scorecardresearch

കെകെആർ ക്യാമ്പിൽ ഷാരൂഖ് ഖാനൊപ്പം ബാറ്റുചെയ്തും പന്തെറിഞ്ഞും അബ്രാം ഖാൻ

ഡൽഹി ക്യാപിറ്റൽസുമായുള്ള മത്സരത്തിന് തലേന്നാണ് ടീമിന്റെ പരിശീലന ക്യാമ്പിൽ പങ്കുചേരാൻ ഷാരൂഖ് എത്തിയത്

ഡൽഹി ക്യാപിറ്റൽസുമായുള്ള മത്സരത്തിന് തലേന്നാണ് ടീമിന്റെ പരിശീലന ക്യാമ്പിൽ പങ്കുചേരാൻ ഷാരൂഖ് എത്തിയത്

author-image
Entertainment Desk
New Update
Shahrukh Khan |  Abram Khan

Shah Rukh Khan, AbRam Khan

ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ സഹ ഉടമയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. മകൻ അബ്രാം ഖാനൊപ്പം കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ടീമിൻ്റെ പരിശീലന സെഷനിൽ പങ്കുചേരുന്ന ഷാരൂഖിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഡൽഹി ക്യാപിറ്റൽസുമായുള്ള മത്സരത്തിന് തലേന്നാണ് ഷാരൂഖ് ടീമിനോപ്പം ചേർന്നത്.

Advertisment

അല്പനേരം ബാറ്റുചെയ്യുകയും, കൊൽക്കത്തയുടെ സ്റ്റാർ ബാറ്റർ റിങ്കു സിങിന് പന്തെറിയുകയും ചെയ്ത ശേഷമാണ് ഷാരൂഖ് ഖാൻ ഗ്രൗണ്ടുവിട്ടത്. അച്ഛനു ശേഷം മകൻ അബ്രാമും റിങ്കു സിങിന് പന്തെറിയുന്നുണ്ട്. കെകെആർ ക്യാമ്പിലെ സൗഹൃദ സംഭാഷണവും കളിക്കാരുമായി സംവദിക്കുന്ന ഷാരൂഖിനെയും ആരാധകർ ഏറ്റെടുത്തു. വിവിധ പ്ലാറ്റ്ഫോമുകളിലായി ഷാരൂഖിന്റെയും അബ്രാമിന്റെയും പ്രാക്ടീസ് വീഡിയോകൾ വൈറലാകുകയാണ്.

കൊൽക്കത്തയുടെ എല്ലാ മത്സരങ്ങളും സ്റ്റേഡിയത്തിലെത്തി കാണാൻ ഷാരൂഖ് ശ്രമിക്കാറുണ്ട്. രണ്ടു തവണ ഐപിഎൽ കിരീടം സ്വന്തമാക്കിയ ടീമാണ് കൊൽക്കത്ത. മത്സരം കാണാൻ ഷാരൂഖ് സ്റ്റേഡിയത്തിലെത്തിയാൽ പലരുടെയും കണ്ണുകൾ ഷാരൂഖിലേക്കായിരിക്കും. പലപ്പോഴും ഷാരൂഖിന്റെ വികാര പ്രകടനങ്ങൾക്കും സ്റ്റേഡിയങ്ങൾ സാക്ഷിയാകാറുണ്ട്.

Advertisment

അടുത്തിടെ കൊൽക്കത്തയുടെ തോൽവിക്ക് പിന്നാലെ നിറകണ്ണുകളോടെ ഗ്യാലറിയിലിരിക്കുന്ന ഷാരൂഖിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. ഷാരൂഖിന്റെ ചക് ദേ ഇന്ത്യ' എന്ന ചിത്രത്തിലെ വൈകാരിക രംഗങ്ങളെയാണ് സംഭവം അനുസ്മരിപ്പിച്ചത്.

Read More Entertainment Stories Here

Kolkata Knight Riders Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: