scorecardresearch

ചേച്ചി എഴുന്നേല്‍ക്കണ്ട, ഇങ്ങോട്ട് തന്നോളൂ; ആശാ ഭോസ്ലെയുടെ കൈയ്യില്‍ നിന്നും കപ്പ് വാങ്ങി ഷാരൂഖ്, താരങ്ങളിലെ ജെന്റില്‍മാന്‍ എന്ന് ആരാധകര്‍

സഹതാരങ്ങളോടും സ്ത്രീകളോടുമൊക്കെയുള്ള ഹൃദയം തൊടുന്ന പെരുമാറ്റത്തിന്റെ പേരിൽ പലപ്പോഴും ആരാധകരുടെയും സോഷ്യൽ മീഡിയയുടെയും ശ്രദ്ധ കവർന്നിട്ടുള്ള ജെന്റിൽമാൻ ആണ് ഷാരൂഖ്. അത്തരമൊരു ഹൃദ്യമായ കാഴ്ചയ്ക്ക് അഹമ്മദാബാദ് സ്റ്റേഡിയവും സാക്ഷിയായി

സഹതാരങ്ങളോടും സ്ത്രീകളോടുമൊക്കെയുള്ള ഹൃദയം തൊടുന്ന പെരുമാറ്റത്തിന്റെ പേരിൽ പലപ്പോഴും ആരാധകരുടെയും സോഷ്യൽ മീഡിയയുടെയും ശ്രദ്ധ കവർന്നിട്ടുള്ള ജെന്റിൽമാൻ ആണ് ഷാരൂഖ്. അത്തരമൊരു ഹൃദ്യമായ കാഴ്ചയ്ക്ക് അഹമ്മദാബാദ് സ്റ്റേഡിയവും സാക്ഷിയായി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Shahrukh khan

മുതിർന്നവരോട് ആദരവോടെ പെരുമാറുകയും അവരോട് കരുതൽ കാണിക്കുകയും ചെയ്ത ഷാരൂഖിനെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ.

ഞായറാഴ്ച ഇന്ത്യ- ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ കാണാൻ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നിരവധി ബോളിവുഡ് താരങ്ങളും എത്തിച്ചേർന്നിരുന്നു. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധ നേടിയത് ബോളിവുഡിന്റെ സ്വന്തം കിംഗ് ഷാരൂഖ് ഖാന്റെ സാന്നിധ്യമായിരുന്നു. ഭാര്യ ഗൗരി ഖാൻ, മക്കളായ ആര്യൻ, സുഹാന, അബ്രാം എന്നിവർക്കൊപ്പമാണ് ഷാരൂഖ് ഇന്ത്യ- ഓസ്ട്രേലിയ ഫൈനൽ കാണാനെത്തിയത്.

Advertisment

സഹതാരങ്ങളോടും സ്ത്രീകളോടുമൊക്കെയുള്ള ഹൃദയം തൊടുന്ന പെരുമാറ്റത്തിന്റെ പേരിൽ പലപ്പോഴും ആരാധകരുടെയും സോഷ്യൽ മീഡിയയുടെയും ശ്രദ്ധ കവർന്നിട്ടുള്ള ജെന്റിൽമാൻ ആണ് ഷാരൂഖ്. അത്തരമൊരു ഹൃദ്യമായ കാഴ്ചയ്ക്ക് അഹമ്മദാബാദ് സ്റ്റേഡിയവും സാക്ഷിയായി. അതിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. ഇതിഹാസ ഗായിക ആശാ ഭോസ്ലെയുടെ അരികിലായിരുന്നു ഷാരൂഖും ഇരുന്നിരുന്നത്. ആശ ഭോസ്ലെയുടെ കയ്യിൽ നിന്നും ഒഴിഞ്ഞ ചായക്കപ്പ് എടുത്ത് അത് ഡിസ്പോസ് ചെയ്യാൻ പോവുന്ന ഷാരൂഖിനെയാണ് വീഡിയോയിൽ കാണാനാവുക. ചായകപ്പ് ഷാരൂഖിന്റെ കയ്യിൽ നിന്നും ഒരു സ്റ്റാഫ് വന്നു കളക്റ്റ് ചെയ്യുന്നതും വീഡിയോയിൽ കാണാം. 

മുതിർന്നവരോട് ആദരവോടെ പെരുമാറുകയും അവരോട് കരുതൽ കാണിക്കുകയും ചെയ്ത ഷാരൂഖിനെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ.

“ഷാരൂഖ് ഖാന്റെ മുതിർന്നവരോടുള്ള അചഞ്ചലമായ ബഹുമാനം ശരിക്കും ഹൃദയസ്പർശിയാണ്. വിജയം അളക്കുന്നത് നേട്ടങ്ങളാൽ മാത്രമല്ല, നമ്മൾ വിലമതിക്കുന്ന മൂല്യങ്ങളാൽ കൂടിയാണ് എന്ന ഓർമ്മപ്പെടുത്തലാണ് ഈ വീഡിയോ", എന്നാണ് വീഡിയോ ഷെയർ ചെയ്ത് ഒരു നെറ്റിസൺ കുറിച്ചത്. "ഇതാ, താരജാഡകളില്ലാത്ത ഒരു യഥാർത്ഥ മാന്യൻ", എന്നാണ് മറ്റൊരു കമന്റ്. 

Check out More Entertainment Stories Here 

Advertisment
Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: