/indian-express-malayalam/media/media_files/2025/10/23/bigg-boss-malayalam-season-7-shanavas-and-aneesh-health-issue-2025-10-23-12-10-25.jpg)
Screengrab
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ 7ൽ പ്രേക്ഷകരെ ആശങ്കയിലാക്കിയായിരുന്നു ഷാനവാസ് ഹൗസിനുള്ളിൽ കുഴഞ്ഞുവീണത്. നെവിനുമായുള്ള കയ്യാങ്കളിക്കിടയിലായിരുന്നു സംഭവം. ഇതോടെ ആശുപത്രിയിൽ ചികിത്സ തേടിയ ഷാനവാസ് ഞായറാഴ്ചത്തെ വീക്കെൻഡ് എപ്പിസോഡോടെയാണ് തിരികെ വന്നത്. എന്നാൽ താനും തന്റെ വീട്ടുകാരും അനുഭവിച്ച വേദനയും സമ്മർദവും അത്ര പെട്ടെന്ന് മറന്ന് കളയാൻ സാധിക്കില്ലെന്ന് ഷാനവാസ്.
സാബുമാൻ, നൂറ എന്നിവരോട് സംസാരിക്കുമ്പോഴാണ് ഷാനവാസ് ഇക്കാര്യം ആവർത്തിച്ചത്. നെവിനോട് ഈ സംഭവങ്ങളുടെ പേരിൽ തനിക്ക് പെട്ടെന്ന് സംസാരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഷാനവാസിന്റെ വാക്കുകൾ. നെവിൻ കാരണമാണ് തനിക്ക് ബുദ്ധിമുട്ട് നേരിട്ടത് എന്നും ഷോ ക്വിറ്റ് ചെയ്യേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുമോ എന്ന് താൻ ഭയന്നതായും ഷാനവാസ് പറഞ്ഞു.
Also Read: ആർക്കാണ് പി ആറിന്റെ കാര്യത്തിൽ അനുമോളെ പേടിയില്ലാത്തത്?: ആര്യൻ, Bigg Boss Malayalam 7
ആശുപത്രിയിലായ സമയം ഷോയിൽ തുടരാനാവുമോ എന്ന വലിയ ആശങ്കയാണ് ഉണ്ടായത്. ഇത്രയും ദിവസം ഇവിടെ നിന്നിട്ട് ഇങ്ങനെ തിരിച്ച് പോവേണ്ടി വന്നാൽ അത് വലിയ തിരിച്ചടിയാവുമായിരുന്നു. ഷോ ക്വിറ്റ് ചെയ്യേണ്ടി വരുമോ എന്ന് ഞാൻ ഇവരോട് ചോദിച്ചിരുന്നു. ഞാനും എന്റെ വീട്ടുകാരും കടന്നുപോയ അവസ്ഥ ഞങ്ങൾക്ക് മാത്രമാണ് അറിയുന്നത്. അത് കണ്ട് എന്റെ വീട്ടുകാർ എത്രത്തോളം വേദിനിച്ചിട്ടുണ്ടാവും എന്നും ഷാനവാസ് ചോദിച്ചു.
Also Read: സാമാന്യബുദ്ധിയുള്ള ഒരുത്തനുമില്ലേ ഇത്തവണ മത്സരാർത്ഥി ആയി? ദയനീയമെന്ന് പ്രേക്ഷകർ ; Bigg Boss Malayalam Season 7
നെവിൻ പാലിന്റെ പാക്കറ്റ് നെഞ്ചത്തേക്ക് എറിഞ്ഞത് കൊണ്ടാണ് ഈ അവസ്ഥ തനിക്ക് ഉണ്ടായത് എന്ന് തന്നെയാണ് ഷാനവാസ് പറയുന്നത്. പാലിന്റെ പാക്കറ്റ് ശക്തിയിൽ ആയിരുന്നില്ല തട്ടിയത് എന്ന് പലരും പറയുന്നുണ്ട്. എന്നാൽ ഒരിക്കൽ തന്റെ സുഹൃത്ത് തന്നെ കണ്ടപ്പോൾ വെറുതെയൊന്ന് നെഞ്ചിൽ തട്ടിയതിന് പിന്നാലെ തനിക്ക് ഇതുപോലെ കുഴഞ്ഞ് വീഴുന്ന അവസ്ഥ ഉണ്ടായതായി ഷാനവാസ് പറഞ്ഞു.
Also Read: ഷാനവാസ് തിരിച്ചെത്തി; അക്ബറിനെ ആക്രമിച്ച് തുടക്കം; Bigg Boss Malayalam Season
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us