scorecardresearch

കടുവക്കൂട്ടിലാ കളി, കേരളത്തിലെ വല്ല്യ നടനാണെന്ന് രാഘവന് അറീല്ല, സൂക്ഷിച്ചോ; ഷറഫുദ്ദീനോട് ആരാധകർ

കടുവക്കൂട്ടിൽ 'ദി പെറ്റ് ഡിറ്റക്ടീവ്' പ്രൊമോഷൻ. "ഉള്ള് വെറച്ചിട്ട് കിഡ്‌നി വരെ വൈബ്രേറ്റ് ചെയ്യുന്നുണ്ടെന്ന് നമുക്കറിഞ്ഞൂടെ," എന്ന് ആരാധകർ

കടുവക്കൂട്ടിൽ 'ദി പെറ്റ് ഡിറ്റക്ടീവ്' പ്രൊമോഷൻ. "ഉള്ള് വെറച്ചിട്ട് കിഡ്‌നി വരെ വൈബ്രേറ്റ് ചെയ്യുന്നുണ്ടെന്ന് നമുക്കറിഞ്ഞൂടെ," എന്ന് ആരാധകർ

author-image
Entertainment Desk
New Update
sharafudheen

ഓരോ സിനിമകൾ കഴിയുന്തോറും പ്രേക്ഷകരുടെ ഇഷ്ടം കവരുന്ന താരമാണ് ഷറഫുദ്ദീൻ. 'പ്രേമ'ത്തിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രത്തിൽ നിന്നും എത്രയോ ദൂരം മുന്നോട്ട് നടന്ന് നായകനടനായി ഉയർന്നിരിക്കുന്നു ഷറഫുദ്ദീൻ. കോമഡി കഥാപാത്രങ്ങളിലൂടെയാണ് കരിയർ ആരംഭിച്ചെങ്കിലും ഇന്ന് ഒരു സിനിമയെ ഒറ്റയ്ക്ക് ചുമലിൽ ഏറ്റാവുന്ന, മിനിമം ഗ്യാരണ്ടി നൽകുന്ന  നായകനായി മാറിയിട്ടുണ്ട് ഷറഫുദ്ദീൻ.  

Advertisment

ഷറഫുദ്ദീൻ നായകനാവുകയും നിർമ്മിക്കുകയും ചെയ്ത 'ദി പെറ്റ് ഡിറ്റക്ടീവ്' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രൊമോഷനുമായി തിരക്കിലാണ് ഷറഫുദ്ദീൻ. അതിന്റെ ഭാഗമായി ഷറഫുദ്ദീൻ പങ്കുവച്ച ഒരു രസകരമായ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. 

Also Read: 

കടുവക്കൂട്ടിൽ കറങ്ങി നടക്കുന്ന ഷറഫുദ്ദീനെയാണ് വീഞ്ഞഡിയോയിൽ കാണാനാവുക. "ടാ... ചെറുക്കാ ഇനി മേലാൽ ചാടിപ്പോവരുത്, എപ്പോഴും ഞാൻ വരില്ല. രാഘവാ, നന്നായിട്ടിരിക്ക്,"  എന്നൊക്കെ വീമ്പടിക്കുന്ന ഷറഫുദ്ദീനെയാണ് വീഡിയോയിൽ കാണാനാവുക.  'ദി പെറ്റ് ഡിറ്റക്ടീവി'ൽ കാണാതായ വളർത്തുമൃഗങ്ങളെ കണ്ടുപിടിച്ചു കൊടുക്കുന്ന ഡിറ്റക്ടീവായാണ് ഷറഫു വേഷമിടുന്നത്. 

Also Read: New OTT Release: ഇന്ന് ഒടിടിയിൽ എത്തിയ ചിത്രങ്ങൾ

രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. "ഞാൻ കടുവയാണ്, അല്ലാതെ തക്കുടുവാവ അല്ല", "ഗിരി രാജൻ കോഴിക്ക് ഗേൾസിനെ മാത്രമല്ല കടുവയെ വളക്കാനും അറിയാം", "കാണാതായ കടുവയെ കണ്ടെത്തികൊടുക്കുന്നു", "ഒന്ന് തിരിഞ്ഞു ഒരു ഗർജനം മതി ഉപദേശം കൊടുക്കുന്ന ആൾ പറന്നു പോയി അനിസ്പ്രേ ആവും", "ഉള്ള് വെറച്ചിട്ട് കിഡ്‌നി വരെ വൈബ്രേറ്റ് ചെയ്യുന്നുണ്ടെന്ന് നമുക്കറിഞ്ഞൂടെ. ഏത്!" എന്നിങ്ങനെ പോവുന്നു കമന്റുകൾ. 

