/indian-express-malayalam/media/media_files/2024/11/29/naga-chaitanya-sobhita-dhulipala-pre-wedding-pictures.jpg)
നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾക്കു തുടക്കമായി. വ്യാഴാഴ്ച ഇരുവരുടെയും മംഗളസ്നാനം ചടങ്ങ് ഹൈദരാബാദിൽ നടന്നു. ആഘോഷങ്ങളിൽ നിന്നുള്ള ഏതാനും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
ചുവന്ന സാരിയാണ് ശോഭിതയുടെ വേഷം. ഐവറി കളർ കുർത്തയിലാണ് നാഗ ചൈതന്യ. മറ്റൊരു ചിത്രത്തിൽ, മസ്റ്റഡ് യെല്ലോ സാരിയാണ് ശോഭിതയുടെ വേഷം. ശോഭിത തൻ്റെ മംഗളസ്നാന ചടങ്ങിനായി ഇരിക്കുന്നതും ചിത്രത്തിൽ കാണാം.
ഡിസംബർ നാലിന് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ചാണ് ഇരുവരുടെയും വിവാഹം. നാഗ ചൈതന്യയുടെ പിതാവും നടനുമായ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്റ്റുഡിയോ.
അതേസമയം, നാഗ ചൈതന്യ- ശോഭിത വിവാഹ വീഡിയോയുടെ റൈറ്റ്സ് നെറ്റ്ഫ്ളിക്സ് സ്വന്തമാക്കി എന്നും റിപ്പോർട്ടുണ്ട്. 50 കോടിയ്ക്കാണ് വിവാഹ വീഡിയോയുടെ റൈറ്റ്സ് നെറ്റ്ഫ്ളിക്സ് സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്.
Read More
- ഞാനൊരു ബഡഗയെ വിവാഹം കഴിക്കണമെന്നാണ് അവരെന്നോട് പറഞ്ഞത്: സായ് പല്ലവി: Sai Pallavi marriage statement
- ധനുഷ് നയൻതാരയ്ക്ക് കൊടുക്കാത്ത വീഡിയോ ക്ലിപ്പുകൾ എന്താണ്? എന്ത് കൊണ്ടാണ് അത് അവർക്ക് പ്രധാനപ്പെട്ടതാകുന്നത്?
- Vivekanandan Viralanu OTT: വിവേകാനന്ദൻ വൈറലാണ് ഇപ്പോൾ ഒടിടിയിൽ കാണാം
- എന്റെ മകളുടെ പേര് ഞാൻ ശരീരത്തിൽ ടാറ്റൂ ചെയ്തിട്ടുണ്ട്: പാർവതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.