scorecardresearch

ലാൽ ചോദിച്ചു, അവരൊന്നുമില്ലാതെ സത്യേട്ടന്റെ സെറ്റ് എങ്ങനെ പൂർണ്ണമാകും?

തന്റെ കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചും ഉള്ളുതൊട്ടുമൊക്കെ ഓരോ സിനിമാസ്വാദകന്റെയും മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഇന്നസെന്റ് വിട വാങ്ങിയിട്ട് ഇന്നേക്ക് രണ്ടുവർഷം

തന്റെ കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചും ഉള്ളുതൊട്ടുമൊക്കെ ഓരോ സിനിമാസ്വാദകന്റെയും മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഇന്നസെന്റ് വിട വാങ്ങിയിട്ട് ഇന്നേക്ക് രണ്ടുവർഷം

author-image
Entertainment Desk
New Update
Mohanlal Sathyan Anthikkad Innocent

ഇന്നസെന്റിന്റെ രണ്ടാം ചരമവാർഷികമാണ് ഇന്ന്

മലയാളത്തിന്റെ പ്രിയനടൻ ഇന്നസെന്റ് ഓർമയായിട്ട് ഇന്നേക്ക് രണ്ടുവർഷം പിന്നിടുകയാണ്. തന്റെ കഥാപാത്രങ്ങളിലൂടെ ചിരിപ്പിച്ചും കരയിപ്പിച്ചുമൊക്കെ മലയാളികളുടെ മനസ്സിലിടം നേടിയ ഇന്നസെന്റ് വിടവാങ്ങിയത് രണ്ടുവർഷങ്ങൾക്കു മുൻപുള്ള ഒരു മാര്‍ച്ച് 26-നായിരുന്നു. 

Advertisment

ഇന്നസെന്റിന്റെ ഓർമദിനത്തിൽ സംവിധായകൻ സത്യൻ അന്തിക്കാട് പങ്കിട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 

"ഇന്നസെന്റ് വിട പറഞ്ഞിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു. ഇന്നലെ രാത്രി ശ്രീനിവാസനുമായി കുറേ നേരം സംസാരിച്ചിരുന്നു. കൂടുതലും ഇന്നസെന്റിനെപ്പറ്റി തന്നെ. പറഞ്ഞ് പറഞ്ഞ് ശ്രീനിയുടെ ശബ്ദം ഇടറിത്തുടങ്ങിയപ്പോൾ ഞാൻ വിഷയം മാറ്റി. ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല ഞങ്ങൾക്കിടയിൽ നിന്ന് ഇന്നസെന്റ് വിട്ടുപോയി എന്ന്. 

സിനിമയുടെ എഴുത്തിനിടയിൽ തിരക്കഥ വഴി മുട്ടി നിന്നാൽ ഞാനും ശ്രീനിയും ഇരിങ്ങാലക്കുടയിലേക്ക് കാറുമെടുത്ത് പോകും. ഏതു പ്രതിസന്ധികളും തരണം ചെയ്യാനുള്ള മരുന്ന് ഇന്നസെന്റിന്റെ കയ്യിലുണ്ടാകും. അനുഭവങ്ങളുടെ കലവറയാണ് ആ മനുഷ്യൻ. സ്വന്തം ജീവിതമാണ് ഇന്നസെന്റിന്റെ പാഠപുസ്തകം. അതിൽ നിന്നൊരു പേജ് മതി കഥാപ്രതിസന്ധികൾ തരണം ചെയ്യാൻ. 

Advertisment

പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ മോഹൻലാൽ ചോദിച്ചു - 
"ഇന്നസെന്റും ഒടുവിലും മാമുക്കോയയും ലളിതച്ചേച്ചിയും നെടുമുടിയുമൊന്നുമില്ലാതെ സത്യേട്ടന്റെ സെറ്റ് എങ്ങനെ പൂർണ്ണമാകും?"
"അവരുടെ ആത്മാവും അനുഗ്രഹവും നമ്മളോടൊപ്പമുണ്ടല്ലോ. അതു മതി."
എന്ന് ഞാൻ മറുപടി പറഞ്ഞു. അങ്ങനെ ആശ്വസിക്കാനേ ഇനി പറ്റൂ. 
ഇപ്പോഴും അതി രാവിലെ ഫോൺ റിംഗ് ചെയ്യുമ്പോൾ ഇന്നസെന്റ് ആകുമോ എന്ന് തോന്നിപ്പോകും. 
ആ തോന്നലുകൾക്കും ഇന്ന് രണ്ട് വയസ്സ്," സത്യൻ അന്തിക്കാടിന്റെ വാക്കുകളിങ്ങനെ.

Read More

Innocent Memories Sathyan Anthikad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: