/indian-express-malayalam/media/media_files/2025/11/04/saiju-kurup-20-years-in-cinema-2025-11-04-12-41-41.jpg)
നായകനായി എത്തി പിന്നീട് സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് സൈജു കുറുപ്പ്. മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാൾ കൂടിയാണ് സൈജു.
സിനിമയിൽ 20 വർഷങ്ങൾ പൂർത്തിയാക്കുകയാണ് സൈജു കുറുപ്പ്. 2005 നവംബർ നാലിനു ആയിരുന്നു സൈജു കുറുപ്പിന്റെ ആദ്യചിത്രം മയൂഖം തിയേറ്ററുകളിലെത്തിയത്. മയൂഖത്തിന്റെ ഓർമകൾ പങ്കിട്ട് സൈജു പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
Also Read: വരുന്നു, അഭിനയിക്കുന്നു, ക്യാഷ് വാങ്ങുന്നു, നാട് വിടുന്നു; ഇങ്ങനെയൊരു നടൻ വേറെ കാണില്ല!
"ഇരുപത് വർഷം മുമ്പ്... 2005 നവംബർ 4ന്... എൻ്റെ ആദ്യ സിനിമയായ 'മയൂഖം' റിലീസ് ചെയ്തു. എൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിൽ ഒന്ന്. ഞാൻ ഒരു സിനിമാ നടനാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.
ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന്, ഇതിഹാസ ചലച്ചിത്രകാരനായ ഹരിഹരൻ സാറിനും, നിർമ്മാതാവ് കെ.ആർ.ജി. സാറിനും, എം.ജി. ശ്രീകുമാർ സാറിനും, മയൂഖം സിനിമയുടെ മുഴുവൻ ടീമിനും, അലക്സ് ജെയിംസ് മുരിക്കനും (എയർടെല്ലിൽ എൻ്റെ അന്നത്തെ ബോസ്), ഇളങ്കോ സാറിനും (സി.ഒ.ഒ, എയർടെൽ) ഞാൻ നന്ദി പറയുന്നു. ദൈവം വലിയവനാണ്," സൈജു കുറിച്ചു.
Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ
യാദൃശ്ചികതകളുടെ ഘോഷയാത്രയായിരുന്നു സൈജു കുറുപ്പിന്റെ സിനിമാ അരങ്ങേറ്റം. എയർടെൽ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ ഒരിക്കൽ പ്രശസ്ത പിന്നണി ഗായകനായ എം.ജി.ശ്രീകുമാറിനെ പരിചയപ്പെട്ടതാണ് സൈജുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ഹരിഹരൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലേക്ക് നായകനായി പുതുമുഖ നടനെ അന്വേഷിക്കുന്ന കാര്യം സൈജുവിനോട് പറയുന്നത് എം.ജി.ശ്രീകുമാർ ആണ്.
എം ജി ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരം ഹരിഹരനെ കാണാൻ പോയ സൈജു കുറുപ്പ് ഒടുവിൽ ആ ചിത്രത്തിലേക്ക് നായകനായി തിരഞ്ഞെടുക്കപ്പെട്ടു. മംമ്തയും സൈജുവും മയൂഖത്തിൽ നായികാനായകന്മാരാവുകയും ചെയ്തു.
തന്റെ സിനിമാ അരങ്ങേറ്റത്തെ കുറിച്ച് മുൻപ് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ സൈജു കുറുപ്പ് പറഞ്ഞതിങ്ങനെ: "എംജി ശ്രീകുമാർ സാറിന്റെ വീട്ടിൽ ഒരു എയർടെൽ കണക്ഷൻ കൊടുക്കാൻ പോയതാണ് എന്റെ ജീവിതത്തിൽ വഴിത്തിരിവായത്. തിരുവനന്തപുരത്തെ വീട്ടിൽ ചെന്നപ്പോൾ അദ്ദേഹമാണ് ചോദിച്ചത്, സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടോ? എന്ന്. അത് വരെ അഭിനയമോഹം ഒന്നും തോന്നിയിരുന്നില്ലെങ്കിലും പെട്ടെന്ന് ഞാൻ യെസ് പറഞ്ഞു."
