scorecardresearch

ചെമ്പരത്തി ചായ വിവാദം; നയൻ‌താരയുടെ വാദങ്ങൾ പൊളിച്ച് ലിവർ ഡോക്ടർ, വിഡ്ഢികളോട് സംസാരിക്കാനില്ലെന്ന് താരം

നയൻതാരയുടെ വാദങ്ങൾക്ക് ശാസ്ത്രീയ തെളിവുകളില്ലെന്ന് ആരോപിച്ചാണ് ഡോ.സിറിയക് രംഗത്തെത്തിയത്

നയൻതാരയുടെ വാദങ്ങൾക്ക് ശാസ്ത്രീയ തെളിവുകളില്ലെന്ന് ആരോപിച്ചാണ് ഡോ.സിറിയക് രംഗത്തെത്തിയത്

author-image
Entertainment Desk
New Update
Nayantara, Hibiscus Tea

ചിത്രം: എക്സ്

നടി നയൻതാര സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്ത ഒരു ചായയാണ് കുറച്ചു മണിക്കൂറുകളായി സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. തന്റെ ഇഷ്ട പാനീയമായ ചെമ്പരത്തി പൂ കൊണ്ടുള്ള ചായയുടെ ഗുണങ്ങളെക്കുറിച്ചായിരുന്നു നടിയുടെ പോസ്റ്റ്. എന്നാൽ നയൻതാരയുടെ അവകാശവാദങ്ങളെ തള്ളി ലിവർ ഡോക്ടർ എന്നറിയപ്പെടുന്ന ഡോ.സിറിയക് എബി ഫിലിപ്സ് രംഗത്തെത്തി.

Advertisment

ഇതിന് പിന്നാലെ നയൻതാര ചായയെക്കുറിച്ചുള്ള പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ നിന്ന് ഹൈഡ് ചെയ്തിരുന്നു. ഇപ്പോഴിതാ പോസ്റ്റ് വെളിപ്പെടുത്തി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. "വിഡ്ഢികളോട് ഒരിക്കലും തർക്കിക്കരുത്, അവർ നിങ്ങളെ അവരുടെ തലത്തിലേക്ക് വലിച്ചിടും. പിന്നീട് അനുഭവം കൊണ്ട് നിങ്ങളെ തോൽപ്പിക്കും," ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റേറിയിൽ നയൻതാര കുറിച്ചു.

hibiscus tea, Nayanthara
ചിത്രം: ഇൻസ്റ്റഗ്രാം/ നയൻതാര

ആയുർവേദത്തിൽ പണ്ട് മുതലേ ഉപയോഗിക്കുന്ന ചായയാണിതെന്നും, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാൻ ചെമ്പരത്തി ചായ സഹായിക്കും എന്നുമായിരുന്നു നയൻതാരയുടെ പോസ്റ്റ്. 'ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ചെമ്പരത്തി. അത് ഉപയോഗിച്ചുള്ള ചായ പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് സഹായകമാണെന്നാണ് നയൻതാര പറഞ്ഞത്.

Advertisment

ശരീരത്തിലെ ചൂട് അകറ്റി കൂടുതൽ തണുപ്പിക്കാനും സഹായിക്കും. മുഖക്കുരു ഉള്ളവർക്കും ചർമ്മത്തിൽ ചൂട് കൂടുതൽ ഉള്ളവർക്കും ഈ ചായ വളരെ നല്ലതാണ്. വിറ്റാമിനുകളാൽ സമ്പുഷ്ടമായതിനാൽ പ്രതിരോധ സംവിധാനത്തെ സന്തുലിതാവസ്ഥയിൽ നിലനിർത്തുന്നതിന് മഴക്കാലത്തിൽ ചെമ്പരത്തി ചായ നല്ലതാണ്', നയൻ താരം പങ്കുവച്ച കുറിപ്പ് ഇങ്ങനെ. 

എന്നാൽ ചെമ്പരത്തി ചായ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, മുഖക്കുരു, ആന്റി ബാക്ടീരിയൽ എന്നിവയ്ക്ക് സഹായകരമാണെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്ന് വ്യക്തമാക്കിയാണ് ഡോ.സിറിയക് നയൻതാരക്കെതിരെ രംഗത്തെത്തിയത്. വിമർശനത്തിനു പിന്നാലെ നയൻസാര പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. "പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാൽ ക്ഷമാപണമില്ല,'' എന്നായിരുന്നു പോസ്റ്റ് നീക്കം ചെയ്തതിന് പിന്നാലെ ഡോ ഫിലിപ്‌സിന്റെ പ്രതികരണം.

Read More

Nayanthara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: