scorecardresearch

പ്രണയം വീട്ടിൽ അറിയില്ലായിരുന്നു; കയ്യോടെ പൊക്കിയത് മാളവിക; കാളിദാസ് ജയറാം

"മാളവികയുമായി പോകുമ്പോൾ കാറിലെ ബ്ലൂടൂത്തിൽ തരിണിയുടെ ഫോൺകോൾ കണക്ടായി. ആ പേര് വെച്ചാണ് മാളവിക പ്രണയം പൊക്കിയത്"

"മാളവികയുമായി പോകുമ്പോൾ കാറിലെ ബ്ലൂടൂത്തിൽ തരിണിയുടെ ഫോൺകോൾ കണക്ടായി. ആ പേര് വെച്ചാണ് മാളവിക പ്രണയം പൊക്കിയത്"

author-image
Entertainment Desk
New Update
Kalidas Jayaram | Malavika Jayaram

കാളിദാസിനൊപ്പം മാളവികയും തരിണിയും

അഭിനയം, ചെണ്ടമേളം, ആനപ്രേമം ഈ മൂന്നുവാക്കുകളും കേൾക്കുമ്പോൾ മലയാളികളുടെ മനസിൽ ആദ്യം എത്തുന്ന മുഖമാണ് മലയാളത്തിന്റെ ജനപ്രിയ നായകൻ ജയറാം. ഹൃദയസ്പർശ്ശിയായ ഒരുപിടി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച ജയറാമും കുടുംബവും എന്നും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. മലയാളത്തിന്റ എക്കാലത്തെയും എവർ ഗ്രീൻ നായികമാരിലൊരാളായ പാർവതിയെ വിവാഹം കഴിച്ച ജയറാം കുടുംബത്തിലെ മറ്റു രണ്ട് താരങ്ങളാണ് കാളിദാസും മാളവികയും.

Advertisment

കാളിദാസ് ബാലതാരമായെത്തി മലയാളത്തിൽ കഴിവുതെളിയിച്ച അഭിനേതാവാണ്, നായകനായി ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ കാളിദാസ് മലയാളത്തിലും തമിഴിലുമൊക്കെയായി ശ്രദ്ധ നേടുകയാണ്. അതേസമയം, മോഡലിങ്ങിൽ ആണ് മാളവിക തിളങ്ങുന്നത്. 

ജയറാം കുടുംബത്തിലെ ഓരോ വിശേഷങ്ങളും ചർച്ചയാക്കുന്ന ആരാധകർ അടുത്തിടെ നടന്ന കാളിദാസിന്റെ വിവാഹ നിശ്ചയവും ആഘോഷമാക്കി. ചെന്നൈയിലെ അറിയപ്പെടുന്ന മോഡലായ തരിണി കലിംഗരായരാണ് കാളിദാസിന്‍റെ ജീവിതസഖിയാകാൻ ഒരുങ്ങുന്നത്. കുറച്ചു കാലമായി പ്രണയത്തിലായിരുന്ന ഇരുവരുടെയും ലവ് സ്റ്റോറിയാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധനേടുന്നത്. 

തരിണിയുമായുള്ള പ്രണയത്തെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ കാളിദാസ് വെളിപ്പെടുത്തിയിരുന്നു. ഒരു സുഹൃത്ത് വഴിയാണ് ഇരുവരും കണ്ടുമുട്ടുന്നതും പിന്നീട് പ്രണയത്തിലായെന്നും എന്നാൽ ഐ ലവ് യു എന്നൊന്നും പറഞ്ഞല്ല പ്രണയം തുടങ്ങിയതെന്നുമാണ് കാളിദാസ് പറഞ്ഞത്. 

Advertisment

'തരിണിയുമായുള്ള പ്രണയം ആദ്യം വീട്ടിൽ അറിയില്ലായിരുന്നു. എന്നാൽ വീട്ടുകാർ  കണ്ടുപിടിക്കുകയായിരുന്നു. മാളവികയാണ് പ്രണയ ബന്ധം കൈയ്യോടെ പിടിക്കുന്നത്, ഒരു ദിവസം മാളവികയുമായി പോകുമ്പോൾ കാറിലെ ബ്ലൂടൂത്തിൽ തരിണിയുടെ ഫോൺകോൾ കണക്ടായി. ആ പേര് വെച്ചാണ് മാളവിക പ്രണയം കണ്ടെത്തിയത്. മാളവിക തന്നെയാണ് ഇക്കാര്യം വീട്ടിൽ പറയുന്നതും. എന്നാൽ താൻ, പ്രണയം വീട്ടിൽ അറിയിക്കാനിരിക്കുകയായിരുന്നെന്നും കാളിദാസ് പറയുന്നു.

Kalidas Jayaram  | Kalidas Jayaram engagement

എന്നാൽ പിന്നീടുള്ള കാര്യങ്ങൾ എളുപ്പമായി. തന്‍റെ അച്ഛനെയും അമ്മയെയും പോലെ തന്നെയായിരുന്നു തരിണിയുടെ മാതാപിതാക്കളും. അവരും എതിർപ്പൊന്നും പറഞ്ഞില്ല. വിവാഹത്തിന് ഇരു വീട്ടുകാരും സമ്മതം നൽകി. 

Kalidas Jayaram | Kalidas Jayaram Engagement

കാളിദാസിന്‍റെ സഹോദരി മാളവികയുടെ വിവാഹവും ഉടൻ തന്നെ ഉണ്ടാകുമെന്നാണ് സൂചന. ബോയ് ഫ്രണ്ടിനൊപ്പമുള്ള മാളവികയുടെ ചിത്രങ്ങൾ വൈറലായിരുന്നു. കാളിദാസിന്‍റെ വിവാഹനിശ്ചയ ചടങ്ങുകളിലും മാളവികയുടെ കൂട്ടുകാരൻ പങ്കെടുത്തിരുന്നു.

മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങുന്ന രജനിയാണ് കാളിദാസിന്റെ വരാനിരിക്കുന്ന പിതിയ ചിത്രം. രജനിയുടെ രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ വെള്ളിയാഴ്ച പുറത്തിറങ്ങിയിരുന്നു. വിനില്‍ സ്‌കറിയ വര്‍ഗീസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ കാളിദാസിനൊപ്പം സൈജു കുറുപ്പ്, നമിത പ്രമോദ്, റെബ മോണിക്ക ജോണ്‍ തുടങ്ങിയ താരങ്ങൾ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വിക്രത്തിലെ പ്രകടനവും  കാളിദാസിന് പ്രശംസ നേടിക്കൊടുത്തിരുന്നു.

Check out More Entertainment Stories Here 

Kalidas Jayaram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: