scorecardresearch

ഒന്നുമല്ലാതിരുന്ന ലാലിനെ ചൂണ്ടി ദേവരാജൻ മാസ്റ്റർ പറഞ്ഞു; ഇയാൾ വലിയ നടനാകും

"മോഹൻലാൽ എന്ന പ്രതിഭയെ ദേവരാജൻ മാഷ് അന്നേ തിരിച്ചറിഞ്ഞിരുന്നു. മോഹൻലാലിന്റെ തള്ളവിരൽ പോലും കഥാപാത്രത്തിന്റെ ഭാവപ്രകാശനത്തിനായി ചലിക്കുന്നു"

"മോഹൻലാൽ എന്ന പ്രതിഭയെ ദേവരാജൻ മാഷ് അന്നേ തിരിച്ചറിഞ്ഞിരുന്നു. മോഹൻലാലിന്റെ തള്ളവിരൽ പോലും കഥാപാത്രത്തിന്റെ ഭാവപ്രകാശനത്തിനായി ചലിക്കുന്നു"

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Devarajan  | Mohanlal

മോഹൻലാലിനെ പ്രതിഭയെ അന്നേ തിരിച്ചറിഞ്ഞ ദേവരാജൻ മാസ്റ്റർ

മോഹൻലാലിന്റെ അഭിനയത്തെ പ്രശംസിക്കാത്ത ചലച്ചിത്രപ്രവർത്തകർ ചുരുക്കമാണ്. ചലച്ചിത്ര പ്രവർത്തകനും തിരക്കഥാകൃത്തുമായ ജോൺ പോൾ കൈരളി ചാനലിന് നൽകിയ പഴയ അഭിമുഖത്തിലെ വാക്കുകളാണ്  ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. മോഹന്‍ലാലിനെ പറ്റി കൃത്യമായ പ്രവചനം നടത്തിയത്, അന്തരിച്ച സംഗീതജ്ഞൻ ദേവരാജൻ മാഷാണെന്ന് ജോൺ പോൾ ഓർത്തെടുക്കുകയാണ്. 

Advertisment

മോഹൻലാൽ ആദ്യകാലത്ത്, ഒരു ചെറിയ വേഷത്തിൽ അഭിനയിച്ച ചിത്രത്തിന് സംഗീതം നൽകിയത് ദേവരാജൻ മാഷായിരുന്നു. അന്ന് അദ്ദേഹത്തെ കാണാൻ റെക്കോർഡിങ്ങ് സ്റ്റുഡിയോയിലെത്തിയ ജോൺ പോൾ കാണുന്നത് മോഹൻലാൽ അഭിനയിച്ച രംഗം വീണ്ടും വീണ്ടും കാണുന്ന ദോവരാജൻ മാഷിനെയായിരുന്നു.

രംഗം കണ്ട അദ്ദേഹം അന്ന് പറഞ്ഞത്, "ആ രംഗം മോഹൻലാലിന്റെ മുഖത്ത് വരുന്ന ഭാവങ്ങൾ കൊണ്ടുമാത്രം അഭിനയിക്കാവുന്നതേയുള്ളൂ. എന്നാൽ അയാളുടെ വലതുകാലിന്റെ തള്ളവിരൽ വരെ കഥാപാത്രത്തിന്റെ ഭാവപ്രകാശനത്തിനുവേണ്ടി ചലിക്കുന്നു, ഇതൊന്നും അയാൾ ബോധപൂർവ്വം ചെയ്യുന്നതല്ല, അദ്ദേഹത്തിന്റെ മുഴുവൻ ശരീരവും കഥാപാത്രത്തിന്റെ ചലനങ്ങളെ ഉൾക്കൊള്ളുന്നു," എന്നായിരുന്നു. അന്ന് മോഹൻലാൽ ഇത്ര വലിയ നടനാകുമെന്നൊന്നും ആർക്കും പ്രതീക്ഷയില്ലായിരുന്നു, ആ സമയത്താണ് മാഷ് അങ്ങനെയൊരു പ്രവചനം നടത്തിയത്. അന്ന് ചിലപ്പോൾ ഞാൻ ഉണ്ടാവില്ല താൻ ഓർത്തോളൂ," എന്നായിരുന്നു ദേവരാജൻ മാഷിന്റെ വാക്കുകൾ, ജോൺ പോൾ ഓർക്കുന്നു.

Advertisment

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന മലൈക്കോട്ടൈ വാലിബൻ, നേര് തുടങ്ങിയ ചിത്രങ്ങളാണ് മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങാനിരിക്കുന്ന  പുതിയ ചിത്രങ്ങൾ. അടുത്ത വർഷം മാർച്ചിൽ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസും തീയറ്ററിലെത്തും.

Check out More Entertainment Stories Here 

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: