scorecardresearch

ന്യൂയോർക്കിലെ കൺസേർട്ടിനു മുൻപ് എനിക്ക് ശബ്ദം നഷ്ടപ്പെട്ടു: ശ്രേയ ഘോഷാൽ

"ഷോയ്ക്ക് തൊട്ടുമുമ്പ് എനിക്ക് ശബ്ദം നഷ്ടപ്പെട്ടു, അതൊരു ഹൗസ്ഫുൾ കൺസേർട്ട് ആയിരുന്നു" സംഗീത ജീവിതത്തിൽ താൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെക്കുറിച്ച് ശ്രേയ

"ഷോയ്ക്ക് തൊട്ടുമുമ്പ് എനിക്ക് ശബ്ദം നഷ്ടപ്പെട്ടു, അതൊരു ഹൗസ്ഫുൾ കൺസേർട്ട് ആയിരുന്നു" സംഗീത ജീവിതത്തിൽ താൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെക്കുറിച്ച് ശ്രേയ

author-image
Entertainment Desk
New Update
shreya ghoshal

ശബ്ദമാധുര്യം കൊണ്ട് ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ പാട്ടുകാരിയാണ് ശ്രേയ ഘോഷാല്‍. ഭാഷയുടെ അതിർവരമ്പുകളില്ലാതെ ഏവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗായിക. സംഗീത ജീവിതത്തിൽ താൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെക്കുറിച്ചാണ് ശ്രേയ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.

Advertisment

Also Read: അന്നേ മിടുമിടുക്കിയാണ്; ത്രോബാക്ക് ഓർമ പങ്കിട്ട് നടി, ആളെ മനസ്സിലായോ?

ഇന്ത്യൻ ഐഡലിന്റെ ഏറ്റവും പുതിയ സീസണിലെ 'യാദോം കി പ്ലേലിസ്റ്റ്' എപ്പിസോഡിനിടയിലായിരുന്നു ശ്രേയയുടെ തുറന്നു പറച്ചിൽ. മത്സരാർത്ഥിയായ ജ്യോതിർമയി തന്റെ പ്രകടനത്തിന് തൊട്ടുമുമ്പ് ശബ്ദം നഷ്ടപ്പെട്ട കാര്യം വെളിപ്പെടുത്തിയതോടെയാണ്, ശ്രേയ തനിക്കുണ്ടായ സമാനമായ അനുഭവം പങ്കുവെച്ചത്.

"ഇതൊരു തവണ ന്യൂയോർക്കിലെ കച്ചേരിക്ക് മുമ്പ് എനിക്കും സംഭവിച്ചിട്ടുണ്ട്. ഷോയ്ക്ക് തൊട്ടുമുമ്പ് എനിക്ക് ശബ്ദം നഷ്ടപ്പെട്ടു, അതൊരു ഹൗസ്ഫുൾ കൺസേർട്ട് ആയിരുന്നു. പക്ഷേ എന്റെ ടീം എന്നെ പിന്തുണച്ചു, തുടർന്ന് ഞാൻ മൂന്ന് മണിക്കൂർ കച്ചേരി അവതരിപ്പിച്ചു," ശ്രേയയുടെ വാക്കുകൾ കഠിനാധ്വാനത്തിന്റെയും പ്രൊഫഷണലിസത്തിന്റെയും നേർചിത്രമായി.

Advertisment

പ്രശസ്തരായ കലാകാരന്മാർ പോലും വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും, അനുഭവങ്ങൾ എങ്ങനെയാണ് അടുത്ത തലമുറയ്ക്ക് വഴികാട്ടിയാകുമെന്നും ശ്രേയയുടെ ഈ തുറന്നുപറച്ചിൽ തെളിയിച്ചു.

Also Read: എൻ്റെ മക്കൾ എന്നെ കരയിപ്പിച്ചു കളഞ്ഞു; വീഡിയോയുമായി അഞ്ജു അരവിന്ദ്


മമ്മൂട്ടി-അമൽ നീരദ് ടീമിന്റെ ‘ബിഗ് ബി’യിലെ ‘വിട പറയുകയാണോ’ എന്ന ഗാനം ആലപിച്ചു കൊണ്ടാണ് ശ്രേയ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. തന്റെ മാതൃഭാഷ അല്ലാതിരുന്നിട്ടു പോലും തികഞ്ഞ ഉച്ചാരണ ശുദ്ധിയോടെ മലയാളം ഗാനങ്ങൾ ആലപിക്കുന്നതിൽ ശ്രേയ എന്നും വിസ്മയമാണ്. പാടുന്ന ഓരോ വരിയുടെയും അർത്ഥം മനസ്സിലാക്കി, അനുഭവ തീവ്രതയോടെ പാടി ഫലിപ്പിക്കുന്ന അർപ്പണ മനോഭാവമാണ് ശ്രേയയെ പകരക്കാരില്ലാത്ത ശബ്ദമാധുര്യമാക്കി മാറ്റുന്നത്.

ഉർദു, ആസാമീസ്, ഭോജ്പുരി, കന്നഡ, ഒഡിയ, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി പന്ത്രണ്ടോളം ഭാഷകളിൽ ശ്രേയ ഗാനങ്ങൾ ആലപിക്കുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് നാലു തവണ അവർക്ക് ലഭിച്ചിട്ടുണ്ട്.

Also Read: കടുവക്കൂട്ടിലാ കളി, കേരളത്തിലെ വല്ല്യ നടനാണെന്ന് രാഘവന് അറീല്ല, സൂക്ഷിച്ചോ; ഷറഫുദ്ദീനോട് ആരാധകർ

ബൻസാലി കണ്ടെത്തിയ പ്രതിഭ

പശ്ചിമ ബംഗാളിലെ മൂർഷിദാബാദിൽ ജനിച്ച ശ്രേയയുടെ കുട്ടിക്കാലം രാജസ്ഥാനിലെ റാവത്ത്ഭട്ടയിലായിരുന്നു. നാലു വയസ്സു മുതൽ സംഗീതം അഭ്യസിച്ചു തുടങ്ങിയ ഈ പ്രതിഭയെ ബോളിവുഡിന് പരിചയപ്പെടുത്തിയത് സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയാണ്. 16-ാം വയസ്സിൽ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുമ്പോഴാണ് ബൻസാലി ശ്രേയയെ ശ്രദ്ധിക്കുന്നത്. ‘ദേവദാസ്’ (2002) എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രേയയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം.

പുതിയ സീസൺ ഇന്ത്യൻ ഐഡൽ എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 8:00 ന് സോണി എന്റർടെയ്ൻമെന്റ് ടെലിവിഷനിലും സോണിലൈവിലും കാണാം.

Also Read: New OTT Release: ഇന്ന് ഒടിടിയിൽ എത്തിയ ചിത്രങ്ങൾ

Shreya Ghoshal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: