scorecardresearch

അച്ഛന്റെ വിയോഗത്തിൽ മനംനൊന്ത് സാമന്ത; വികാരനിര്‍ഭരമായി കുറിപ്പ്

നടി സാമന്ത റൂത്ത് പ്രഭുവിൻ്റെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു

നടി സാമന്ത റൂത്ത് പ്രഭുവിൻ്റെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു

author-image
Entertainment Desk
New Update
samantha ruth prabhus father joseph prabhu

ചിത്രം: ഇൻസ്റ്റഗ്രാം

തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭുവിൻ്റെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. മരണ വിവരം സാമന്ത തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചിട്ടുണ്ട്. വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് അച്ഛന്റെ മരണ വിവരം താരം പുറത്തുവിട്ടത്.

Advertisment

"അച്ഛാ, ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടും," ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ സാമന്ത കുറിച്ചു. പിതാവിൻ്റെ വിയോഗത്തിൽ, സാമന്തയും കുടുംബവും ഏറെ ദുഖകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഈ അവസരത്തിൽ ആരാധകരും മാധ്യമങ്ങളും താരത്തിന്റെയും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി സാമന്തയുടെ വക്താവ് അറിയിച്ചു.

Samantha Instagram post
ചിത്രം: ഇൻസ്റ്റഗ്രാം/സാമന്ത

ജോസഫ് പ്രഭുവിന്റെയും നിനെറ്റ് പ്രഭുവിൻ്റെയും മകളായി ചെന്നൈയിൽ ജനിച്ച സാമന്ത, തൻ്റെ വളർച്ചയിൽ കുടുംബം വഹിച്ച പങ്ക് പലപ്പോഴും ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. തന്റെ കരിയറിൽ കുടുംബ നൽകിയ പിന്തുണയും താരപദവിയിലേക്കുള്ള യാത്രയിൽ അത് എങ്ങനെ സഹായിച്ചു എന്നതിനെക്കുറിച്ചും താരം തുറന്നു പറഞ്ഞിട്ടുണ്ട്.

അതേസമയം, തെലുങ്ക് താരം നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം തനിക്കു നേരിടേണ്ടി വന്ന സാമൂഹിക സമ്മർദ്ദങ്ങളെയും അധിക്ഷേപങ്ങളെയും കുറിച്ച് കഴിഞ്ഞ ദിവസം സാമന്ത മനസ്സ് തുറന്നിരുന്നു. വിവാഹമോചനത്തിന് ശേഷം താൻ  "സെക്കൻഡ് ഹാൻഡ്" എന്ന് ലേബൽ ചെയ്യപ്പെട്ടതിനെ കുറിച്ചും സാമന്ത സംസാരിച്ചു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് ഇന്ത്യൻ സമൂഹത്തിൽ വ്യാപിച്ചുകിടക്കുന്ന ആഴത്തിലുള്ള പുരുഷാധിപത്യത്തെയും ലൈംഗികതയെയും സാമന്ത ഉയർത്തിക്കാട്ടിയത്. 

Advertisment

Read More

Samantha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: