/indian-express-malayalam/media/media_files/2025/11/01/shalini-ajith-kumar-2025-11-01-12-04-07.jpg)
ശാലിനി, അജിത്ത്
തമിഴകത്തിന്റെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അജിത്ത്. ഒരു ഫുൾ-ടൈം റേസിംഗ് ഡ്രൈവർ കൂടിയാണ് അജിത്. അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ കരിയർ, പ്രശസ്തി, പ്രത്യാഘാതങ്ങൾ, കുടുംബം എന്നിവയെക്കുറിച്ച് അജിത് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. തന്റെ കരിയറിനോടും അതു തന്ന പ്രശസ്തിയോടും താൻ നന്ദിയുള്ളവനാണെങ്കിലും, അതിന് വലിയ ത്യാഗം ആവശ്യമാണെന്ന് അജിത് പറഞ്ഞു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് അജിത് മനസ്സുതുറന്നത്.
സിനിമയിലെ തന്റെ തുടക്കക്കാലം അജിത് ഓർത്തെടുത്തു, ഒരുകാലത്ത് തനിക്ക് ശരിയായ രീതിയിൽ തമിഴ് സംസാരിക്കാൻ പോലും കഴിഞ്ഞിരുന്നില്ലെന്ന് അജിത് പറഞ്ഞു.
Also Read: Karam OTT: വിനീത് ശ്രീനിവാസന്റെ കരം ഒടിടിയിലേക്ക്, എവിടെ കാണാം?
“എനിക്ക് ഭാഷ ശരിയായി സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്റെ തമിഴ് സംസാരശൈലി വേറെയായിരുന്നു. പക്ഷേ പിന്നീട് ഞാനത് ശരിയാക്കിയെടുത്തു," അജിത് ഓർക്കുന്നു.
പേര് മാറ്റാൻ ആളുകൾ തന്നോട് ആവശ്യപ്പെട്ടിരുന്നു എന്നും അജിത് വെളിപ്പെടുത്തി. “തുടക്കത്തിൽ എന്റെ പേര് മാറ്റാൻ എന്നോട് പലരും ആവശ്യപ്പെട്ടിരുന്നു. കാരണം അതൊരു സാധാരണ പേരായി അവർക്ക് തോന്നി. പക്ഷേ, എനിക്ക് മറ്റൊരു പേരും വേണ്ടെന്ന് ഞാൻ നിർബന്ധം പിടിച്ചു.”
Also Read: ഈ മുഖമൊന്നു നോക്കി വച്ചോളൂ; 'ഡീയസ് ഈറേ' കണ്ട പ്രേക്ഷകർ പറയുന്നു
ശരിയായ ടീമിനെ ഉണ്ടാക്കിയതും വിജയിക്കാനുള്ള ആഗ്രഹവും തന്റെ അഭിനയ- റേസിംഗ് കരിയറുകൾക്ക് ഒരുപോലെ പ്രധാനമാണെന്ന് അജിത് പറയുന്നു. “ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഞാനെന്റെ ഹൃദയവും ആത്മാവും നൽകുന്നു. ധാരാളം വെല്ലുവിളികൾ ഉണ്ടായിരുന്നു. ഞാൻ എല്ലാം തരണം ചെയ്തു. റേസിംഗിന്റെ കാര്യത്തിലാണെങ്കിൽ പോലും. ഒരു കരിയർ പടുത്തുയർത്താൻ ആഗ്രഹിക്കുന്ന 19 വയസ്സുകാരനെപ്പോലെ ഞാൻ കഠിനാധ്വാനം ചെയ്യുന്നുണ്ടാകാം. നിങ്ങൾ ശരിയായ ടീമിനെ ഒരുമിപ്പിക്കേണ്ടതുണ്ട്. ഞാൻ പ്രവർത്തിക്കുന്ന സംവിധായകർ, നിർമ്മാതാക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവരെയെല്ലാം ലഭിച്ചതിൽ ഞാൻ വളരെ ഭാഗ്യവാനാണ്. അവരിൽ നിന്ന് ഞാൻ ഒരുപാട് പഠിക്കുന്നു.”
Also Read: വിദ്യാരംഭം കുറിച്ച് കുഞ്ഞ് ഓംകാർ; ചിത്രങ്ങളുമായി നരെയ്ൻ
സിനിമകളിൽ വർക്ക് ചെയ്യുന്നതിനിടെ ഉണ്ടായ അപകടങ്ങളിലും മറ്റുമായി താൻ 29 ശസ്ത്രക്രിയകൾക്ക് വിധേയനായിട്ടുണ്ടെന്നും അജിത് വെളിപ്പെടുത്തി. തന്റെ എല്ലാ വിജയത്തിനും അജിത് ഭാര്യ ശാലിനിയോടാണ് കടപ്പെട്ടിരിക്കുന്നത്.
“ഞാൻ ഒപ്പം ജീവിക്കാൻ എളുപ്പമുള്ള ഒരാളാണെന്ന് തോന്നുന്നില്ല. ഞാൻ അവളെ വളരെയധികം ബുദ്ധിമുട്ടിച്ചിട്ടുണ്ട്, പക്ഷേ അവൾ വലിയ പിന്തുണ നൽകി. കുട്ടികൾ വരുന്നതുവരെ അവൾ എന്റെ റേസുകൾക്കായി എന്നോടൊപ്പം യാത്ര ചെയ്യുമായിരുന്നു. അവളുടെ പിന്തുണയില്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല.”
Also Read: എക്സ്‌ട്രാ ഫിറ്റിങ് എടുത്തുമാറ്റിയതല്ല, ഇത് ഞാൻ കഷ്ടപ്പെട്ട് നേടിയതാണ്: അന്ന രാജൻ
പ്രശസ്തിയ്ക്കും വിജയങ്ങൾക്കുമിടയിൽ, കുടുംബത്തോടൊപ്പമുള്ള പ്രധാനപ്പെട്ട സമയം ഉൾപ്പെടെ, പലതും ത്യജിക്കാൻ നിർബന്ധിതനായിട്ടുണ്ടെന്നും അജിത് പറഞ്ഞു.
“ഞാൻ മിക്കപ്പോഴും എന്റെ വീട്ടിൽ ഒതുങ്ങി കഴിയുകയാണ്. എനിക്ക് ലഭിക്കുന്ന എല്ലാ സ്നേഹത്തിനും ആരാധകരോട് ഞാൻ കടപ്പെട്ടിരിക്കുന്നു, എന്നാൽ ആ സ്നേഹം കാരണം എനിക്ക് കുടുംബത്തോടൊപ്പം പുറത്തു പോകാൻ കഴിയില്ല. മകനെ സ്കൂളിൽ കൊണ്ടുപോകാൻ എനിക്ക് കഴിയില്ല. വളരെ വിനയത്തോടെ എന്നോട് തിരിച്ചു പോകാൻ ആവശ്യപ്പെട്ട സന്ദർഭങ്ങളുണ്ട്. സൗകര്യങ്ങളുടെയും നല്ല ജീവിതശൈലിയുടെയും കാര്യത്തിൽ, പ്രശസ്തി നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ നൽകുന്നു, പക്ഷേ നിങ്ങൾക്ക് ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങൾ അത് എടുത്തുമാറ്റുന്നു,” അജിത് പറഞ്ഞു.
Also Read: ഒരു കയ്യിൽ കല്യാണിയേയും മറുകയ്യിൽ മായയേയും, ഞാനെടുത്തു നടന്ന കുട്ടികളാണ്; വൈകാരിക കുറിപ്പുമായി പ്രിയദർശൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us