/indian-express-malayalam/media/media_files/mbnBLufDjXcPhpddHFSa.jpg)
ഐഡിയാ സ്റ്റാർ സിങ്ങറിൽ മത്സരിച്ചപ്പോൾ സുരേഷ് ഗോപി തന്ന സഹായങ്ങളെപ്പറ്റി സംസാരിക്കുകയാണ് അമൃത സുരേഷ്
ഐഡിയ സ്റ്റാർ സിംഗർ എന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെയാണ് അമൃത സുരേഷ് മലയാളികളുടെ സ്വീകരണമുറിയിലേക്കെത്തുന്നത്. ഷോയിലെ പ്രകടനത്തിലൂടെ കഴിവുതെളിയിച്ച അമൃതയെ തേടി നിരവധി അവസരങ്ങളാണ് എത്തിയത്. അമൃതം ഗമയ എന്ന തന്ഫെ ബാന്റിനൊപ്പം സംഗീതലോകത്ത് നിറഞ്ഞുനിൽക്കുകയാണ് അമൃത ഇപ്പോൾ.
മൈൽസ്റ്റോൺ മേക്കേഴ്സ് സംഘടിപ്പിച്ച സുരേഷ് ഗോപി ഫാൻ മീറ്റിൽ പങ്കെടുക്കാൻ അമൃതയും എത്തിയിരുന്നു. ഐഡിയ സ്റ്റാർ സിങ്ങർ കാലഘട്ടത്തിൽ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും അന്ന് സഹായഹസ്തമായി എത്തിയ സുരേഷ് ഗോപിയെ കുറിച്ചും അമൃത പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
പരിപാടിയിലേക്ക് 'മൗനമേ' എന്ന ഗാനം പാടിക്കൊണ്ടാണ് അമൃത കടന്നുവന്നത്. തുടർന്ന് ഐഡിയ സ്റ്റാർ സിങ്ങറിൽ മത്സരിച്ചപ്പോൾ സുരേഷ് ഗോപി തന്ന സഹായങ്ങളെപ്പറ്റിയും അമൃത വാചാലയായി.
"ഈ പാട്ട് ഞാൻ അന്ന് പാടിയപ്പോൾ എനിക്ക് നല്ല മാർക്ക് കിട്ടിയിരുന്നു. പക്ഷേ കോസ്റ്റ്യൂമിന് മാർക്ക് കുറവായിരുന്നു. ഒരു സമയത്ത് ഒരു ഷെഡ്യൂളിൽ തന്നെ നാലും അഞ്ചും പെർഫോമൻസുകളാണ് പോകുന്നത്. ഒരു പോയിന്റ് കഴിയുമ്പോൾ നമുക്ക് താങ്ങാൻ പറ്റാത്ത രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ഷോയിൽ അത്രയും പ്രാധാന്യമുണ്ട് നമ്മുടെ ഔട്ട്ഫിറ്റിന്. അന്ന് അങ്കിള്‍ എന്നെയും അച്ഛനേയും അമ്മയേയും വീട്ടിലേക്ക് വിളിച്ചു. എന്നിട്ട് അങ്കിള്‍ പറഞ്ഞു, നിനക്ക് ഔട്ട്ഫിറ്റിന്റെ പേരിൽ ഇനി മാർക്ക് കുറയാൻ പാടില്ല, മൊത്തം അങ്കിള്‍ നോക്കിക്കോളാം. അവിടുന്ന് ഷോയുടെ അവസാനം വരെ അങ്കിള്‍ ആയിരുന്നു എന്റെ സ്പോൺസർ," അമൃത പറഞ്ഞു.
സുരേഷ് ഗോപിയോടുള്ള അത്മബന്ധത്തെയും കടപ്പാടിനെയും കുറിച്ചും അമൃത സംസാരിച്ചു. "എനിക്ക് അങ്കിള്‍ എന്ന് പറയുമ്പോൾ അച്ഛന്റെ സ്ഥാനമാണ്. അങ്കിള്‍ ഒരിക്കലും സ്വന്തം അല്ല എന്ന് തോന്നുന്നത് പോലെ പെരുമാറിയിട്ടില്ല. സഹായിക്കുക എന്ന മനോഭാവത്തിൽ അല്ല മറിച്ച് എന്റെ സ്വന്തം എന്ന് പറഞ്ഞാണ് ചേർത്തു നിർത്തിയത്. എന്നോട് മാത്രമല്ല, എല്ലാവരെയും അദ്ദേഹം അങ്ങനെയാണ് കാണാറുള്ളത്. അങ്ങനെയൊരു ഭാഗ്യവും സ്നേഹവും എനിക്ക് കിട്ടി. അങ്കിളിനെ എനിക്ക് ജീവനാണ്. എന്റെ അച്ഛനും അമ്മയും പെരുമാറുന്നത് പോലെയാണ് അങ്കിളും ആന്റിയും എന്നോട് പെരുമാറിയിട്ടുള്ളത്," അമൃത കൂട്ടിച്ചേർത്തു.
"തുടക്കം മുതൽ ഒരു ഗായികയുടെ സ്വപ്നത്തിലേക്ക് എത്താൻ നിങ്ങളുടെ സഹായവും അനുഗ്രഹവുമാണ് വഴികാട്ടിയത്, സുരേഷ് അങ്കിൾ. നന്ദിപറയാൻ വാക്കുകളില്ല,"" എന്നാണ് വീഡിയോ പങ്കുവച്ച് അമൃത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
Check out More Entertainment Stories Here
- ഞാൻ എടുത്തുകൊണ്ടുനടന്ന മീനൂട്ടിയാണ്, ഇപ്പോൾ സർജറിയൊക്കെ ചെയ്യുന്നത്; മകളുടെ നേട്ടത്തിൽ അഭിമാനത്തോടെ ദിലീപ്
- ആ ഗാനം ചിത്രീകരിച്ച 2 ദിവസവും ഷാരൂഖ് വെള്ളം കുടിച്ചതേയില്ല: ഫറാ ഖാൻ
- ആര് എന്തൊക്കെ പറഞ്ഞാലും പ്രസവം കഴിഞ്ഞാല് സ്ത്രീകളുടെ ശരീരം മാറും: ആലിയ ഭട്ട്
- അവിടെ തീപാറും കളി; ഇവിടെ ഫ്ളൈയിംഗ് കിസ്സ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.