/indian-express-malayalam/media/media_files/2025/10/29/bigg-boss-malayalam-season-7-anumol-2025-10-29-13-00-04.jpg)
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം ഏഴാം സീസൺ അതിന്റെ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അനീഷ്, അക്ബർ, അനുശ്രീ (അനുമോൾ), ഷാനവാസ്, ആദിൽ, നൂറ, സാബുമാൻ, നെവിൻ എന്നിവരാണ് ഇപ്പോഴും വീടിനകത്ത് തുടരുന്ന മത്സരാർത്ഥികൾ. ഇവരിൽ ആരാകും കിരീടം ചൂടുക എന്നതാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നത്.
അതേസമയം, ഷോയിൽ ശക്തമായ പിആർ ക്യാമ്പെയ്‌നുമായി അനുമോൾ മുന്നേറുകയാണെന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. അനുമോൾ പിആറിനായി 16 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ടെന്ന കാര്യവും ഷോയിൽ പരസ്യമായ രഹസ്യമാണ്. ഇതുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങളും പ്രത്യാരോപണങ്ങളും ചർച്ചകളുമെല്ലാം ഷോയിലും പുറത്തും നടന്നിരുന്നു.
Also Read: അനുമോൾക്ക് വേണ്ടി ഒറ്റയ്ക്ക് നിന്ന് പൊരുതി അനീഷ്; Bigg Boss Malayalam Season 7
അതേസമയം, അനുമോളെ കുറിച്ച് നടനും സ്റ്റാർ മാജിക് താരവുമായ അഖിൽ കവലയൂർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. “അനുമോളും ഞാനും വർഷങ്ങളായി ഒരുമിച്ച് ജോലി ചെയ്ത ആളുകളാണ്. എനിക്ക് അനിയത്തിപോലെയാണ് അവൾ. അതുകൊണ്ടുതന്നെ അവൾ ജയിക്കണമെന്ന് മനസിൽ ഒരു സ്വാഭാവിക ആഗ്രഹമുണ്ട്. ബിഗ് ബോസ് സ്ഥിരമായി കാണുന്നയാളല്ല ഞാൻ. ഇൻസ്റ്റാഗ്രാം സ്‌ക്രോൾ ചെയ്യുമ്പോഴാണ് കൂടുതലും അനുവിനെ കാണാറുള്ളത്,” അഖിൽ പറഞ്ഞു.
Also Read: ബിഗ് ബോസ് കപ്പ് ശോഭയ്ക്ക് കൊടുക്കണം, അല്ലെങ്കിൽ എനിക്ക് സമാധാനം തരില്ല: അഖിൽ മാരാർ
“ഷോയിലെ എൻഗേജിങ് മെറ്റീരിയലാണ് അനുവെന്ന് തോന്നിയിട്ടുണ്ട്. അനുവിന് പിആർ ഉണ്ടോയെന്ന് ചോദിച്ചാൽ, സ്വന്തമായി ഒരു ഊണ് പോലും മേടിച്ച് തരാത്ത പെണ്ണാണ്. പെട്രോൾ വരെ അവൾ കൊളാബ് അടിക്കും. എനിക്ക് അറിയാവുന്ന അനു പബ്ലിക്ക് ടോയ്ലറ്റിൽ പോയാൽ പോലും കൊളാബ് ചോദിക്കുന്നയാളാണ്. പിആർ പൈസ കൊടുത്ത് ചെയ്യിക്കുമെന്ന് തോന്നുന്നില്ല,” അഖിൽ കൂട്ടിച്ചേർത്തു.
Also Read: ആർക്കാണ് പി ആറിന്റെ കാര്യത്തിൽ അനുമോളെ പേടിയില്ലാത്തത്?: ആര്യൻ, Bigg Boss Malayalam 7
“സ്താർ മാജിക്കിൽ എത്തിയത് പോലും നിരന്തരം വിളിച്ച് അവസരം ചോദിച്ചാണ്. ഒറ്റക്ക് ഇരുന്ന് കരയുന്ന അവളെ ഞാൻ കണ്ടിട്ടുണ്ട്. മാനേജർ പോലും ഇല്ല. ഫിനാൻസും ഡേറ്റ് കൊടുക്കുന്നതും അടക്കം എല്ലാം അനു ഒറ്റയ്ക്കാണ് കൈകാര്യം ചെയ്യുന്നത്. വീട്ടുകാരെ ഒന്നിനും ആശ്രയിക്കാറില്ല. ബിഗ് ബോസ് വരെ എത്തിച്ചത് അവളുടെ കഠിനാധ്വാനം തന്നെയാണ്,” അഖിൽ അഭിപ്രായപ്പെട്ടു.
Also Read: മനസ്സിൽ പ്രണയം കേറിയപ്പോൾ നീ ചെറുപ്പമായി; അനീഷിനോട് ഷാനവാസ്, Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us