scorecardresearch

ഉച്ചവെയിലിൽ ഷൂട്ടുചെയ്യുമ്പോഴാണ് പതിനഞ്ചാം തവണയും സൻമാൻ ഖാൻ സ്റ്റെപ്പ് തെറ്റിക്കുന്നത്: ബോസ്കോ മാർട്ടിസ്

അനുയോജ്യമല്ലെന്ന് തോന്നിയാൽ അവസാന നിമിഷം പോലും സൽമാൻ ഖാൻ ഡാൻസ് സ്റ്റെപ്പ് മാറ്റുമെന്ന് കൊറിയോഗ്രാഫർ ബോസ്കോ മാർട്ടിസ് പറഞ്ഞു

അനുയോജ്യമല്ലെന്ന് തോന്നിയാൽ അവസാന നിമിഷം പോലും സൽമാൻ ഖാൻ ഡാൻസ് സ്റ്റെപ്പ് മാറ്റുമെന്ന് കൊറിയോഗ്രാഫർ ബോസ്കോ മാർട്ടിസ് പറഞ്ഞു

author-image
Entertainment Desk
New Update
Salman Khan | Pooja Hegde

ബില്ലി ബില്ലി ഗാനത്തിൽ സൽമാൻ ഖാൻ

കഠിനാധ്വാനത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും കാര്യത്തിൽ സൽമാൻ ഖാൻ, ഷാരൂഖ് ഖാന് നേരെ വിപരീതമാണെന്നാണ് ബോളിവുഡിലെ പൊതുവായ ധാരണ. എന്നാൽ സൽമാൻ ഇതിൽ നിന്നും തികച്ചും വ്യത്യസ്തനാണെന്നാണ് കൊറിയോഗ്രാഫർ ബോസ്കോ മാർട്ടിസ് പറയുന്നത്. ഡയറക്ടറുടെ നിർദേശങ്ങൾ പിന്തുടരുന്നതിൽ ഷാരൂഖ്​ ഖാനെയും, സെയ്ഫ്​ അലി ഖാനെയും പ്രശംസിച്ച ബോസ്കോ സൽമാൻ ഖാനുമായുള്ള അനുഭവവും പങ്കുവച്ചു.

Advertisment

"പാർട്ണറിന്റെ സമയത്ത്, 'മരിയ മരിയ' എന്ന ഗാനത്തിനായി 27 ടേക്ക് എടുക്കേണ്ടി വന്നു. അബുദാബിയിൽ ഉച്ചയ്ക്ക് 1 മണക്ക് പൊള്ളുന്ന വെയിലത്തായിരുന്നു ഷൂട്ടിങ്. അദ്ദേഹത്തിന് ഒരു സ്റ്റെപ്പ് ചെയ്യാനാകുന്നില്ല, ഞങ്ങൾ വീണ്ടും വീണ്ടും ആ രംഗം ചിത്രീകരിച്ചു. 15 ടേക്കായപ്പോഴേക്കും ഞാൻ ഓക്കെ പറഞ്ഞു. പക്ഷെ സൽമാന് മനസിലായി ഞാൻ തൃപ്തനല്ലെന്ന്, അദ്ദേഹം​ എന്നെ അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞു, 'ടേക്ക്​ ശരിയായില്ലെങ്കിൽ ഓക്കെ പറയരുത്, 100 ടേക്ക് ആയാലും കുഴപ്പമില്ല.' സൽമാന് അറിയാം അദ്ദേഹത്തിന്റെ സ്റ്റെപ്പുകൾ എത്ര പോപ്പുലർ ആണെന്ന്.

'യുആർ മൈ ലവ്' എന്ന ഗാനം, ഞങ്ങൾ വളരെ സിംപിളായാണ് ചിത്രീകരിച്ചത്. അതിലെ നടത്തത്തിലും, അറ്റിറ്റ്യൂഡിലും, സ്വാഗിലും ആ ഗാനം ഒരു സ്റ്റൈലായി മാറി. അതെല്ലാം അദ്ദേഹത്തിന്റെ കഴിവാണ്," ബോസ്കോ മാർട്ടിസ് പറഞ്ഞു.

തിരക്കുള്ള ഷെഡ്യൂളുകളിൽ ഷൂട്ടിങിന് വരുമ്പോൾ, സൻമാൻ ഇടയ്ക്ക് സ്റ്റെപ്പുകൾ തനിക്ക് അനിയോജ്യമായ രീതിയിൽ മാറ്റാറുണ്ടെന്നും ബോസ്കോ പറഞ്ഞു. "ഒരു നടൻ ധാരാളം തിരക്കുകൾക്കിടയിൽ നിന്നാണ് ചില ഷൂട്ടുകൾക്ക് വരുന്നത്. അതുകൊണ്ട് ചിലപ്പോൾ അദ്ദേഹത്തിന് യോജിക്കാത്ത സ്റ്റെപ്പുകൾ അദ്ദേഹം മാറ്റാറുണ്ട്. അതു ചിലപ്പോൾ സമയക്കുറവുകൊണ്ടോ, മറ്റു ബുദ്ധിമുട്ടുകൾ കൊണ്ടോ ആകാം."

Advertisment

ഷാരൂഖ് ഖാനും, സൽമാൻ ഖാനും വ്യത്യസ്ത ശൈലികളിൽ നൃത്തം ചെയ്യുന്നവരാണെന്നും താരതമ്യപ്പെടുത്താനാകാത്ത രീതിയിൽ ഇരുവരും മികച്ച കലാകാരന്മാരാണെന്നും ബോസ്കോ കൂട്ടിച്ചേർത്തു.

Read More Entertainment Stories Here

Salman Khan Bollywood Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: