗത്തും ഒരു തുടർക്കഥയായി മാറുകയാണ്. അടുത്തിടെ നടി സായി പല്ലവിയുടെ പേരിലാണ് വ്യാജമായി സൃഷ്ടിച്ച ബിക്കിനി ചിത്രങ്ങൾ പ്രചരിച്ചത്. ഇപ്പോഴിതാ, പ്രിയങ്കാ മോഹന്റെ 'ഗ്ലാമർ' ചിത്രങ്ങളും ഇത്തരത്തിൽ വൈറലായിരിക്കുകയാണ്.

Also Read:  20കളിൽ 30കാരിയെ പോലെ, 30കളിൽ 20കാരിയെ പോലെ; അമ്പരപ്പിക്കും കല്യാണിയുടെ ഈ മേക്കോവർ

Priyanka Mohan

ഈ പുതിയ പ്രവണത അഭിനേതാക്കൾക്ക് വലിയ തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് പ്രിയങ്ക തന്നെ രംഗത്തെത്തി. ഈ സംഭവത്തെ ഒരു ഓൺലൈൻ ദുരുപയോഗമായി മാത്രം കാണാതെ, ഡിജിറ്റൽ യുഗത്തിലെ ധാർമ്മികതയെ കുറിച്ച് ആളുകൾ ചിന്തിച്ചു തുടങ്ങേണ്ടതുണ്ടെന്ന് പ്രിയങ്ക കുറിപ്പിൽ പറയുന്നു. 

Advertisment

Also Read:  Feminichi Fathima Movie Review: ഫെമിനിച്ചി ഫാത്തിമ എന്ന കിടക്ക വിപ്ലവം; റിവ്യൂ

"എന്നെ തെറ്റായി ചിത്രീകരിക്കുന്ന ചില എ.ഐ. നിർമിത ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ദയവായി ഈ വ്യാജ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നതും പ്രചരിപ്പിക്കുന്നതും നിർത്തുക. എ.ഐ. ഉപയോഗിക്കേണ്ടത് ധാർമികമായ സർഗാത്മകതയ്ക്കാണ്, അല്ലാതെ തെറ്റിദ്ധാരണകൾക്ക് വേണ്ടിയല്ല. നമ്മൾ സൃഷ്ടിക്കുന്നതിനെയും പങ്കുവയ്ക്കുന്നതിനെയും കുറിച്ച് ശ്രദ്ധാലുക്കളായിരിക്കാം. നന്ദി."

Also Read:  Avihitham Review: ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ് ഒരു 'ഓപ്പറേഷൻ' അവിഹിതം, റിവ്യൂ

പവൻ കല്യാണിനൊപ്പം പ്രിയങ്ക അഭിനയിച്ച 'ഒജി' എന്ന സിനിമയിലെ  രംഗത്തിൽനിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിച്ചാണ് എ.ഐ. സഹായത്തോടെ ഈ ചിത്രങ്ങൾ പുനഃസൃഷ്ടിച്ചിരിക്കുന്നത്. ബാത്ത് ടൗവൽ അണിഞ്ഞു നിൽക്കുന്ന നടിയുടെ ഗ്ലാമർ ചിത്രങ്ങളാണ് എ.ഐ. നിർമിച്ചിരിക്കുന്നത്. ഇത് നടിയുടെ യഥാർഥ ചിത്രമെന്ന രീതിയിൽ പല സൈറ്റുകളിലും ചിത്രം പ്രചരിക്കുന്നുണ്ട്. 

'ഒജി' എന്ന വൻ വിജയചിത്രത്തിൽ പവൻ കല്യാണിന്റെ ഭാര്യയുടെ വേഷത്തിലാണ് പ്രിയങ്ക എത്തിയത്. കന്നഡ സിനിമയിലൂടെ അഭിനയം ആരംഭിച്ച പ്രിയങ്ക മോഹൻ, 'ഗ്യാങ് ലീഡർ', 'ഡോക്ടർ', 'ഡോൺ' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. 

Also Read: New OTT Release: പുതിയ 20 മലയാള സിനിമകൾ ഒടിടിയിൽ; വാരാന്ത്യം ആഘോഷമാക്കൂ, പുത്തൻ റിലീസുകൾക്കൊപ്പം

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: