scorecardresearch

സംവിധാനം ആര്യൻ ഖാൻ, കൈകൊടുത്ത് നെറ്റ്ഫ്ളിക്സ്; സീരീസ് പറയുന്നത് ഷാരൂഖിന്റെ ജീവിതം?

സിനിമാ വ്യവസായത്തിനു പുറത്തു നിന്നെത്തി  ലോകത്തിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാറുകളിൽ ഒരാളായി മാറിയ ഒരു സാധാരണക്കാരന്റെ കഥയാണ് സീരീസ് പറയുന്നതെന്നാണ് റിപ്പോർട്ട്

സിനിമാ വ്യവസായത്തിനു പുറത്തു നിന്നെത്തി  ലോകത്തിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാറുകളിൽ ഒരാളായി മാറിയ ഒരു സാധാരണക്കാരന്റെ കഥയാണ് സീരീസ് പറയുന്നതെന്നാണ് റിപ്പോർട്ട്

author-image
Entertainment Desk
New Update
Shah Rukh Khan announces Aryan Khan directorial debut

Shah Rukh Khan & Aryan Khan

ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാൻ ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. നെറ്റ്ഫ്ളിക്സിനു വേണ്ടി സീരീസ് ഒരുക്കികൊണ്ടാണ് ആര്യന്റെ അരങ്ങേറ്റം. ബോളിവുഡ് കിങ് ഖാൻ ഷാരൂഖ് തന്നെയാണ് മകന്റെ അരങ്ങേറ്റത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസ് എൻ്റർടൈൻമെൻ്റും കൈകോർക്കുന്ന സീരീസിനെ കുറിച്ചുള്ള ചില വിശദാംശങ്ങൾ ഷാരൂഖ് ചൊവ്വാഴ്ച സോഷ്യൽ മീഡിയയിൽ പങ്കിട്ടു. 

Advertisment

റെഡ് ചില്ലീസ് എൻ്റർടൈൻമെൻ്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ഈ പരമ്പര നിർമ്മിക്കുന്നത്.  “2025: നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസ് എൻ്റർടൈൻമെൻ്റും  കൈകോർത്ത് ഗൗരി ഖാൻ നിർമ്മിച്ച് ആര്യൻ ഖാൻ സംവിധാനം ചെയ്യുന്ന ഒരു ബോളിവുഡ് സീരീസ് വരുന്നു," എന്നാണ് കമ്പനികളുടെ സംയുക്ത പ്രസ്താവനയിൽ പറയുന്നത്. 

അതേസമയം, ഷാരൂഖ് ഖാൻ്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആര്യൻ ഈ സീരീസ് ഒരുക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. സിനിമാ വ്യവസായത്തിനു പുറത്തു നിന്നെത്തി  ലോകത്തിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാറുകളിൽ ഒരാളായി മാറിയ ഒരു സാധാരണക്കാരന്റെ കഥയാണ് സീരീസ് പറയുന്നതെന്നും ബോളിവുഡിൻ്റെ തിളക്കമാർന്നതും എന്നാൽ തന്ത്രപരവുമായ ലോകത്ത് നാവിഗേറ്റ് ചെയ്യുന്ന ഒരു പുറംനാട്ടുകാരൻ്റെ സാഹസികവും വിനോദപ്രദവുമായ യാത്രയാണ് മൾട്ടി-ജെനർ പ്രോജക്റ്റ് വാഗ്ദാനം ചെയ്യുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.“ഒരു പുതിയ കഥ പ്രേക്ഷകർക്കായി അവതരിപ്പിക്കുന്ന ഒരു പ്രത്യേക ദിവസമാണിത്. റെഡ് ചില്ലീസ് എന്റർടെയിൻമെന്റും ആര്യൻ ഖാനും അവരുടെ പുതിയ സീരീസ് നെറ്റ്ഫ്ളിക്സ് ഇന്ത്യയിൽ പ്രദർശിപ്പിക്കാനുള്ള യാത്ര ആരംഭിക്കുന്നതിനാൽ ഇന്നത്തെ ദിവസം കൂടുതൽ സവിശേഷമാണ്. ഓർക്കുക, ഷോ ബിസിനസ്സ് പോലെ ഒരു ബിസിനസ്സ് ഇല്ല,”എക്‌സിൽ ആര്യൻ്റെ ആദ്യ സംവിധാനത്തെക്കുറിച്ച് ഷാരൂഖ് കുറിച്ചു. 

Advertisment

ഹിറ്റ് ഡാർക്ക് കോമഡി ചിത്രമായ ഡാർലിംഗ്, നിരൂപക പ്രശംസ നേടിയ ക്രൈം ഡ്രാമ ഭക്ഷക്, കോപ്-ഡ്രാമ ഫിലിം ക്ലാസ് ഓഫ് '83, സോംബി ഹൊറർ സീരീസ് ബീറ്റാൽ, സ്പൈ ത്രില്ലർ സീരീസ് ബാർഡ് ഓഫ് ബ്ലഡ് എന്നിവയ്ക്ക് ശേഷം നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസ് എൻ്റർടൈൻമെൻ്റും ഒന്നിക്കുന്ന ആറാമത്തെ സംരംഭമാവും ആര്യന്റെ സീരീസ്. 

Read More

Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: