/indian-express-malayalam/media/media_files/2025/10/30/new-ott-releases-lokah-chapter-1-chandra-kantara-a-legend-streaming-alert-2025-10-30-11-37-21.jpg)
New OTT Release: തെന്നിന്ത്യൻ പ്രേക്ഷകർ ഒന്നാകെ കൈനീട്ടി സ്വീകരിച്ച, തിയേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ രണ്ടു ചിത്രങ്ങൾ ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലേക്ക് എത്തുകയാണ്.
Lokah Chapter 1 Chandra OTT: ലോക
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ലോക: ചാപ്റ്റർ 1 – ചന്ദ്ര ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും. ബോക്സ് ഓഫീസ് റെക്കോർഡുകളിൽ ആധിപത്യം സ്ഥാപിച്ച് തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രമായിരുന്നു ലോക. മലയാളത്തിലെ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രമെന്ന വിശേഷണവും ലോകയ്ക്ക് സ്വന്തം. 300 കോടിയാണ് ചിത്രം കളക്റ്റ് ചെയ്തത്.
Also Read: ആകെയുള്ളൊരു അളിയനല്ലേ, പിറന്നാൾ ആഘോഷമാക്കാതെങ്ങനെ: വീഡിയോയുമായി കാളിദാസ്
ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറർ കമ്പനി നിർമ്മിച്ച ഈ ചിത്രത്തിൽ കല്യാണിയ്ക്ക് ഒപ്പം നസ്ലൻ, സാൻഡി, അരുണ്‍ കുര്യന്‍, ചന്ദു സലിംകുമാർ, നിഷാന്ത് സാഗർ, രഘുനാഥ് പാലേരി, വിജയരാഘവൻ, നിത്യശ്രി, ശരത് സഭ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. അതിഥി താരങ്ങളുടെ ഒരു അമ്പരപ്പിക്കുന്ന നിരയും ചിത്രത്തിലുണ്ട്.
നീലിയായി കല്യാണി ഷൈൻ ചെയ്യുമ്പോൾ സണ്ണിയായി നസ്ലനും ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും തകർപ്പൻ പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഡൊമിനിക് അരുണും നടി ശാന്തി ബാലചന്ദ്രനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവിയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ, ചമ്മൻ ചാക്കോയാണ് എഡിറ്റർ. ജോക്സ് ബിജോയിയാണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
Also Read: ന്യൂയോർക്കിലെ കൺസേർട്ടിനു മുൻപ് എനിക്ക് ശബ്ദം നഷ്ടപ്പെട്ടു: ശ്രേയ ഘോഷാൽ
ലോകഃ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ജിയോ ഹോട്ട്സ്റ്റാർ ആണ്. വമ്പൻ തുകയ്ക്കാണ് ഹോട്ട്സ്റ്റാർ ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഇന്ന് അർദ്ധരാത്രിയോടെ ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
Kantara: A Legend Chapter-1 OTT: കാന്താര
തെന്നിന്ത്യൻ സിനിമയിൽ തരംഗം സൃഷ്ടിച്ച ദൃശ്യവിസ്മയം ‘കാന്താര’ ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ഈ ഋഷഭ് ഷെട്ടി ചിത്രം ആഗോളതലത്തിൽ 813 കോടി രൂപയാണ് ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത്. ‘കാന്താര’യുടെ പ്രീക്വൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘കാന്താര: എ ലെജൻഡ്- ചാപ്റ്റർ 1’ ഒക്ടോബർ രണ്ടാം തീയതിയാണ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ഇപ്പോഴിതാ, റിലീസ് ചെയ്ത് ഒരു മാസം പിന്നിടും മുൻപെ ചിത്രം ഒടിടിയിലേക്കും എത്തുന്നു.
Also Read: New OTT Release: ഇന്ന് ഒടിടിയിൽ എത്തിയ ചിത്രങ്ങൾ
ഋഷഭ് ഷെട്ടി സംവിധായകനായും നടനായും ബിഗ് സ്‌ക്രീൻ അടക്കിവാഴുന്ന ചിത്രം പ്രേക്ഷകർക്ക് വൻ ദൃശ്യവിരുന്നാണ് സമ്മാനിച്ചത്. ചിത്രത്തിന് കേരളത്തിലും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഹോംബാലെ ഫിലിംസ് ആണ് ചിത്രം നിർമിച്ചത്. ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആദ്യ ഭാഗത്തേക്കാൾ മൂന്നിരട്ടി വലിയ ബഡ്ജറ്റിലാണ് ഒരുക്കിയത്. നിരുദ്ധ് മഹേഷ്, ഷാനിൽ ഗുരു എന്നിവരാണ് ചിത്രത്തിന്റെ സഹ എഴുത്തുകാർ.
ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഇന്ന് അർദ്ധരാത്രിയോടെ ‘കാന്താര ’ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിക്കും. ചിത്രത്തിന്റെ കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളും ലഭ്യമാവും.
Also Read: കടുവക്കൂട്ടിലാ കളി, കേരളത്തിലെ വല്ല്യ നടനാണെന്ന് രാഘവന് അറീല്ല, സൂക്ഷിച്ചോ; ഷറഫുദ്ദീനോട് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us
 Follow Us