/indian-express-malayalam/media/media_files/2025/10/27/sharafudeen-2025-10-27-16-31-12.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ 2015 ൽ പുറത്തിറങ്ങിയ 'പ്രേമ'ത്തിലൂടെ മലയാളി പ്രേക്ഷകർ ഏറ്റെടുത്ത നടനാണ് ഷറഫുദീൻ. 'റാസല്‍ഖൈമയിലെ വലിയ വീട്ടില്‍ ആ രാജകുമാരന്‍ ഒറ്റയ്ക്കായിരുന്നു' എന്ന ഷറഫുദീന്റെ ഡയലോഗ് ഇന്നും മലയാളികളുടെ മനസിലുണ്ട്. ഇപ്പോഴിതാ, ഷറഫുദീൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റാണ് വൈറലാകുന്നത്.
പ്രേമത്തിലെ ഡയലോഗ് ഓർമ്മിപ്പിച്ച്, റാസല്‍ഖൈമയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമാണ് ഷറഫുദീൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തത്. 'എല്ലാം തുടങ്ങിയത് ഇവിടെ നിന്ന്, ഹോംകമിങ്' എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവച്ചത്.
ചലച്ചിത്ര താരങ്ങൾ അടക്കം നിരവധി ആളുകളാണ് ഷറഫുദീന്റെ പോസ്റ്റിൽ കമന്റുമായെത്തുന്നത്. 'ലേ ആ രാജകുമാരന്‍' എന്നാണ് നടി നൈല ഉഷ പോസ്റ്റിൽ കമന്റു ചെയ്തത്. "റാസല്‍ഖൈമയിലെ ആ വലിയ വീട്ടിൽ ആ രാജകുമാരൻ ഇപ്പോഴും ഒറ്റക്കാണ്", "എവിടെ, ആ വലിയ വീട് എവിടെ?", "പകച്ചുപോയ ബാല്യത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം", "അവസാനം മടങ്ങി വന്നു ല്ലേ" എന്നിങ്ങനെയാണ് മറ്റു കമന്റുകളിൽ ചിലത്.
അതേസമയം, ഷറഫുദീനും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'പെറ്റ് ഡിറ്റക്ടീവ്' മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീനും, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ചേർന്നാണ് പെറ്റ് ഡിറ്റക്ടീവ് നിർമ്മിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us