Also Read: അവിടെ വച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും: ലാലേട്ടന്റെ കണ്ണിൽ വീണ്ടും സോളമനെ കണ്ടെന്ന് ആരാധകർ
"ഹരിഹരൻ സാർ ഒരു സിനിമ ചെയ്യാനൊരുങ്ങുകയാണ്, നിങ്ങളെ പോലെയുള്ള ഒരാളെയാണ് ആവശ്യം എന്നും പറഞ്ഞ് അദ്ദേഹം ഹരിഹരൻസാറിനെ ഡയൽ ചെയ്യുകയാണ്. സിനിമയിൽ വന്നു കഴിഞ്ഞാൽ ആളുകൾക്ക് എന്റെ മുഖം പരിചിതമാകും, അതെനിക്ക് സെയിൽസിൽ ഗുണം ചെയ്യും. ഇതൊക്കെയാണ് അപ്പോൾ ഞാൻ ചിന്തിച്ചത്. പടം കിട്ടുമോ​ എന്നു പോലും അറിയില്ല അപ്പോൾ."
"പിന്നീട് ഹരിഹരൻ സാർ പറഞ്ഞിട്ട് ഞാനദ്ദേഹത്തെ ചെന്നൈയിൽ പോയി കണ്ടു. അദ്ദേഹത്തിന് വേണ്ടിയിരുന്നത് സാമ്പ്രദായികമായ നായകസങ്കൽപ്പങ്ങൾ ഇല്ലാത്ത ഒരാളെയായിരുന്നു. നായകനാവുന്നതിനൊപ്പം അൽപ്പം നെഗറ്റീവ് ഷെയ്ഡും വേണം. ചുള്ളന്മാരെ ആവശ്യമില്ലായിരുന്നു ആ കഥാപാത്രത്തിന്, അതാണ് എനിക്ക് ഭാഗ്യമായത്. വലിയ കണ്ണുകൾ, വെളുത്ത നിറം, ആറടി ഉയരം, 25 വയസ് പ്രായം അതൊക്കെയായിരുന്നു കഥാപാത്രത്തിന് വേണ്ടിയിരുന്നത്. എന്റെ കാര്യത്തിൽ അതെല്ലാം ഏറെക്കുറെ ഓകെ ആയിരുന്നു. അദ്ദേഹം എന്നോട് അഭിനയിച്ച് പരിചയമുണ്ടോ എന്ന് ചോദിച്ചു. ഇല്ല സാർ, നല്ല സഭാകമ്പം ഉള്ള ആളാണ് ഞാനെന്നു പറഞ്ഞു. അതു സാരമില്ല, ഒരു സ്പാർക്ക് കിട്ടിയാൽ ഞാൻ അഭിനയിപ്പിച്ചെടുത്തോളാം എന്നായി സാർ. അങ്ങനെ എന്നെ സെലക്റ്റ് ചെയ്തു."
തീർത്തും അന്തർമുഖനായ, വേദികളെ ഭയന്നിരുന്ന ഒരു കുട്ടിയിൽ നിന്നും മലയാള സിനിമയിലെ തിരക്കുള്ള നടനായി മാറിയ ജീവിതമാണ് സൈജു കുറുപ്പ് എന്ന അഭിനേതാവിന് പറയാനുള്ളത്. വിജയത്തിന് കുറുക്കുവഴികളില്ലെന്ന ബോധ്യത്തോടെ നിരന്തരം തന്നിലെ അഭിനേതാവിനെ മിനുക്കിയെടുക്കുകയാണ് ഈ നടൻ.
Also Read: വരുണിന്റെ ബോഡി കിട്ടിയാലും എന്റെ ഗോഗിള്‍സ് കിട്ടില്ലെന്നുറപ്പായി: നവ്യ നായർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us