/indian-express-malayalam/media/media_files/pBMt624NbRAJl8ASVoy7.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
സൽമാൻ ഖാൻ നായകനായി 2014ൽ പുറത്തിറങ്ങിയ 'ജയ് ഹോ' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഡെയ്സി ഷാ. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം. 2018ൽ വീണ്ടും സൽമാനൊപ്പം 'റേസ് 3' എന്ന ചിത്രത്തലൂടെ ഒന്നിച്ചു. ഇപ്പോഴിതാ, സൽമാനൊപ്പമുള്ള സിനിമ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നടി.
ഒരു ഭക്ഷണപ്രേമിയെ സംബന്ധിച്ച്, സൽമാനൊപ്പം അഭിനയിക്കുക എന്നത് സ്വപ്ന സാക്ഷാത്കാരമാണെന്ന് ഡെയ്സി പറയുന്നു. 'സൽമാൻ ഖാൻ അഭിനയിക്കുന്ന സിനിമകളുടെ ഷൂട്ടിങ് സെറ്റ് ഒരു റിസോർട്ട് പോലെയായിരിക്കും. അദ്ദേഹത്തിന്റെ കാരവാന് വെളിയിലായി വിഭവസമൃദ്ധമായ വിലിയൊരു ഫുഡ് ടെന്റ് ഉണ്ടാകും.
അവിടെ എപ്പോഴും മൂന്നു ടേബിളും പത്തു പതിനഞ്ച് കസേരകളും ഉണ്ടാകും. മറ്റൊരു ടേബിളിലായി ഭക്ഷണം നിരത്തിവച്ചിരിക്കും. അതൊരു ബുഫേ സംവിധാനം പോലെയാണ്. അവിടുന്ന് ഫ്ലാറ്റ് ബ്രെഡും വട പാവും കഴിച്ചത് ഞാൻ ഓർക്കുന്നുണ്ട്. ചിലപ്പോഴൊക്കെ, ലൈവ് ദോശ കൗണ്ടറുകളും, പാനി-പൂരി കൗണ്ടറുകളും ഉണ്ടാകും," ഡെയ്സി പറഞ്ഞു.
നേരത്തെ ഒരു സംഭാഷണത്തിൽ, സിനിമാ നിർമ്മാതാവും നടനുമായ മഹേഷ് മഞ്ജരേക്കറും സൽമാൻ്റെ ഭക്ഷണത്തോടുള്ള ഇഷ്ടത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഭക്ഷണത്തിന്റെ കാര്യത്തിൽ സെറ്റിൽ എല്ലാവരേയും വളരെ ആതിഥ്യമര്യാതയോടെയാണ് സൽമാൻ കാണുന്നതെന്നും, ഒരു യൂട്യൂബ് ചാനലിൽ സംസാരിക്കവേ മഹേഷ് മഞ്ജരേക്കർ പറഞ്ഞു.
'സിക്കന്ദർ' എന്ന ചിത്രത്തിലാണ് സൽമാൻ ഖാൻ അടുത്തതായി അഭിനയിക്കുന്നത്. 2008ൽ, ആമിർ ഖാനെ നായകനാക്കി 'ഗജിനി' സംവിധാനം ചെയ്ത് ബോളിവുഡിൽ ശ്രദ്ധനേടിയ പ്രശസ്ത തമിഴ് സംവിധായകൻ എ.ആർ .മുരുഗദോസാണ് ചിത്രത്തിന്റെ സംവിധാനവും നിർമ്മാണവും.
Read More
- ചെമ്പരത്തി ചായ വിവാദം; നയൻതാരയുടെ വാദങ്ങൾ പൊളിച്ച് ലിവർ ഡോക്ടർ, വിഡ്ഢികളോട് സംസാരിക്കാനില്ലെന്ന് താരം
- അച്ഛൻ അമ്മയ്ക്ക് നൽകിയ ആദ്യസമ്മാനം മുതൽ മാനിക്വിന് വരെ; ശ്രുതി ഹാസന്റെ വീട്ടിലെ കാഴ്ചകൾ
- പാട്ടിനിടയിലെ ആ കോഴിയുടെ ശബ്ദം ഞാനിട്ടതാണ്: വിനീത് ശ്രീനിവാസൻ
- സിങ്കവും സിങ്കപ്പെണ്ണും വേറെ ലെവൽ, ഹെവി വർക്കൗട്ടുമായി സൂര്യയും ജ്യോതികയും; വീഡിയോ
- അമ്മയും കുഞ്ഞു ലൂക്കയും ട്വിന്നിംഗ് ആണല്ലോ; ചിത്രങ്ങളുമായി മിയ
- നാഗവല്ലിയല്ലേ ആ മിന്നിമാഞ്ഞു പോയത്?; വൈറലായി വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.