scorecardresearch

New OTT Release: ഇന്ന് ഒടിടിയിൽ എത്തിയ ചിത്രങ്ങൾ

New OTT Release: തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വച്ച ഏറ്റവും പുതിയ രണ്ടുചിത്രങ്ങൾ കൂടി ഇന്ന് ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രങ്ങൾ ഏതൊക്കെ, എവിടെ കാണാം? 

New OTT Release: തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വച്ച ഏറ്റവും പുതിയ രണ്ടുചിത്രങ്ങൾ കൂടി ഇന്ന് ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രങ്ങൾ ഏതൊക്കെ, എവിടെ കാണാം? 

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
New OTT Release today

New OTT Release Starts Streaming Today

 New OTT Release Starts Streaming Today: തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വച്ച ഏറ്റവും പുതിയ രണ്ടുചിത്രങ്ങൾ കൂടി ഇന്ന് ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. അർജുൻ അശോകൻ നായകനായ തലവര, ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ഇഡ്‌ലി കടൈ എന്നിവയാണ് ഇന്ന് ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

Advertisment

Also Read: 'രാജകുമാരൻ ബാക്ക് ടു ഹോം'; റാസല്‍ഖൈമയിലെ ആ വലിയ വീട്ടിലേക്ക് ഷറഫുദീന്‍; പോസ്റ്റ് വൈറൽ

Thalavara OTT: തലവര 

അഖിൽ അനിൽകുമാർ ആണ് 'തലവര'യുടെ സംവിധായകൻ. അർജുൻ അശോകന് പുറമെ, ദേവദാശിനി ചേതൻ, ശരത് സഭ, അശ്വത് ലാൽ, അതിര മറിയം, അഭിരാം രാധാകൃഷ്ണൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. രേവതി ശർമ്മയാണ് ചിത്രത്തിലെ നായിക. അഖിൽ അനിൽകുമാർ എഴുതിയ ഈ സിനിമ പാലക്കാട്ടെ ഒരു ചെറിയ പട്ടണത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. അഖിൽ അനിൽകുമാറും അപ്പു അസ്‌ലമും ചേർന്നാണ് തിരക്കഥ ഒരുക്കിയത്.

Also Read: അടിമുടി ഫൺ, ഈ കല്യാണം പൊടിപൊടിക്കും; പെണ്ണ് കേസിലെ ഗാനമെത്തി

Advertisment

വെള്ളപ്പാണ്ട് രോഗമുള്ള, എപ്പോഴും പ്രതീക്ഷ കൈവിടാത്ത ഒരു ചെറുപ്പക്കാരന്റെ ഹൃദയസ്പർശിയായ കഥയാണ് ചിത്രം പറഞ്ഞത്. സാധാരണക്കാരനായ ജ്യോതിഷ് എന്ന കഥാപാത്രത്തെയാണ് അർജുൻ അവതരിപ്പിക്കുന്നത്.  ജ്യോതിഷ് സ്വന്തം ശരീരത്തെക്കുറിച്ചും സമൂഹം തന്നെ കാണുന്ന രീതിയെക്കുറിച്ചുമുള്ള അഭിപ്രായങ്ങളോട് പോരാടുകയാണ്. ജീവിതത്തിൽ വിജയം നേടുന്നതിനായി തന്റെ ഭയങ്ങളെയെല്ലാം ജ്യോതിഷ് എങ്ങനെ മറികടക്കുന്നു എന്നതാണ് സിനിമയുടെ പ്രധാന വിഷയം.

പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ അവതരിപ്പിച്ച ഈ ചിത്രം ഓഗസ്റ്റ് 22-നാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ കാണാം. 

Also Read: അമ്മയുടെ പിറന്നാളിന് പാവക്കുട്ടിയെ പോലെ അണിഞ്ഞൊരുങ്ങി അറിൻ; ചിത്രങ്ങൾ

Idli Kadai OTT: ഇഡ്‌ലി കടൈ 

തമിഴ് സൂപ്പർതാരം ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം 'ഇഡ്‌ലി കടൈ' ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. ധനുഷ് തന്നെ നായകനാകുന്ന ചിത്രത്തിൽ നിത്യ മേനനാണ് നായിക. 

തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു ഇഡ്ലി കടയും ആ കുടുംബത്തിന് കടയോടുള്ള സെന്റിമെൻറ്സുമൊക്കെയാണ് ചിത്രം പറയുന്നത്. സത്യ രാജ്, സമുദ്രക്കനി, പാർഥിപൻ, അരുൺ വിജയ്, ശാലിനി പാണ്ഡെ , രാജ് കിരൺ , ഗീത കൈലാസം തുടങ്ങിയവരും സുപ്രധാന വേഷങ്ങളിൽ ചിത്രത്തിലെത്തുന്നു. 

വണ്ടര്‍ബാര്‍ ഫിലിംസ്, ഡ‍ോണ്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ആകാശ് ഭാസ്കരനും ധനുഷും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ധനുഷ് സംവിധാനം ചെയ്ത നാലാമത്തെ ചിത്രമാണ് ഇഡ്‌ലി കടൈ. ജി.വി പ്രകാശ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് ജി.കെ. പ്രസന്ന, ഛായാഗ്രഹണം കിരൺ കൗശിക്, ആക്ഷൻ കൊറിയോഗ്രാഫി പീറ്റർ ഹെയ്ൻ എന്നിവർ നിർവഹിച്ചിരിക്കുന്നു. നെറ്റ്ഫ്ളിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ചിത്രം നെറ്റ്ഫ്ളിക്സിൽ കാണാം. 

Also Read: ചായയ്ക്ക് 920 രൂപ, സാലഡിന് 1000, ഷാംപെയ്‌നിന് 1.59 ലക്ഷം; ശിൽപ്പ ഷെട്ടിയുടെ റെസ്റ്റോറന്റിലെ വിശേഷങ്ങൾ

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: