/indian-express-malayalam/media/media_files/2025/10/31/priyadarshan-mohanlal-kalyani-vismaya-2025-10-31-16-18-50.jpg)
മലയാള സിനിമയിലെ എറ്റവും വലിയ ഹിറ്റ് കൂട്ടുക്കെട്ട് ഏതാണെന്ന് ചോദിച്ചാല്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ മലയാളികള്‍ പറയും മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ട് എന്ന്. മോഹന്‍ലാലിന് ഒരു അയലത്തെ പയ്യന്‍ ഇമേജ് ഉണ്ടാക്കി കൊടുത്തതും കുസൃതി നിറഞ്ഞ വേഷങ്ങള്‍ നല്‍കി മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കി മാറ്റിയതിനും പിന്നിൽ പ്രിയദർശനും നിർണായകമായ പങ്കുണ്ട്.
സംവിധായകന്‍-നടന്‍ എന്നതിനപ്പുറം ഏറെ വിശേഷണങ്ങള്‍ അര്‍ഹിക്കുന്ന ബന്ധമാണ് പ്രിയദര്‍ശനും മോഹന്‍ലാലും തമ്മില്‍. വർ​ഷങ്ങൾ നീണ്ട സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും കഥയാണ് ഇരുവർക്കും പറയാനുള്ളത്. അച്ഛന്മാർ തമ്മിൽ മാത്രമല്ല, മക്കൾ തമ്മിലും അടുത്ത സൗഹൃദമുണ്ട്. പ്രണവ് മോഹൻലാലും വിസ്മയയുമെല്ലാം കല്യാണിയുടെ കളിക്കൂട്ടുകാരാണ്.
Also Read: Kantara Chapter-1 OTT: ബോക്സ് ഓഫീസ് ഹിറ്റ് കാന്താര ഒടിടിയിലെത്തി, എവിടെ കാണാം?
ജൂഡ് ആന്റണി ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന വിസ്മയയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് പ്രിയദർശൻ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
"രണ്ടുപേരും ഞാനെന്റെ കൈകളിൽ എടുത്തു നടന്ന കുട്ടികളാണ്, ഒരു കയ്യിൽ കല്യാണിയും മറുകയ്യിൽ മായയും. അങ്ങനെയാണ് ഞങ്ങൾ ഒരു കുടുംബമായി വളർന്നത്. ലാൽ ഇന്ന് പറഞ്ഞതുപോലെ, അവർ ഒരു ദിവസം സിനിമയിലേക്ക് ചുവടുവെക്കുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല. കല്യാണിക്ക് ലോക ലഭിച്ചതുപോലെ, മായയുടെ തുടക്കം മനോഹരമായ ഒരു തുടക്കമാകട്ടെ," പ്രിയദർശൻ കുറിച്ചു.
Also Read: New OTT Release: ഇന്ന് ഒടിടിയിലെത്തിയ ചിത്രങ്ങൾ
Also Read: Dies Irae Movie Review: കാഴ്ചക്കാരന്റെ നെഞ്ചിടിപ്പ് കൂട്ടും 'ഡീയസ് ഈറേ; റിവ്യൂ
മലയാള സിനിമയിൽ തൊട്ടതെല്ലാം പൊന്നാക്കിയ കൂട്ടുക്കെട്ട് എന്നുവേണം മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിനെ വിശേഷിപ്പിക്കാൻ. ഒന്നിച്ചു ചെയ്ത സിനിമകളിൽ ഭൂരിഭാഗവും സൂപ്പർഹിറ്റായി. ഇരുവരും ഒന്നിച്ചുള്ള സിനിമകളെല്ലാം ബോക്‌സോഫീസിലും വലിയ വിജയം നേടിയവയാണ്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ചിത്രം, താളവട്ടം, കിലുക്കം, വെള്ളാനകളുടെ നാട്, മിന്നാരം, വന്ദനം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചന്ദ്രലേഖ, തേന്‍മാവിന്‍ കൊമ്പത്ത്, അഭിമന്യു, കാലാപാനി എന്നിവയെല്ലാം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സിനിമകളാണ്.
Also Read: Dies Irae: ഡീയസ് ഈറെ അഥവാ ക്രോധത്തിൻ്റെ ദിനം; ആരുടെ ക്രോധം? ഏതാണ് ആ ദിനം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us