/indian-express-malayalam/media/media_files/2025/10/31/arun-ajikumar-2025-10-31-17-50-29.jpg)
പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവശൻ സംവിധാനം ചെയ്ത 'ഡീയസ് ഈറേ' തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഹൊറർ ഴോണറിലുള്ള ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് എല്ലായിടത്തു നിന്നും ലഭിക്കുന്നത്. പ്രണവ് മോഹൻലാലിന്റെ പ്രകടനത്തിനൊപ്പം തന്നെ എടുത്തു പറയേണ്ട ചില പ്രകടനങ്ങൾ കൂടി ചിത്രത്തിലുണ്ട്. ജിബിൻ ഗോപിനാഥ്, അരുൺ അജികുമാർ, ജയകുറുപ്പ് എന്നിവരാണ് പെർഫോമൻസ് കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന മറ്റു ചില മുഖങ്ങൾ.
Also Read:എക്സ്‌ട്രാ ഫിറ്റിങ് എടുത്തുമാറ്റിയതല്ല, ഇത് ഞാൻ കഷ്ടപ്പെട്ട് നേടിയതാണ്: അന്ന രാജൻ
അരുൺ അജികുമാറിന്റെ അതിഗംഭീര പ്രകടനം വലിയ രീതിയിൽ ശ്രദ്ധ നേടുകയും നിരൂപക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്യുകയാണ്. ഒരു മരണം, അതിനെത്തുടർന്നുള്ള ട്രോമ എന്നിവയെ അഭിമുഖീകരിക്കുന്ന കഥാപാത്രത്തിന്റെ സങ്കീർണ്ണമായ മാനസികാവസ്ഥയെയും വൈകാരികതലങ്ങളെയും അരുൺ അതീവ സൂക്ഷ്മതയോടെയാണ് അവതരിപ്പിക്കുന്നത്. കഥാപാത്രം കടന്നുപോകുന്ന അസ്വസ്ഥതകളെയും ആന്തരിക സംഘർഷങ്ങളെയും വലിയ കയ്യടക്കത്തോടെയാണ് അരുൺ സ്ക്രീനിൽ പ്രതിഫലിപ്പിച്ചത്. ബോഡി ലാംഗ്വേജിലെ കൃത്യത, സൂക്ഷ്മമായ ഭാവപ്പകർച്ച, സ്വാഭാവികമായ ഡയലോഗ് ഡെലിവറി എന്നിവയിലെല്ലാം അരുൺ ഒരു അസാമാന്യ നടന്റെ തിളക്കം പ്രകടിപ്പിക്കുന്നു.
Also Read: Dies Irae Movie Review: കാഴ്ചക്കാരന്റെ നെഞ്ചിടിപ്പ് കൂട്ടും 'ഡീയസ് ഈറേ; റിവ്യൂ
നടൻ മാത്രമല്ല, സിനിമ പോസ്റ്റർ ഡിസൈനിൽ തിളങ്ങുന്ന എസ്തറ്റിക് കുഞ്ഞമ്മ എന്ന കമ്പനിയുടെ ക്രിയേറ്രീവ് ഹെഡും ഫൗണ്ടറുമാണ് അരുൺ. പടക്കളം എന്ന ചിത്രത്തിലും അരുൺ അഭിനയിച്ചിരുന്നു. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന നിവിൻ പോളിയുടെ 'സർവം മായ' എന്ന ചിത്രത്തിലും അരുൺ അഭിനയിക്കുന്നുണ്ട്.
Also Read: New OTT Release: ഇന്ന് ഒടിടിയിലെത്തിയ ചിത്രങ്ങൾ
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. രാഹുൽ സദാശിവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ ഐഎസ്‌സി, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ്: എംആർ രാജാകൃഷ്ണൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിംഗ്സൺ എന്നിവരും നിർവ്വഹിച്ചു.
Also Read: ഒരു കയ്യിൽ കല്യാണിയേയും മറുകയ്യിൽ മായയേയും, ഞാനെടുത്തു നടന്ന കുട്ടികളാണ്; വൈകാരിക കുറിപ്പുമായി പ്രിയദർശൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us