Advertisment

Also Read: 'രാജകുമാരൻ ബാക്ക് ടു ഹോം'; റാസല്‍ഖൈമയിലെ ആ വലിയ വീട്ടിലേക്ക് ഷറഫുദീന്‍; പോസ്റ്റ് വൈറൽ

2018 മുതലാണ് ഷറഫുദ്ദീന്റെ കരിയറിലെ ഗിയർ ഫിഷ്റ്റ് നടക്കുന്നത്. ആദി, കാർബൺ, വരത്തൻ തുടങ്ങിയ ചിത്രങ്ങളിലെ ക്യാരക്ടർ റോളുകൾ ഷറഫുദ്ദീന്റെ കരിയറിൽ ശ്രദ്ധ നേടി. പാവാട, പ്രേതം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ജോർജേട്ടൻസ് പൂരം, റോൾ മോഡൽസ്, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേശ, ആദി, തൊബാമ, ജോണി ജോണി യെസ് പപ്പ, ചിൽഡ്രൻസ് പാർക്ക്, വൈറസ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ പിന്നീട് ഷറഫുദ്ദീൻ വേഷമിട്ടു.

Also Read: ഒരു ഊണ് പോലും മേടിച്ച് തരാത്ത പെണ്ണാണ്, പെട്രോൾ വരെ കൊളാബ് അടിക്കും, പി ആർ ഉണ്ടെന്ന് തോന്നുന്നില്ല: അഖിൽ കവലയൂർ

നായകതുല്യമായ വേഷത്തിൽ ഷറഫുദ്ദീൻ ആദ്യമായി എത്തിയ ചിത്രമായിരുന്നു 'നീയും ഞാനും'. അഞ്ചാം പാതിരയിലെ വില്ലൻ വേഷവും ഷറഫുദ്ദീന് ഏറെ നിരൂപക പ്രശംസ നേടികൊടുത്തിരുന്നു. 'ആർക്കറിയാം' എന്ന ചിത്രത്തിലെ റോയി എന്ന കഥാപാത്രവും ഷറഫുദ്ദീനിലെ നടനമികവിനെ  കൃത്യമായി രേഖപ്പെടുത്തിയ ഒന്നായിരുന്നു. 

ന്‍റിക്കാക്കൊരു പ്രേമണ്ടാർന്ന്, മധുരമനോഹരമോഹം, തോൽവി എഫ് സി, ഹലോ മമ്മി, പടക്കളം, സംശയം എന്നിവയിലെല്ലാം ഷറഫുദ്ദീൻ നായക വേഷങ്ങളിൽ എത്തിയ ചിത്രങ്ങളാണ്. ദി പെറ്റ് ഡിറ്റക്ടീവിലൂടെ നിർമാണരംഗത്തേക്കും ഷറഫുദ്ദീൻ ചുവടുവച്ചിരിക്കുകയാണ്. 

ആലുവ സ്വദേശിയായ ഷറഫുദ്ദീൻ സെയിൽ എക്സിക്യൂട്ടീവ് ആയും ടൂറിസം രംഗത്തുമെല്ലാം പ്രവർത്തിച്ചതിനു ശേഷമാണ് സിനിമയിലേക്ക് എത്തിയത്. 2015 ൽ ആയിരുന്നു ചങ്ങനാശ്ശേരി സ്വദേശിനിയായ ബീമയുമായുള്ള വിവാഹം. രണ്ടു പെൺകുട്ടികളാണ് ഈ ദമ്പതികൾക്ക്. 

Also Read: അടിമുടി ഫൺ, ഈ കല്യാണം പൊടിപൊടിക്കും; പെണ്ണ് കേസിലെ ഗാനമെത്തി

Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: