/indian-express-malayalam/media/media_files/2025/10/29/anju-aravind-2025-10-29-14-40-01.jpg)
മലയാളി മറക്കാത്ത നടിമാരിൽ ഒരാളാണ് അഞ്ജു അരവിന്ദ്. നടി, നർത്തകി എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് അഞ്ജു. ടെലിവിഷൻ സീരിയലുകളിലും സജീവമാണ് നടി. അടുത്തിടെയായിരുന്നു അഞ്ജുവിന്റെ 50-ാം പിറന്നാൾ.
Also Read: അമ്മയുടെ പിറന്നാളിന് പാവക്കുട്ടിയെ പോലെ അണിഞ്ഞൊരുങ്ങി അറിൻ; ചിത്രങ്ങൾ
പിറന്നാൾ ദിവസം തന്റെ ഡാൻസ് സ്കൂളിലെ കുട്ടികൾ ഒരുക്കിയ സർപ്രൈസ് തന്നെ കരയിപ്പിച്ചു കളഞ്ഞു എന്നാണ് അഞ്ജു പറയുന്നത്. "ഇത്തവണ പിറന്നാളിന് എന്റെ മക്കളെന്നെ ശരിക്കും കരയിപ്പിച്ചു. സങ്കടം കൊണ്ടല്ല കെട്ടോ, സന്തോഷം കൊണ്ട്. പൊതുവെ, കണിശക്കാരിയായ ടീച്ചറാണ് ഞാൻ. പക്ഷേ അവരുടെ കണ്ണിലെ സ്നേഹം കണ്ടപ്പോൾ, പിറന്നാൾ ആഘോഷിക്കാൻ അവരെടുത്ത എഫേർട്ട് കണ്ടപ്പോൾ സന്തോഷം തോന്നി, കണ്ണു നിറഞ്ഞു," അഞ്ജു പറഞ്ഞു.
Also Read: 'രാജകുമാരൻ ബാക്ക് ടു ഹോം'; റാസല്‍ഖൈമയിലെ ആ വലിയ വീട്ടിലേക്ക് ഷറഫുദീന്‍; പോസ്റ്റ് വൈറൽ
Also Read: New OTT Release: ഇന്ന് ഒടിടിയിൽ എത്തിയ ചിത്രങ്ങൾ
സിബി മലയിൽ സംവിധാനം ചെയ്ത അക്ഷരം എന്ന ചിത്രത്തിലൂടെയായിരുന്നു അഞ്ജുവിന്റെ അരങ്ങേറ്റം. പാർവതി പരിണയം, സുന്ദരി നീയും സുന്ദരൻ ഞാനും, അഴകിയ രാവണൻ, സ്വപ്നലോകത്തെ ബാലഭാസ്കരൻ, കല്യാണപിറ്റേന്ന്, ദോസ്ത എന്നിവയാണ് പ്രധാന ചിത്രങ്ങൾ. മലയാളത്തിൽ അരങ്ങേറ്റം കുറിച്ച അഞ്ജു പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ സീരിയലുകളിലും സജീവമാവുകയായിരുന്നു.
അൻവിക എന്നൊരു മകളാണ് അഞ്ജുവിനുള്ളത്. മകൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.
Also Read: അന്നേ മിടുമിടുക്കിയാണ്; ത്രോബാക്ക് ഓർമ പങ്കിട്ട് നടി, ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us
 Follow Us