scorecardresearch

'ഹാപ്പി ബർത്ത്ഡേ അളിയാ', ഷാരൂഖിന് ആശംസയുമായി ഷറഫുദീൻ; 'റേഷൻ കട മറന്ന് മണ്ണെണ്ണ വാങ്ങണോ?' എന്ന് ആരാധകൻ

ഷാരൂഖ് ഖാനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഷറഫുദീന്റെ പിറന്നാളാശംസ

ഷാരൂഖ് ഖാനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഷറഫുദീന്റെ പിറന്നാളാശംസ

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Shahrukh khan Sharafudeen

ചിത്രം: ഇൻസ്റ്റഗ്രാം/ഷറഫുദീൻ

ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഖാന്റെ 60-ാം ജന്മദിനമാണ് ഇന്ന്. ലോകമെമ്പാടുമുള്ള ആരാധകർ താരത്തിന്റെ ജന്മദിനം ആഘോഷമാക്കുന്ന തിരിക്കിലാണ്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ഷാരൂഖിന് ആശംസ നേർന്ന് സോഷ്യൽ മീഡിയയിലെത്തുന്നത്. ഇപ്പോഴിതാ, നടൻ ഷറഫുദീൻ ഷാരൂഖ് ഖാന് പിറന്നാളാശംസ അറിയിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

Advertisment

'ഹാപ്പി ബർത്ത്ഡേ അളിയാ', എന്ന ക്യാപ്ഷനോടെ ഷാരൂഖ് ഖാനൊപ്പം നിൽക്കുന്ന എഐ നിർമ്മിത ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഷറഫുദീന്റെ ആശംസ. ഷാരൂഖിന്റെ തോളിൽ കൈയ്യിട്ട് കൂളായി നിൽക്കുന്ന ഷറഫിനെ കണ്ട് ആരാധകരിൽ പലരും ഞെട്ടിയിട്ടുണ്ട്. നിരവധി ആളുകളാണ് പോസ്റ്റിൽ കമന്റുമായെത്തുന്നത്.

Also Read: 'ഒരേയൊരു രാജാവ്'; സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിൽ ഞെട്ടിച്ച് ഷാരൂഖ് ഖാൻ

"റാസല്‍ഖൈമയിലെ ആ വലിയ വീട്ടിലെ കളിക്കൂട്ടുകാർ" എന്നാണ് പോസ്റ്റിൽ ഒരാൾ കമന്റു ചെയ്തത്. "ഇത് എഐ ആണെങ്കിലും ഇങ്ങനെ ഒന്ന് സംഭവിച്ചുകൂടായിക ഇല്ല", "അങ്ങനെ ഈ ആശംസയോടുകൂടി ഷാരൂഖ് അളിയൻ കൃതാർത്ഥൻ ആയി", "ശത്രുക്കൾ ഇത് എഐ ആണെന്നു പറയും", "സംശയം ഒന്നും ഇല്ലല്ലോ അല്ലേ...", "അത്രക്ക് വലിയ ബന്ധങ്ങളിലേക്ക് പോണോ ശിവൻകുട്ടി... റേഷൻ കട മറന്ന് മണ്ണെണ്ണ വാങ്ങണോ?" എന്നിങ്ങനെയാണ് പോസ്റ്റിലെ മറ്റു രസകരമായ കമന്റുകളിൽ ചിലത്.

Advertisment

Also Read: 'ഒരു മര്യാദ വേണ്ടേ കാണിക്കുന്നതിന്,' ഷറഫുദീനോട് തട്ടിക്കയറി വിനായകൻ; വീഡിയോ

അതേസമയം, പിറന്നാൾ ദിനത്തിൽ ഷാരൂഖിന്റെ ഏറ്റവും പുതിയ ചിത്രമായ 'കിങ്'-ന്റെ ടൈറ്റിൽ റിവീൽ വീഡിയോ പുറത്തിറക്കി. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ സ്റ്റൈലിഷായാണ് ഷാരൂഖ് ഖാന്‍ ചിത്രത്തിലെത്തുന്നത്. സിദ്ധാർഥ് ആനന്ദാണ് ബിഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാനും ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Read More: കണ്ണെഴുതി പർദ്ദയിട്ട് 'മൊഞ്ചത്തിയായി' ഷറഫുദ്ദീൻ; അണിയിച്ചൊരുക്കി അനുപമ, വീഡിയോ

Birthday Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: