/indian-express-malayalam/media/media_files/2025/11/04/navya-nair-2025-11-04-11-24-59.jpg)
മലയാളികൾ നെഞ്ചിലേറ്റിയ പ്രിയ നടിയാണ് നവ്യ നായർ. നന്ദനത്തിലെ ബാലാമണിയായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരം വലിയൊരു ബ്രേക്കിനു ശേഷം വീണ്ടും അഭിനയത്തിൽ സജീവമാവുകയാണ്. ഒപ്പം ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെയായി തിരക്കിലാണ് താരം.
Also Read: അച്ഛമ്മയും അല്ലിയും: ത്രോബാക്ക് ചിത്രവുമായി പൃഥ്വിരാജ്
തന്റെ കൂളിങ് ഗ്ലാസ്സ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് നവ്യ പങ്കുവച്ച രസകരമായ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'ദൃശ്യ'ത്തിലെ വരുണിന്റെ മൃതദേഹം കിട്ടിയാലും ഇനി തന്റെ കണ്ണട കിട്ടാന്‍ സാധ്യതയില്ലന്നാണ് നവ്യ കുറിക്കുന്നത്.
"ആർഐപി മൈ കണ്ണാടി... കണ്ണാടി കാണാതെ പോകുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പു ഞാന്‍ എടുത്ത പിക്‌സ്. ഇനി ഇത് ഓര്‍മകളില്‍ മാത്രം. ചായ കുടിക്കുന്ന രണ്ടാമത്തെ ചിത്രത്തില്‍ ഗോഗിള്‍സ് എന്റെ പോക്കറ്റില്‍ ഇരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണം നിങ്ങള്‍.
Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ
ഇത് പൊതുവെ ഞാൻ ടീഷർട്ടിന്റെ മുൻ ഭാഗത്താണ് വെക്കുന്നത്. എല്ലാവരേം പോലെ, പക്ഷേ പാന്റ്സിന്റെ സൈഡ് സിബ്ബിൽ വെക്കുന്ന , അപ്പോ കിട്ടിയ ഐഡിയ മഹത്തരമാണ് എന്ന ചിന്തയിൽ, എന്റെ ബുദ്ധിയെ ഞാൻ തന്നെ പ്രശംസിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. വീഡിയോയിൽ കാണുന്ന ഫോക്കസ് ഷിഫ്റ്റ് വേഷംകെട്ടലും കഴിഞ്ഞാണ്, പുഴയിൽ മുഖം കഴുകാൻ പോയത് ( ആ വീഡിയോയിൽ ഗോഗിൾസ് ഇല്ല, സോ അതിനു മുൻപു സംഭവം നഷ്ടപ്പെട്ടിരിക്കുന്നു ) അതോടെ ഫോണിന്റെ ബാക് സൈഡും പൊട്ടി, ഗോഗിൾസും പോയി .
വരുണിന്റെ (ദൃശ്യം) ബോഡി കിട്ടിയാലും എന്റെ ഗോഗിൾസ് കിട്ടില്ല എന്നുറപ്പായപ്പോൾ തപ്പൽ നിർത്തി.
അപ്പോഴാണ് ലക്ഷ്മിടെ കാൾ, കാലത്ത് വള്ളി പിടിക്കുന്നതിനെപ്പറ്റി ഉള്ള ഒരു പോസ്റ്റ് ഇട്ടിരുന്നു, അത് മറ്റൊരു വള്ളി ആയി എന്നും പറഞ്ഞ്. “വല്ലപ്പോഴുമാണ് ഇൻസ്റ്റായിൽ കേറുന്നതെങ്കിലും ഓരോന്ന് ഒപ്പിക്കാൻ കഴിയുന്ന ആ മനസ്സുണ്ടല്ലോ, “ പറയുന്നതിൽ ചില സത്യങ്ങൾ പായസത്തിലെ മുന്തിരിപോലെ മൊഴച്ചുനിൽക്കുന്നതുകൊണ്ട്, നിശബ്ദയായിരുന്നു.
ഇപ്പോ ഒരു സുഖം തോന്നുന്നുണ്ട് ..
ഇന്നത്തെ വള്ളിക്കഥകൾ ഇവിടെ അവസാനിക്കുന്നു.. ആരെയാണാവോ കണികണ്ടത്," നവ്യ കുറിച്ചു.
Also Read: 29 ശസ്ത്രക്രിയകൾക്ക് വിധേയനായി, എന്നെ സഹിക്കാൻ എളുപ്പമല്ല, ശാലിനി ആയതുകൊണ്ടാണ്: അജിത്
അഭിനയത്തിനൊപ്പം തന്നെ ഡാൻസിലും സജീവമാകുന്ന നവ്യ നായരെ ആണ് ഇപ്പോൾ കാണാനാവുക. ഡാൻസ് പ്രോഗ്രാമുകളും തന്റെ നൃത്ത വിദ്യാലയമായ മാതംഗിയുടെ പ്രവർത്തനങ്ങളുമെല്ലാമായി തിരക്കിലാണ് നവ്യ നായർ.
'പുഴു' എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന 'പാതിരാത്രി' ആണ് നവ്യയുടേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. സൗബിൻ ഷാഹിർ ആണ് നായകൻ. ഒരു രാത്രിയില്‍ രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് പാതിരാത്രി പുരോഗമിക്കുന്നത്. നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ അവതരിപ്പിക്കുന്ന ജാൻസി, ഹരീഷ് എന്നീ പൊലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.
Also Read: 'ഹാപ്പി ബർത്ത്ഡേ അളിയാ', ഷാരൂഖിന് ആശംസയുമായി ഷറഫുദീൻ; 'റേഷൻ കട മറന്ന് മണ്ണെണ്ണ വാങ്ങണോ?' എന്ന് ആരാധകൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us