scorecardresearch

അത് രജനീകാന്ത് അല്ലേ? ആരാധകർക്കൊപ്പം ഇക്കണോമി ക്ലാസിൽ പറന്ന് സൂപ്പർസ്റ്റാർ

അപ്രതീക്ഷിതമായി സൂപ്പർസ്റ്റാറിനെ കണ്ട ചെന്നൈ റൈനോസ് ടീമും രജനീകാന്തിനൊപ്പം ഫോട്ടോയ്ക്ക് പോസുചെയ്തു

അപ്രതീക്ഷിതമായി സൂപ്പർസ്റ്റാറിനെ കണ്ട ചെന്നൈ റൈനോസ് ടീമും രജനീകാന്തിനൊപ്പം ഫോട്ടോയ്ക്ക് പോസുചെയ്തു

author-image
Entertainment Desk
New Update
Rajinikanth | Flight

Photo: @surbalutwt/x

വമ്പൻ താരനിര അണിനിരക്കുന്ന വേട്ടയൻ എന്ന ചിത്രത്തിന്റെ തിരക്കിലാണ് സൂപ്പർസ്റ്റാർ രജനീകാന്ത്. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങിനായി പൊലീസ് വേഷത്തിലെത്തുന്ന രജനീകാന്തിന്റെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, ഇക്കണോമി ക്ലാസിൽ വിമാന യാത്ര നടത്തുന്ന താരത്തിന്റെ വീഡിയോയാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്.

Advertisment

ആന്ധ്രാപ്രദേശിലെ കടപ്പയിൽ നിന്ന് ഇക്കണോമി ക്ലാസിൽ യാത്ര ചെയ്ത സൂപ്പർസ്റ്റാറിന്റെ ദൃശ്യങ്ങളാണ് യാത്രക്കാരിലൊരാൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വിമാനത്തിൽ, എയർ ഹോസ്റ്റസുമാരുമായി രജനീകാന്ത് സംസാരിക്കുന്ന മറ്റൊരു വീഡിയോയും ആരാധകൻ പങ്കുവെച്ചു. മാസ്കോ, മുഖം മൂടിയോ ധരിക്കാതെ സാധാരണക്കാരനായി യാത്രചെയ്യുന്ന സൂപ്പർസ്റ്റാറിന്റെ വീഡിയോയിൽ നിരവധി ആരാധകരാണ് സ്നേഹം പങ്കുവയ്ക്കുന്നത്.

Advertisment

സെലിബ്രിറ്റി ക്രിക്കറ്റിൽ മത്സരിക്കുന്ന ചെന്നൈ റൈനോസ് ക്രിക്കറ്റ് ടീമും ഇതേ വിമാനത്തിൽ ഉണ്ടായിരുന്നു. യാത്രയ്ക്കു ശേഷം ടീമിനൊപ്പം ഫേട്ടോയ്ക്ക് പോസുചെയ്താണ് രജനി മടങ്ങിയത്. തമിഴ് നടൻ ജീവ രജനീകാന്തിനൊപ്പമുള്ള ചിത്രങ്ങൾ “സൂപ്പർസ്റ്റാർ രജനികാന്തിനും ചെന്നൈ റിനോസ് ടീമിനുമൊപ്പം ഉയരത്തിൽ പറക്കുന്നു!” എന്ന ക്യാപക്ഷനോടെ പങ്കുവച്ചിരുന്നു.

തമിഴ് നടൻ ശാന്തനുവും രജനീകാന്തിനും ടീമിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

അമിതാഭ് ബച്ചൻ, റാണ ദഗുബാട്ടി, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, റിതിക സിംഗ്, ദുഷാര വിജയൻ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രമാണ് ഷൂട്ടിങ് പുരോഗമിക്കുന്ന വേട്ടയൻ. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിക്കുന്ന ആക്ഷൻ ചിത്രമായിരിക്കും വേട്ടയൻ എന്നാണ് റിപ്പോർട്ട്. പൊലീസ് വേഷത്തിലായിരിക്കും താരം ചിത്രത്തിലെത്തുന്നതെന്ന് നേരെത്തെ തന്നെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

വേട്ടയൻ മാർച്ച് അവസാനത്തോടെ പൂർത്തിയാകുമെന്ന് രജനീകാന്ത് നേരത്തെ തന്നെ സൂചന നൽകിയിരുന്നു. ഈ ചിത്രത്തിന് ശേഷം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലോകേഷ് കനകരാജ് ചിത്രത്തിലാണ് രജനീകാന്ത് നായകനാകുന്നത്.

Read More Entertainment Stories Here

Chennai Rajinikanth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: