/indian-express-malayalam/media/media_files/2025/10/29/bigg-boss-malayalam-season-7-akhil-marar-sobha-viswanath-2025-10-29-11-30-53.jpg)
Bigg Boss malayalam: ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ശ്രദ്ധേയരായ മത്സരാർത്ഥികളായിരുന്നു അഖിൽ മാരാറും ശോഭ വിശ്വനാഥും. ഷോയ്ക്കകത്തും പുറത്തും ഇവർ തമ്മിലുള്ള വാക്പോരുകൾ തുടർക്കഥയാണ്. ഇപ്പോഴിതാ, വീണ്ടും ശോഭയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് സീസൺ 5 വിജയിയായ അഖിൽ മാരാർ.
താനാണ് ബിഗ് ബോസ് വിജയിയെന്ന് ശോഭ ഇപ്പോഴും പലരോടും പറയുന്ന സാഹചര്യത്തിൽ, തന്റെ കൈവശമുള്ള വിജയിയുടെ ട്രോഫി തിരിച്ചുനൽകാൻ തയ്യാറാണെന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ അഖിൽ വ്യക്തമാക്കിയത്. ഏഷ്യാനെറ്റിന്റെയും ബിഗ് ബോസിന്റെയും തലപ്പത്തുള്ളവർക്ക് വേണ്ടിയുള്ള സന്ദേശം എന്ന മുഖവുരയോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
Also Read: അനുമോൾക്ക് വേണ്ടി ഒറ്റയ്ക്ക് നിന്ന് പൊരുതി അനീഷ്; Bigg Boss Malayalam Season 7
അഖിൽ മാരാരുടെ വാക്കുകൾ:
"സീസൺ ഏഴിന്റെ ഫിനാലെ നടക്കുന്ന ദിവസം ദയവായി എന്നെ അവിടേക്ക് വിളിക്കുക. ഞാൻ അവിടെ വരാം. സീസൺ 5-ൽ എനിക്ക് ലഭിച്ച കപ്പും കൊണ്ടായിരിക്കും ഞാൻ എത്തുന്നത്. ആ കപ്പ് എന്റെ കൈയിൽ നിന്ന് വാങ്ങി നിങ്ങൾ ശോഭയ്ക്ക് കൊടുക്കുക. അങ്ങനെ ചെയ്തില്ല എങ്കിൽ ഒരു സമാധാനവും സ്വസ്ഥതയും എനിക്കോ ബിഗ് ബോസിനോ പ്രേക്ഷകർക്കോ ശോഭ തരുമെന്ന് തോന്നുന്നില്ല. കാരണം അത്രമേൽ ശല്യമാണ്."
Also Read: ഷോ ക്വിറ്റ് ചെയ്യേണ്ടി വരുമോ എന്ന് ചോദിച്ചു; വേദനയും സമ്മർദവും മറക്കില്ലെന്ന് ഷാനവാസ് ; Bigg Boss Malayalam Season 7
"ജയിച്ചത് ഞാൻ അല്ല ശോഭയാണ് എന്ന് പറഞ്ഞാണ് അവർ നടക്കുന്നത്. കാണുന്ന ആൾക്കാരോട് മൊത്തം ശോഭ ഇത് പറയുന്നുണ്ട്. 3 ശതമാനം വോട്ട് കിട്ടിയ ശോഭ 82 ശതമാനം വോട്ട് കിട്ടിയ എന്നെയും എനിക്ക് വോട്ട് ചെയ്ത പ്രേക്ഷകരേയും കോമാളിയാക്കുന്ന പരിപാടിയാണ് ചെയ്യുന്നത്."
'പിആർ' ആരോപണങ്ങൾക്ക് മറുപടി
രണ്ടര വർഷത്തോളമായി ശോഭയുടെ ഈ 'ശല്യം' സഹിക്കുകയാണെന്നും, ഇത്രയധികം അസൂയയുള്ള മറ്റൊരു വ്യക്തിയെ കണ്ടിട്ടില്ലെന്നും അഖിൽ പറഞ്ഞു. ഇപ്പോഴും ശോഭ 'പിആർ' എന്ന് ആവർത്തിക്കുന്നത് ജനങ്ങളുടെ ഇഷ്ടത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്.
Also Read: മനസ്സിൽ പ്രണയം കേറിയപ്പോൾ നീ ചെറുപ്പമായി; അനീഷിനോട് ഷാനവാസ്, Bigg Boss Malayalam Season 7
"ജനങ്ങളെ ആ വ്യക്തിയെ ഇഷ്ടപ്പെട്ടത് കൊണ്ടാണ് വോട്ട് ചെയ്തത് എന്ന് ശോഭ മനസിലാക്കണം. ബിഗ് ബോസിലേക്ക് വരുന്നതിന് മുൻപ് ശോഭ ആരെയാണ് പിആർ ഏൽപ്പിച്ചത് എന്ന് ഞാൻ വേണമെങ്കിൽ പറയാം."
"ബിഗ് ബോസിൽ പോകുന്ന സമയം എന്റെ കൈയിൽ അഞ്ചിന്റെ പൈസയില്ല. 25 ദിവസം പിടിച്ചുനിൽക്കാനാണ് ഞാൻ ശ്രമിച്ചത്. എന്റെ കടങ്ങൾ ഒരു പരിധി വരെ തീരുമെന്ന് കരുതി. വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഞാൻ പത്ത് പൈസ കൊടുത്ത് ആർക്കെങ്കിലും പിആർ നൽകുമെന്ന് തോന്നുന്നുണ്ടോ," അഖിൽ മാരാർ ചോദിക്കുന്നു.
Also Read: ആർക്കാണ് പി ആറിന്റെ കാര്യത്തിൽ അനുമോളെ പേടിയില്ലാത്തത്?: ആര്യൻ, Bigg Boss Malayalam 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us