/indian-express-malayalam/media/media_files/2025/10/31/pranav-mohanlal-2025-10-31-09-01-17.jpg)
രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമ 'ഡീയസ് ഈറെ' ഇന്ന് രാത്രിയോടെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. എന്താണ് ഈ വാക്കിന്റെ അർത്ഥം, ഈ പേരിൽ ഒളിപ്പിച്ചുവച്ച നിഗൂഢതകൾ എന്തെല്ലാം? പ്രേക്ഷകരിൽ ഏറെ ആകാംക്ഷ നിറയ്ക്കുന്ന ചോദ്യങ്ങളാണിത്.
'ഡീയസ് ഈറെ' എന്നത് ഒരു ലത്തീൻ വാക്കാണ്. 'ക്രോധത്തിൻ്റെ ദിനം' എന്നാണ് ഈ വാക്കിനർത്ഥം. ആരുടെ ക്രോധം? ഏതാണ് ഈ ക്രോധത്തിൻ്റെ ദിനം? ഈ പേരിന് പിന്നിലെ ചരിത്രമെന്ത്?
Also Read: കണ്ണെഴുതി പർദ്ദയിട്ട് 'മൊഞ്ചത്തിയായി' ഷറഫുദ്ദീൻ; അണിയിച്ചൊരുക്കി അനുപമ, വീഡിയോ
'ഡീയസ് ഈറെ' എന്നത് പന്ത്രണ്ടാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ എഴുതപ്പെട്ട ഒരു ക്രിസ്തീയ സങ്കീർത്തനമാണ്. സെൻ്റ് ഫ്രാൻസിസ് അസീസിയുടെ ശിഷ്യനും ജീവചരിത്രകാരനുമായ തോമസ് ഓഫ് സെലാനോ ആണ് ഈ സങ്കീർത്തനത്തിന്റെ രചയിതാവ് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
ലോകാവസാനത്തെക്കുറിച്ചും അന്ത്യവിധി ദിവസത്തെക്കുറിച്ചുമുള്ള ഭയവും ഭക്തിയുമാണ് ഈ ഗീതത്തിലെ പ്രധാന വിഷയം. ഈ ഗീതത്തിൻ്റെ പ്രധാന വിഷയങ്ങളാണ്.
ഡീയസ് ഈറെ ഗീതം കത്തോലിക്കാ സഭയുടെ പരമ്പരാഗതമായ 'റെക്വിയം മാസിൻ്റെ (മരിച്ചവർക്കുവേണ്ടിയുള്ള കുർബാന) ഭാഗമായിരുന്നു. ഡീയസ് ഈറെ 19 ത്രിപദങ്ങളായാണ് (മൂന്ന് വരികളുള്ള ശ്ലോകങ്ങൾ) എഴുതപ്പെട്ടിരിക്കുന്നത്. ഇതിലെ ഓരോ വരിയും ഒരേ ഈണത്തിലാണ് അവസാനിക്കുന്നത്. അതിശക്തമായ ബിംബങ്ങളിലൂടെയാണ് ഇത് അന്ത്യവിധിയെ വർണ്ണിക്കുന്നത്.
Also Read: "കിങ് ഈസ് ബാക്ക്;" എട്ടു മാസത്തിനു ശേഷം മമ്മൂട്ടി കേരളത്തിൽ; ആഘോഷമാക്കി ആരാധകർ
'ക്രോധത്തിൻ്റെ ആ ദിവസം, ഈ ലോകത്തെ ചാരം പോലെ ശിഥിലമാക്കും' എന്ന് തുടങ്ങുന്ന ഗീതം, ലോകം തീനാളങ്ങളിൽ അഴിയുന്നതിനെക്കുറിച്ച് പറയുന്നു. കർത്താവായ യേശുക്രിസ്തു നീതിനിഷ്ഠനായ ന്യായാധിപനായി വന്ന്, സ്വർഗ്ഗവും നരകവും രേഖപ്പെടുത്തിയ പുസ്തകങ്ങളിലെ കണക്കുകൾക്കനുസരിച്ച് എല്ലാ ആത്മാക്കളെയും വിധിക്കുന്നതിനെക്കുറിച്ച് ഭക്തിയോടും ഭയത്തോടും കൂടി ഗീതത്തിൽ വിവരിക്കുന്നുണ്ട്. ഈ ഭീകരമായ വിധിയിൽ നിന്നും രക്ഷ ലഭിക്കാനായി, കവിയും പാട്ടുകാരനും ദൈവത്തോട് കരുണയ്ക്കുവേണ്ടി ദയനീയമായി അപേക്ഷിക്കുന്ന വരികളും ഇതിലുണ്ട്.
ഡീയസ് ഈറെയുടെ ഈണം യൂറോപ്യൻ സംഗീതത്തിലും സംസ്കാരത്തിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ ഗീതത്തിൻ്റെ ഈണം മരണത്തിൻ്റെയോ വിധിന്യായത്തിൻ്റെയോ സൂചനയായി നിരവധി സംഗീതജ്ഞർ അവരുടെ കൃതികളിൽ ഉപയോഗിച്ചിട്ടുണ്ട്. മൊസാർട്ട്, വെർഡി, ബെർലിയോസ്, ലിസ്റ്റ് തുടങ്ങിയ മഹാരഥന്മാർ തങ്ങളുടെ റെക്വിയം മാസ്സുകളിലും സിംഫണികളിലും ഈ ഈണം ഉപയോഗിച്ചിട്ടുണ്ട്.
Also Read: New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
ദുരന്തം, ഭയം, അല്ലെങ്കിൽ വിധി എന്നിവ സൂചിപ്പിക്കാനായി ഡീയസ് ഈറെയുടെ ഈണം സിനിമകളിലും വീഡിയോ ഗെയിമുകളിലും മറ്റ് ജനപ്രിയ മാധ്യമങ്ങളിലും വ്യാപകമായി ഉപയോഗിക്കാറുണ്ട്.
ഡീയസ് ഈറെ എന്നത് പാശ്ചാത്യ ക്രിസ്ത്യാനിറ്റിയിലെ ഏറ്റവും ശക്തമായതും വികാരഭരിതവുമായ ഒരു ഗീതമാണ്. അത് അന്ത്യവിധിയുടെ നിമിഷത്തെയും, ദൈവത്തിൻ്റെ നീതിയിലുള്ള ഭയത്തെയും, ഒപ്പം അവിടുത്തെ കരുണയ്ക്കായുള്ള തീവ്രമായ പ്രാർത്ഥനയെയും പ്രതിനിധീകരിക്കുന്നു.
'ഡീയസ് ഈറെ' എന്ന സിനിമയുമായി ഈ പേര് എങ്ങനെയാണ് സംവിധായകൻ രാഹുൽ സദാശിവൻ എങ്ങനെയാണ് കൂട്ടിയിണക്കുക എന്ന് കണ്ടറിയണം.
Also Read: ആകെയുള്ളൊരു അളിയനല്ലേ, പിറന്നാൾ ആഘോഷമാക്കാതെങ്ങനെ: വീഡിയോയുമായി കാളിദാസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us