/indian-express-malayalam/media/media_files/2025/10/28/bigg-boss-malayalam-season-7-anumol-and-aneesh-2025-10-28-21-36-04.jpg)
Source: Screengrab
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ 7 നൂറാം ദിവസത്തോട് അടുക്കുകയാണ്. ഈ സമയം അനുമോളും അനീഷും തമ്മിലുള്ള കോംമ്പോയാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയാവുന്നത്. വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ അനീഷിനോട് അനുമോളുടെ കാര്യം ചോദിച്ചിരുന്നു. ഇതിന് ശേഷം അനുമോളും അനീഷും തമ്മിലെ രസകരമായ നിമിഷങ്ങൾ ഹൗസിലുണ്ടായിരുന്നു. കിച്ചണിൽ ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലി അനുമോൾക്കെതിരെ ബാക്കി എല്ലാ കണ്ടസ്റ്റൻസും തിരിഞ്ഞപ്പോഴും അനുമോൾക്കൊപ്പം നിൽക്കുകയാണ് അനീഷ് ചെയ്തത്.
സാബുമാൻ കുറച്ച് കൂടുതൽ കറി ആവശ്യപ്പെട്ടു, എന്നാൽ അനുമോൾ കൊടുക്കാൻ തയ്യാറായില്ല. ഇതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. അനുമോൾ കുറച്ച് കറി മാറ്റി വെച്ചിട്ടാണ് ബാക്കിയുള്ളവർക്ക് വിളിമ്പാൻ തുടങ്ങിയത്. ഇത് ആദിലയ്ക്ക് ഇഷ്ടപ്പെട്ടില്ല. കറി എല്ലാവർക്കും വിളമ്പി കൊടുക്കണം എന്ന് ആദിലയും ഷാനവാസും പറഞ്ഞു.
Also Read: ആർക്കാണ് പി ആറിന്റെ കാര്യത്തിൽ അനുമോളെ പേടിയില്ലാത്തത്?: ആര്യൻ, Bigg Boss Malayalam 7
പാത്രം പിടിച്ച് അനുമോളും മറ്റ് മത്സരാർഥികളും തമ്മിൽ പിടിവലിയായി. അനുമോൾക്കെതിരെ ആദില രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. ഇതോടെ രണ്ട് കൂട്ടരും ഉടക്കി. പിന്നാലെ ഒറ്റയ്ക്കിരുന്ന അനുമോളെ ആശ്വസിപ്പിക്കാൻ അനീഷ് വന്നു. ചോറ് കുറച്ച് ബാക്കി ഉണ്ടാവും എന്നും ആ ചോറ് കഴിക്കുന്ന ആൾക്ക് പച്ചച്ചോർ കഴിക്കണ്ടല്ലോ എന്ന് വിചാരിച്ചാണ് താൻ കറി മാറ്റി വെച്ചത് എന്നും അനുമോൾ അനീഷിനോട് പറഞ്ഞു.
Also Read: സാമാന്യബുദ്ധിയുള്ള ഒരുത്തനുമില്ലേ ഇത്തവണ മത്സരാർത്ഥി ആയി? ദയനീയമെന്ന് പ്രേക്ഷകർ ; Bigg Boss Malayalam Season 7
അതിന് ശേഷം അനുമോൾ മറ്റ് കണ്ടസ്റ്റൻസിനോട് ആരോടും മിണ്ടിയില്ല. രാത്രി ഭക്ഷണത്തിന്റെ സമയത്ത് അനുമോൾ ഭക്ഷണം കഴിക്കാൻ എത്തിയില്ല. ഈ സമയം അനീഷ് അനുമോളുടെ അടുത്ത് പോയി ഭക്ഷണം കഴിക്കാൻ ഏറെ നിർബന്ധിച്ചു. ഭക്ഷണം കഴിക്കുന്നതിൽ വാശി പിടിക്കരുത് എന്ന് പറഞ്ഞ് അനീഷ് അനുമോളെ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുകയും ചെയ്തു.
അനുമോളുടെ പ്രശ്നം പരിഹരിക്കാൻ രാത്രി ക്യാപ്റ്റനായ നൂറ മീറ്റിങ് വിളിച്ചു. ഇവിടെ മറ്റെല്ലാ മത്സരാർഥികളും അനുമോൾക്കെതിരെ ആഞ്ഞടിച്ചു. എന്നാാൽ അനുമോളുടെ ഭാഗത്ത് തെറ്റില്ല എന്ന് പറഞ്ഞ് അനുമോൾക്ക് വേണ്ടി ഒറ്റയ്ക്ക് വാദിക്കുകയായിരുന്നു അനീഷ്.
ആദിലയോടും നൂറയോടും ഉടക്കിയതോടെ അനുമോളും അനീഷും തമ്മിൽ കൂടുതൽ സൗഹൃദത്തിലാവാനാണ് സാധ്യത. കഴിഞ്ഞ ആഴ്ചയിൽ അനുമോളുടെ ബെഡ്ഡിൽ നെവിൻ വെള്ളമൊഴിച്ച സമയം അനുമോൾ സോഫയ്ക്ക് പിന്നിലായാണ് കിടന്നത്. ഈ സമയം അനീഷ് വന്ന് ആദിലയ്ക്ക് ബ്ലാങ്കറ്റും പില്ലോയും എല്ലാം കൊടുത്തിരുന്നു.
Also Read: ഷാനവാസ് തിരിച്ചെത്തി; അക്ബറിനെ ആക്രമിച്ച് തുടക്കം; Bigg Boss Malayalam Season
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us