/indian-express-malayalam/media/media_files/2025/10/28/krishna-kumar-sindhu-krishna-kumar-2025-10-28-15-27-52.jpg)
നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹൻസികയുമെല്ലാം ഇന്ന് സമൂഹമാധ്യമങ്ങൾക്ക് ഏറെ സുപരിചിതരാണ്. ഇപ്പോഴിതാ, വർഷങ്ങൾക്കു മുൻപ് കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണയുടെയും വിവാഹം നടക്കാൻ കാരണമായൊരു സംഭവത്തെ കുറിച്ച് നടൻ മുകേഷ് പറഞ്ഞ കഥയാണ് ശ്രദ്ധ നേടുന്നത്.
​Also Read: നവാസില്ലാത്ത​ ആദ്യ വിവാഹവാർഷികം; പതിവ് തെറ്റിക്കാതെ രഹന
അഹാനയ്ക്ക് ഒപ്പമുള്ള ഒരു അഭിമുഖത്തിലാണ് മുകേഷ് ഈ കഥ പറഞ്ഞത്. മുകേഷിന്റെ വാക്കുകളിങ്ങനെ: "കൃഷ്ണകുമാർ ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നു. കല്യാണം കഴിക്കണമെന്ന് രണ്ടു പേർക്കും ആഗ്രഹമുണ്ട്. അവർ തമ്മിൽ ഭയങ്കര പ്രേമമാണ്, എന്നാൽ പെണ്ണിന്റെ വീട്ടുകാർക്ക് അത്ര താത്പര്യമില്ല. എന്നാൽ ഇവർക്ക് പിരിയാൻ മനസില്ല, എന്ത് ചെയ്യണമെന്ന് അറിയില്ല, ഒടുവിൽ കൃഷ്ണകുമാർ മമ്മൂക്കയോട് ഒരു ഉപദേശം ചോദിച്ചു.
​Also Read: വിധവയുടെ ജീവിതം ഒട്ടും എളുപ്പമല്ല, അറിയാവുന്നവർ തന്നെയാണ് ദ്രോഹിച്ചിട്ടുള്ളത്: ഇന്ദുലേഖ
"അദ്ദേഹം കൃഷ്ണകുമാറിനോട് ചോദിച്ചു, "നീ സ്വീകരിക്കുമോ?". തീർച്ചയായുമെന്ന് അവൻ പറഞ്ഞു. "ഇഷ്ടമുള്ള പെൺകുട്ടിയെ തന്നെ കല്യാണം കഴിച്ചോളൂ. അതിൽ ഒരു തെറ്റുമില്ല. പക്ഷേ ആ പെൺകുട്ടിയെ പോറ്റാനുള്ള ആത്മവിശ്വാസം നിനക്ക് ഉണ്ടോ?" അപ്പോൾ കൃഷ്ണകുമാർ ഒന്ന് നോക്കി. എന്നിട്ട് മമ്മൂക്കയുടെ കൈ പിടിച്ചു പറഞ്ഞു. ഞാൻ വെയിറ്റ് ചെയ്യാം, സ്വന്തം കാലിൽ നിന്നിട്ട് അവളെ കല്യാണം കഴിക്കുന്ന കാര്യം നോക്കാം."
"പിറ്റേന്ന് ഒരു ഫോൺ കാൾ. അപ്പ ഹാജിയാണ്. അവൻ പറഞ്ഞു, "മുകേഷ് എനിക്ക് സീരിയസ് ആയിട്ടൊരു കാര്യം പറയാനുണ്ട്." ഞാൻ എന്താ കാര്യമെന്നു തിരക്കിയപ്പോൾ അപ്പ പറഞ്ഞു, "കൃഷ്ണകുമാറും അവൻ സ്നേഹിക്കുന്ന പെൺകുട്ടിയും ഇന്ന് രാവിലെ വിവാഹം ചെയ്യാൻ തീരുമാനിച്ചു." "എന്താ പെട്ടെന്ന്?" ഞാൻ തിരക്കി. ഇന്നലെ മമ്മൂക്കയുടെ കൗൺസിലിംഗും എല്ലാം കഴിഞ്ഞ പോകുന്ന വഴി നടന്ന കാര്യങ്ങൾ സിന്ധുവിനോട് പറഞ്ഞപ്പോൾ അവൾ ഭയപ്പെട്ടു. നാളെ കല്യാണം എന്ന് സിന്ധു ഉറപ്പിച്ചു. അതുകൊണ്ട് ഞങ്ങൾ രജിസ്റ്റർ ഓഫീസിലേക്ക് പോവുകയാണ്. അതൊന്ന് അറിയിക്കാൻ വിളിച്ചതാണെന്ന് അപ്പ പറഞ്ഞു."
​Also Read: ഐവിഎഫ് ഡോക്ടറെ കണ്ടെത്താൻ സഹായിച്ചു, ജ്വാലയെ ഗർഭകാലത്ത് പരിചരിച്ചു; ആമിർ ഖാനെ കുറിച്ച് വിഷ്ണു വിശാൽ
ഒരു പെൺവീടാണ് നടൻ കൃഷ്ണകുമാറിന്റേത്, മലയാളസിനിമയിലെ തന്നെ അപൂർവ്വമായൊരു താരകുടുംബം. തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, അവരിൽ മൂന്നുപേർ അച്ഛനു പിന്നാലെ​ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. പാട്ടും ചിരിയും ഡാൻസുമൊക്കെയായി എപ്പോഴും ലൈവാണ് ഈ പെൺപട വീട്. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം ഏറെ സജീവമാണ് ഈ കുടുംബം. കുടുംബത്തിലെ ആറുപേർക്കും സ്വന്തമായി യൂട്യൂബ് ചാനലുകളുമുണ്ട്.
​Also Read: ഒന്നും രണ്ടുമല്ല, കുറച്ചത് 20 കിലോ; ഈ ട്രാൻസ്ഫോർമേഷൻ കണ്ടാൽ കിളി പോവും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us